You are here

ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ ജീവിതം തള്ളിനീക്കി ആദിവാസി കുടുംബം

07:26 AM
03/07/2020
tribal-family
ഇ​രു​ളം പ​ണി​യ കോ​ള​നി​യി​ലെ ചീ​ര ഷെ​ഡി​നു​ള്ളി​ൽ

പു​ൽ​പ​ള്ളി: ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​ടം​നേ​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ദി​വാ​സി കു​ടും​ബം ക​ഴി​യു​ന്ന​ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന ഷെ​ഡ്ഡി​ൽ. ഇ​രു​ളം പ​ണി​യ കോ​ള​നി​യി​ലെ ചീ​ര​യും കു​ടും​ബ​വു​മാ​ണ് പ്ലാ​സ്​​റ്റി​ക് ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചു​കെ​ട്ടി​യ ഷെ​ഡ്ഡി​ൽ ദു​രി​ത​ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. ചീ​ര​യു​ടെ അ​മ്മ​യു​ടെ പേ​രി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഒ​രു വീ​ട് ല​ഭി​ച്ചി​രു​ന്നു. ആ ​വീ​ട് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​മെ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. 

ഇ​തി​നു​ള്ളി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​ഞ്ഞി​രു​ന്ന​ത്. വീ​ട്ടി​ലെ താ​മ​സം സു​ര​ക്ഷി​ത​മ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ചീ​ര​യും ഭ​ർ​ത്താ​വ് കു​ഞ്ഞ​പ്പ​നും വീ​ടി​നോ​ട് ചേ​ർ​ന്ന് താ​ൽ​ക്കാ​ലി​ക ഷെ​ഡ്ഡു​ണ്ടാ​ക്കി അ​തി​ലേ​ക്ക് താ​മ​സം മാ​റ്റി​യ​ത്. മ​ഴ പെ​യ്താ​ൽ വെ​ള്ള​മ​പ്പാ​ടെ ഈ ​ഷെ​ഡ്ഡി​ന​ക​ത്ത് എ​ത്തും. ഈ ​ത​റ​യി​ൽ പാ​യ് വി​രി​ച്ചാ​ണ് കു​ടും​ബം കി​ട​ന്നു​റ​ങ്ങു​ന്ന​തും മ​റ്റും. വീ​ടി​ന​ടു​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി ഉ​ണ്ടാ​ക്കി​യ ശു​ചി​മു​റി​യാ​ണ് ഇ​വ​ർ​ക്കാ​ശ്ര​യം.

പ​ഴ​യ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള​ത് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള വേ​റെ​യും കു​ടും​ബ​ങ്ങ​ൾ ഇ​വി​ടെ​യു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​യാ​യ മോ​ഹ​ൻ​ദാ​സ്​ പ​റ​ഞ്ഞു. ആ​ദി​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്ന നാ​ട്ടി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പ​ല കു​ടും​ബ​ങ്ങ​ളും ഭ​വ​ന​ര​ഹി​ത​രാ​യി ക​ഴി​യു​ന്ന​ത്. 

Loading...
COMMENTS