You are here

അതിവേഗ റെയില്‍പദ്ധതി: നൂറുകണക്കിന്​ വീടുകള്‍ നഷ്​ടമാകുമെന്ന്​

07:29 AM
30/06/2020
high-speed-rail

ചങ്ങനാശ്ശേരി: നിർദിഷ്​ട അതിവേഗ റെയില്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ മേഖലയില്‍ നൂറുണക്കിനു വീടുകളും സ്ഥാപനങ്ങളും നഷ്​ടമാകുമെന്ന് പ്രതിഷേധ സമരസമിതി ആരോപിച്ചു. തിരുവല്ലക്ക് സമീപം മുളക്കുഴയില്‍ നിന്ന്​ എം.സി റോഡ് മുറിച്ചുകടക്കുന്ന പാത ചങ്ങനാശ്ശേരി, -വാഴൂര്‍, പെരുമ്പനച്ചി, -തോട്ടക്കാട് തുടങ്ങിയ റോഡുകളും മുറിച്ചുകടക്കും. മുളക്കുഴിയില്‍നിന്ന്​ കല്ലൂപ്പാറ, കൂന്നന്താനം, പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി, പെരുമ്പനച്ചി, പാത്താമുട്ടം വഴിവരുന്ന പാത വാകത്താനം പാതിയേപ്പള്ളി കടവ് പാലത്തിനുസമീപം പള്ളം-തോട്ടക്കാട് റോഡ് മുറിച്ചുകടക്കും. 

തുടര്‍ന്നു പാടശേഖരങ്ങളിലൂടെ കടന്നുപോകും. അമ്പാട്ടുകടവ് പാലത്തിനുസമീപം ഇരവിനല്ലൂര്‍-പനച്ചിക്കാട് ക്ഷേത്രം റോഡ് മറികടക്കും. മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് തുടങ്ങി ചില പ്രദേശങ്ങളിലെ പാടശേഖരങ്ങള്‍ ഒഴികെ പദ്ധതിയുടെ ഭൂരിഭാഗവും കടന്നുപോകുന്നത് ജനവാസ മേഖലയിലൂടെയാണ്.

നൂറുകണക്കിനു വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ മാറ്റേണ്ട അവസ്ഥയുണ്ടാകും. രണ്ടോ മൂന്നോ സ​െൻറ്​ സ്ഥലത്തു താമസിക്കുന്നവരെയാകും പദ്ധതി ഏറെ ബുദ്ധിമുട്ടിക്കുക. കോടിമതക്കു സമീപത്തായി പാടശേഖരത്തിലാണ്​ കോട്ടയത്തെ സ്​റ്റേഷന്‍. 

പിന്നീട് റെയില്‍പാതക്ക്​ സമാന്തരമായി പോകുന്ന നിർദിഷ്​ട പാത പ്ലാ​േൻറഷന്‍ കോര്‍പറേഷനു സമീപത്തുകൂടി റബര്‍ ബോര്‍ഡ് ഓഫിസി​​െൻറ പിന്നീലൂടെ കടന്നുപോകുമെന്നാണു രൂപരേഖയില്‍നിന്ന്​ വ്യക്തമാകുന്നത്. നിർദിഷ്​ട പാത മാറ്റി ജനജീവിതത്തെ ബാധിക്കാതെ രൂപരേഖ തയാറാക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.

Loading...
COMMENTS