Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി റീഡിങ്​​​...

വൈദ്യുതി റീഡിങ്​​​ പ്രതിമാസം വേണമെന്ന്​; ഹൈകോടതി ​വിശദീകരണം തേടി

text_fields
bookmark_border
വൈദ്യുതി റീഡിങ്​​​ പ്രതിമാസം വേണമെന്ന്​; ഹൈകോടതി ​വിശദീകരണം തേടി
cancel

കൊ​ച്ചി: വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​​െൻറ ക​ണ​ക്ക്​​ മാ​സം​തോ​റും എ​ടു​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ഹൈ​കോ​ട​തി ​കെ.​എ​സ്.​ഇ.​ബി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ര​ണ്ടു​മാ​സം കൂ​ടു​മ്പോ​ൾ റീ​ഡി​ങ് എ​ടു​ക്കു​ന്ന രീ​തി ബി​ൽ നി​ര​ക്ക്​ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി വി​ന​യ​കു​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​​െൻറ നി​ർ​ദേ​ശം. ഹ​ര​ജി ബു​ധ​നാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ര​ണ്ടു​മാ​സം കൂ​ടു​മ്പോ​ൾ റീ​ഡി​ങ് എ​ടു​ത്ത്​ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി തു​ക നി​ശ്ച​യി​ക്കു​ന്ന രീ​തി​യാ​ണ്​ നി​ല​വി​ൽ. ഒ​രു​മാ​സ​ത്തെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം 250 യൂ​നി​റ്റ് ക​ട​ന്നാ​ൽ നി​ര​ക്ക്​ ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും.​ ഒ​രു മാ​സ​ത്തെ ഉ​പ​യോ​ഗം 250 യൂ​നി​റ്റ് ക​ട​ന്നാ​ൽ സ്ലാ​ബ് മാ​റും. അ​തോ​ടെ ഒ​ന്നു​മു​ത​ൽ മു​ഴു​വ​ൻ യൂ​നി​റ്റി​നും ഉ​യ​ർ​ന്ന ബി​ൽ അ​ട​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​വു​ന്നു. 

വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞ​വ​ർ​ക്ക്​ ര​ണ്ടു​മാ​സം കൂ​ടു​മ്പോ​ൾ റീ​ഡി​ങ് എ​ടു​ക്കു​ന്ന​ത് സ​ഹാ​യ​ക​ര​മാ​ണെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ഉ​പ​ഭോ​ക്താ​ക്ക​ൾ ഈ ​സം​വി​ധാ​നം മൂ​ലം ഉ​യ​ർ​ന്ന സ്ലാ​ബി​ൽ ഉ​ൾ​പ്പെ​ടു​ക​യാ​ണ്. ഇ​തേ​തു​​ട​ർ​ന്ന്​ ലോ​ക്ഡൗ​ൺ കാ​ല​ത്ത് മി​ക്ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും​ ഉ​യ​ർ​ന്ന തു​ക അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​ക്കി​െ​യ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:kseb kerala highcourt electricity bill malayalam news 
Next Story