You are here

വിദേശത്ത്​​ പോകുന്നവരെ കുടുക്കുന്ന മയക്കുമരുന്ന് സംഘങ്ങളെക്കുറിച്ച്​ അന്വേഷിക്കണം –ഹൈകോടതി 

22:30 PM
10/08/2018
highcourt

കൊ​ച്ചി: വി​ദേ​ശ​ത്ത്​ പോ​കു​ന്ന​വ​രെ കു​ടു​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ബ​ന്ധ​ങ്ങ​ളു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച്​ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഖ​ത്ത​റി​ലേ​ക്ക് പോ​യ യു​വാ​ക്ക​ള്‍ക്ക് മ​യ​ക്കു​മ​രു​ന്ന്​ ന​ല്‍കി വ​ഞ്ചി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക​ളാ​യ മ​ല​യാ​ളി​ക​ളെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​​ന്​ മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ ഫ​ല​പ്ര​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ്​ കോ​ട​തി ക്രൈം​ബ്രാ​ഞ്ചി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​സ ഏ​ജ​ൻ​റു​മാ​രു​ടെ കെ​ണി​യി​ൽ കു​ടു​ങ്ങി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കേ​സി​ൽ പ്ര​തി​ക​ളാ​യി ദോ​ഹ ജ​യി​ലി​ൽ ക​ഴി​യു​ന്ന നാ​ല് യു​വാ​ക്ക​ളു​ടെ മോ​ച​നം തേ​ടി അ​മ്മ​മാ​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. മ​ക്ക​ളു​ടെ മോ​ച​ന​ത്തി​ന്​ വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തി​ന് സ​മ​ര്‍പ്പി​ച്ച നി​വേ​ദ​ന​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​റി​നോ​ടും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന്​ കേ​സ് ഓ​ണാ​വ​ധി​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ഹ​ര​ജി​ക്കാ​രു​ടെ മ​ക്ക​ൾ നാ​ലു​പേ​രും വി​ദേ​ശ​ത്തെ ജ​യി​ലി​ലാ​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബു​ദ്ധി​മു​ട്ടു​ള്ള​താ​യി സ​ര്‍ക്കാ​ര്‍ അ​റി​യി​ച്ചു. ഒ​രു​പ്ര​തി​യെ അ​റ​സ്​​റ്റു​ചെ​യ്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ, കേ​സ് പി​ന്‍വ​ലി​ക്ക​ണ​മെ​ന്ന് വി​ദേ​ശ ജ​യി​ലി​ൽ ക​ഴി​യു​ന്ന കെ​വി​ന്‍ മാ​ത്യു​വി​നോ​ട് ഇ​തേ ജ​യി​ലി​െ​ല ചി​ല​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ഹ​ര​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ര​ജി പി​ന്‍വ​ലി​ച്ചാ​ൽ പ​ക​രം പ​ണം ന​ല്‍കാ​മെ​ന്നാ​ണ്​ വാ​ഗ്​​ദാ​നം. ജ​യി​ലി​ല്‍ ക​ടു​ത്ത പീ​ഡ​ന​മാ​ണ് നേ​രി​ടു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ശി​ക്ഷ ന​ട​പ്പാ​ക്കാ​തി​രി​ക്കാ​ന്‍ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര ഏ​ജ​ന്‍സി​യു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന്​ സി.​ബി.​ഐ​യും അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. കേ​സ​ന്വേ​ഷ​ണ​ത്തി​ന്​ ക്രൈം​ബ്രാ​ഞ്ചി​​െൻറ പ്ര​ത്യേ​ക​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച​താ​യി ക​ഴി​ഞ്ഞ​ദി​വ​സം സ​ര്‍ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Loading...
COMMENTS