HOME KERALA

ഹൈവോൾട്ടിൽ ഹൈബി
24, MAY 2019 - 00:47 AM

എ​റ​ണാ​കു​ള​ത്ത്​ യു.​ഡി.​എ​ഫി​​െൻറ വി​ശ്വാ​സ​വും ക​ണ​ക്കു​കൂ​ട്ട​ലും പി​ഴ​ച്ചി​ല്ല. പ്ര​തീ​ക്ഷി​ക്കാ​ത്ത അ​നു​കൂ​ല​ത​രം​ഗം അ​തി​ന്​ തി​ള​ക്ക​മേ​റി. ല​ക്ഷം വോ​ട്ടി​ന്​ ഹൈ​ബി ഈ​ഡ​ൻ ജ​യി​ക്കു​മെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. 10​ വ​ർ​ഷം പ്ര​ഫ. കെ.​വി. തോ​മ​സ്​ ന​യി​ച്ച മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക എ​ന്ന ദൗ​ത്യ​വു​മാ​യാ​ണ്​ ഹൈ​ബി മ​ത്സ​രി​ച്ച​ത്. മ​ണ്ഡ​ലം പി​ടി​ക്കാ​ൻ പി. ​രാ​ജീ​വി​നെ എ​ൽ.​ഡി.​എ​ഫ്​ ക​ള​ത്തി​ലി​റ​ക്കി. പ​ര​മ്പ​രാ​ഗ​ത യു.​ഡി.​എ​ഫ്​ ​വോ​ട്ടു​ക​ൾ ചോ​ർ​ന്നി​ല്ല എ​ന്ന​താ​ണ്​ പ്ര​ധാ​ന നേ​ട്ടം. എം.​എ​ൽ.​എ എ​ന്ന നി​ല​യി​ലു​ള്ള പ്ര​വ​ർ​ത്ത​നം മു​ത​ൽ​ക്കൂ​ട്ടാ​യി. ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​​െൻറ പി​ന്തു​ണ​യും ന്യൂ​ന​പ​ക്ഷ, മോ​ദി വി​രു​ദ്ധ വോ​ട്ടു​ക​ളും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ഹി​ന്ദു വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​വും സ​മ്മാ​നി​ച്ച​ത്​ മി​ന്നു​ന്ന വി​ജ​യം. വോ​ട്ടു​വി​ഹി​തം വ​ർ​ധി​പ്പി​ക്കാ​നാ​യെ​ന്ന്​ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​ന​ത്തി​ന്​ ആ​ശ്വ​സി​ക്കാം. വോ​​ട്ടെ​ണ്ണ​ലി​​െൻറ തു​ട​ക്കം ഹൈ​ബി​യാ​ണ്​ മു​ന്നേ​റി​യ​ത്. പ​റ​വൂ​ർ, വൈ​പ്പി​ൻ, തൃ​ക്കാ​ക്ക​ര, ക​ള​മ​ശ്ശേ​രി, തൃ​പ്പൂ​ണി​ത്തു​റ, കൊ​ച്ചി, എ​റ​ണാ​കു​ളം നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം മി​ക​ച്ച ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ഹൈ​ബി​ക്ക്​ സാ​ധി​ച്ചു. 
 

വൈകിവന്ന്​ വിജയം ചൂടി ഹൈബി; നിരാശയുടെ നിഴലിൽ എൽ.ഡി.എഫ്​ ക്യാമ്പ്​
വൈകിവന്ന്​ വിജയം ചൂടി ഹൈബി; നിരാശയുടെ നിഴലിൽ എൽ.ഡി.എഫ്​ ക്യാമ്പ്​
കൊച്ചി: എൽ.ഡി.എഫിന്​ പ്രതീക്ഷിച്ചതിനെല്ലാം അപ്പുറമാണ്​ ഈ പരാജയം. യു.ഡി.എഫിന്​ ആധിപത്യമുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ ഏറ്റവും യോഗ്യനായ സ്​ഥാനാർഥിയെത്തന്നെ രംഗത്തിറക്കി നടത്തിയ പോരാട്ടം വിജയം കാണാതെ പോയത്​ ജില്ലയിലെ എൽ.ഡി.എഫ്​ ക്യാമ്പിൽ ഏറെ നിരാശ പടർത്തി. മണ്ഡലത്തി​​െൻറ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്​ സ്​ഥാനാർഥി ഹൈബി ഈഡൻ വിജയത്തേരിലേറിയപ്പോൾ അത്​ എൽ.ഡി.എഫിന്​ താങ്ങാവുന്നതിനും അപ്പുറത്തെ ആഘാതമായി.

മണ്ഡലത്തി​​െൻറ ചരിത്രത്തിലെ അഞ്ച്​ വിജയങ്ങളിൽ നാലും സ്വതന്ത്രന്മാരിലൂടെ സ്വന്തമാക്കിയ എൽ.ഡി.എഫ്​ ഇത്തവണ പാർട്ടി ചിഹ്​നത്തിൽ പി. രാജീവിനെ മത്സരിപ്പിക്കു​േമ്പാൾ പതിവിൽ കവിഞ്ഞ ആത്​മവിശ്വാസവും പ്രതീക്ഷകളുമുണ്ടായിരുന്നു. പ്രഫ. കെ.വി. തോമസിനെ വീണ്ടും സ്​ഥാനാർഥിയാക്കുന്നതിൽ യു.ഡി.എഫിൽ ആശയക്കുഴപ്പം നിലനിൽക്കെ എൽ.ഡി.എഫ്​ ഒരു മുഴം മു​േമ്പ സ്​ഥാനാർഥിയെ പ്രഖ്യാപിച്ച്​ പ്രചാരണം തുടങ്ങി. കെ.വി. തോമസ്​ സ്​ഥാനാർഥിയായാൽ കോൺഗ്രസിലെ ഒരു വിഭാഗത്തിനുള്ള അതൃപ്​തി തങ്ങൾക്ക്​ നേട്ടമാകുമെന്ന കണക്കുകൂട്ടലും ഈ ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, യു.ഡി.എഫ്​ ഹൈബി ഈഡനെ സ്​ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ കണക്കുകൂട്ടലുകൾ പാളി.

കെ.വി. തോമസ്​ തന്നെ സ്​ഥാനാർഥിയാകുമെന്ന്​ കരുതി നിർജീവമായിരുന്ന യു.ഡി.എഫ്​ ക്യാമ്പ്​​​ ഉണർന്നു. എൽ.ഡി.എഫി​െനക്കാൾ 10 ദിവസത്തോളം വൈകിയാണ്​ തുടങ്ങിയതെങ്കിലും ചുരുങ്ങിയ ദിവസംകൊണ്ട്​ ഹൈബി പ്രചാരണത്തിൽ മുന്നേറി. പ്രവർത്തകർക്കിടയിലെ, പ്രത്യേകിച്ച്​, യുവാക്കൾക്കിടയിലെ സ്വീകാര്യതയായിരുന്നു പ്രധാന അനുകൂല ഘടകം. സ്വീകരണയോഗങ്ങളിൽ തടിച്ചുകൂടിയ ജനസഞ്ചയത്തിൽനിന്നുതന്നെ മുന്നണി നേതൃത്വം വിജയം ഉറപ്പിച്ചു. ഒരു ലക്ഷത്തിലധികം വോട്ടിന്​ വിജയിക്കുമെന്ന അവകാശവാദം തെറ്റിയില്ല. പ്രളയം കാര്യമായി ബാധിച്ച പറവൂർ, ആലുവ പ്രദേശങ്ങൾ ഉൾപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ പുനർനിർമാണ പ്രവർത്തനങ്ങളിലെ സർക്കാറി​​െൻറ വീഴ്​ചയും യു.ഡി.എഫി​​െൻറ പ്രചാരണായുധമായിരുന്നു. 

സി.പി.എം ജില്ല സെക്രട്ടറിയായിരിക്കെയും രാജ്യസഭാംഗമായിരിക്കെയും നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളും വ്യക്​തിബന്ധങ്ങളുമായിരുന്നു രാജീവി​​െൻറ കൈമുതൽ. അവസാന കണക്കുകൂട്ടലിൽ നേരിയ ഭൂരിപക്ഷത്തിനെങ്കിലും രാജീവ്​ വിജയിക്കും എന്ന്​ തന്നെയാണ്​ മുന്നണി നേതൃത്വം പ്രതീക്ഷിച്ചത്​. എന്നാൽ, പിണറായി-മോദി സർക്കാറുകൾക്കെതിരായ വികാരം യു.ഡി.എഫിന്​ അനുകൂലമായപ്പോൾ യു.ഡി.എഫ്​ പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷവുമായി ഹൈബി ജയിച്ചു കയറി. 


വിജ‍യത്തിന്​ പിന്നിൽ ന്യൂനപക്ഷ ധ്രുവീകരണമല്ല; ഏകീകരണം -ഇബ്രാഹിംകുഞ്ഞ്
കളമശേരി: ന്യൂനപക്ഷ ധ്രുവീകരണമല്ല, ന്യൂനപക്ഷ ഏകീകരണമാണ് കേരളത്തിലെ യു.ഡി.എഫ് വിജയത്തിന്​ കാരണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാട് ശരിയായിരുന്നു. വിഷയം അടുത്ത നിയമസഭ സമ്മേളനത്തിൽ ശക്തമായുയരും. ബി.ജെ.പിയും എൽ.ഡി.എഫും വർഗീയത ഉണ്ടാക്കാൻ ശ്രമിച്ചതായും എം.എൽ.എ പറഞ്ഞു. കളമശ്ശേരിയിൽ ഹൈബി ഈഡ​​െൻറ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദ ബൂത്തിൽ ആനക്ക്​ കിട്ടിയത്​ രണ്ട്​​ വോട്ട്​
കളമശേരി: സി.പി.എം നേതാവ് വി.എ. സക്കീർ ഹുസൈൻ വോട്ട് രേഖപ്പെടുത്തിയപ്പോൾ യന്ത്രത്തിൽ  ആന ചിഹ്നം തെളിഞ്ഞുവെന്ന്​ ആരോപണമുയർന്ന ബൂത്തിൽ ആന ചിഹ്നത്തിന് ആകെ ലഭിച്ചിരിക്കുന്നത് രണ്ട് വോട്ട്. കളമശ്ശേരി ഗവ. സ്കൂൾ 129ാം നമ്പർ ബൂത്തിലാണ് വോട്ടെടുപ്പ് ദിവസം ഇതേ ചൊല്ലി തർക്കം ഉയർന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവി​​െൻറ ചിഹ്നത്തിൽ സക്കീർ ഹുസൈൻ വോട്ട് രേഖപ്പെടുത്തിയപ്പോൾ തെളിഞ്ഞത് ആന ചിഹ്നമായിരുന്നു. ഇതിനെതിരെ പ്രിസൈഡിങ്​ ഓഫിസറുടെ മുന്നിൽ സക്കീർ ഹുസൈൻ പരാതി ഉന്നയിച്ചപ്പോൾ രേഖാമൂലം തരാൻ ആവശ്യപ്പെട്ടു. എന്നാൽ, വിവാദത്തിന് നിൽക്കാതെ സക്കീർ ഹുസൈൻ മടങ്ങുകയായിരുന്നു. മുമ്പ് വോട്ട് ചെയ്ത ചിഹ്നം യന്ത്രത്തിലെ ഡിസ്​​േപ്ലയിൽനിന്നും മായാതിരുന്നതാണ് സംഭവമെന്നാണ് സക്കീർ ഹുസൈൻ അന്ന് പറഞ്ഞത്. എന്നാൽ, വോട്ടെണ്ണിയപ്പോൾ ഈ ബൂത്തിൽ ആന ചിഹ്നത്തിന് രണ്ട് വോട്ടാണ് ലഭിച്ചിരിക്കുന്നത്. ബൂത്തിൽ പി. രാജീവിന് 403 വോട്ടാണ് ആകെ ലഭിച്ചത്. ഹൈബി ഈഡന് 532ഉം, അൽഫോൻസ് കണ്ണന്താനത്തിന് 103 വോട്ടുമാണ് ലഭിച്ചത്.

ഹൈബിക്ക് ആവേശം പകരാൻ എം.എൽ.എമാരെത്തി
കളമശ്ശേരി: ഹൈബി ഈഡ​​െൻറ ഭൂരിപക്ഷ വിജയത്തിൽ ആവേശം പകരാൻ എം.എൽ.എമാർ കളമശ്ശേരിയിലെത്തി. വി.കെ. ഇബ്രാഹിം കുഞ്ഞ്, പി.ടി. തോമസ്, വി.ഡി. സതീശൻ തുടങ്ങിയ എം.എൽ.എമാരാണ് അണികൾക്കാവേശമായി കളമശ്ശേരി കുസാറ്റ് വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിലെത്തിയത്. കളമശ്ശേരിയിൽ രണ്ടിടങ്ങളിലാണ് രണ്ട് പാർലമ​െൻറ്​ മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണിയത്. ചാലക്കുടിയിലെ ഗവ. പോളിടെക്നിക് കോളജിലും എറണാകുളത്തെ കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്​ ലുമായിരുന്നു വോട്ടെണ്ണൽ. രണ്ടിടങ്ങളിലെ ഗേറ്റിന് പുറത്ത്, രാവിലെ മുതൽ പൊലീസുകാരും മാധ്യമ പ്രവർത്തകരുമല്ലാതെ ഉച്ചവരെ കാര്യമായ ആരും തന്നെ ഉണ്ടായിരുന്നില്ല. ഭൂരിപക്ഷം ഉയർന്നതോടെ ഉച്ചക്ക്​ രണ്ട് മണിയായതോടെയാണ് യു.ഡി.എഫ് അണികൾ കേന്ദ്രങ്ങളുടെ മുന്നിലേക്കെത്തിയത്. കുസാറ്റിന് മുന്നിലേക്കാണ് ഏറെ പേരും എത്തിയത്. ഇവർക്കാവേശമായാണ് എം.എൽ.എമാർ എത്തിയത്. ഈ സമയം ഹൈബി ഈഡനും ഭാര്യ അന്നയും കൂടി എത്തിയതോടെ അണികളുടെ ആവേശം ഇരട്ടിയായി. ഷാൾ അണിയിച്ചും പടക്കം പൊട്ടിച്ചും ഹൈബിയെ സ്വീകരിച്ചു. തുടർന്ന് എല്ലാവർക്കും നന്ദി പറഞ്ഞ് നാല് മണിയോടെ മടങ്ങി. വൈകീട്ട് യു.ഡി.എഫ് കളമശ്ശേരിയിൽ ആഹ്ലാദ പ്രകടനം നടത്തി. കേന്ദ്രത്തിൽ ഭരണം നിലർത്താൻ കഴിഞ്ഞതിൽ ബി.ജെ.പിയും കളമശ്ശേരിയിൽ പ്രകടനം നടത്തി. 

തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫിനെ തുണച്ചു
തൃപ്പൂണിത്തുറ: ലോക്​സഭ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ഹൈബി ഈഡ​​െൻറ വിജയത്തിന് തിളക്കമേറി. ശബരിമല വിഷയവും സ്ത്രീകളുടെ വോട്ട് വർധനവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും കന്നി വോട്ടുകൾ ഭൂരിപക്ഷവും കോൺഗ്രസിന് ലഭിച്ചത് വിജയത്തിന് കാരണമായെന്നാണ് യു.ഡി.എഫ് പ്രവർത്തകർ വിലയിരുത്തുന്നത്. 25 വർഷം കോൺഗ്രസി​​െൻറ കുത്തകയായിരുന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലം 2016 ലാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. 4,467 വോട്ടി​​െൻറ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിന് തൃപ്പൂണിത്തുറ നഷ്​ടമായത്. ശക്തമായ ത്രികോണമത്സരത്തിൽ ബി.ജെ.പി 29,843 വോട്ടുകൾ പിടിച്ചത് വിനയായി.

മാറിയ രാഷ്​ട്രീയ കാലാവസ്ഥയിൽ 2019 ൽ ലോക്സഭ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ നിരവധി ഘടകങ്ങൾ യു.ഡി.എഫിന് സഹായകമായി ഭവിച്ചതാണ് വിജയം അനായാസമാക്കിയത്. എൽ.ഡി.എഫ് സർക്കാർ ശബരിമല വിഷയത്തിലെടുത്ത നിലപാട് ക്ഷേത്രനഗരിയായ തൃപ്പൂണിത്തുറ മണ്ഡലത്തിൽ പ്രതിഫലിച്ചു.  തൃപ്പൂണിത്തുറ മണ്ഡലത്തിൽ 1,51,750  പേർ ആകെ വോട്ടു രേഖപ്പെടുത്തിയതിൽ ഹൈബി ഈഡന് 71,631 വോട്ടുകളാണ് കാട്ടിയത്. പി. രാജീവിന് 52,404 വോട്ടു ലഭിച്ചു. അൽഫോൻസ് കണ്ണന്താനം 25,304 വോട്ടു നേടി. 2016 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുറവൂർ വിശ്വംഭരൻ 29,843 വോട്ട് നേടിയിരുന്നു. 2016ൽ ആകെ 1,50,869 പേർ വോട്ടു ചെയ്തപ്പോൾ എം.സ്വരാജ് 62,697 വോട്ടുകരസ്ഥമാക്കി. കെ.ബാബു 58,230 വോട്ടു നേടി.


കൊച്ചി നിയോജകമണ്ഡലം: യു.ഡി.എഫിനെ തുണച്ചത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം
മട്ടാഞ്ചേരി: ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള കൊച്ചി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ലീഡ് നില വർധിപ്പിച്ചു. ന്യൂനപക്ഷ ഏകീകരണം പ്രകടമായി കണ്ട മണ്ഡലത്തിൽ കഴിഞ്ഞ തവണ 20,362 വോട്ടുകൾക്കാണ് കോൺഗ്രസ്​ സ്ഥാനാർഥി കെ.വി. തോമസ് ഇടത് സ്വതന്ത്രൻ ക്രിസ്​റ്റി ഫെർണാണ്ടസിനെ കൊച്ചി മണ്ഡലത്തിൽ പിറകിലാക്കിയത്. ഇക്കുറി സി.പി.എം സ്ഥാനാർഥി പി.രാജീവ് സ്വന്തം ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ഹൈബി ഈഡൻ 29,313 വോട്ടുകൾക്കാണ് മണ്ഡലത്തിൽ ഭൂരിപക്ഷം നേടിയത്. ഹൈബി മണ്ഡലത്തിൽ ആദ്യം മുതൽ ഉയർത്തിയ ലീഡുനില പിറകിലാക്കാൻ ഒരു ഘട്ടത്തിലും മുൻ രാജ്യസഭാംഗം കൂടിയായ രാജീവിന് കഴിഞ്ഞില്ല. നിയമസഭ ​െതരഞ്ഞെടുപ്പിൽ മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചിരുന്നു. 1080 വോട്ടുകൾക്കാണ് കെ.ജെ. മാക്സി ഇവിടെനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങ്​ ശതമാനത്തി​​െൻറ വർധനയിൽ ബി.ജെ.പിയും കരുത്ത് കാട്ടി. കഴിഞ്ഞതവണ ലോക്​സഭ തെരഞ്ഞെടുപ്പിൽ 9984 വോട്ടുനേടിയ ബി.ജെ.പി 14,747 വോട്ടാണ് ഇക്കുറി പെട്ടിയിലാക്കിയത്.


നിയമസഭ മണ്ഡലങ്ങളിൽ അഞ്ചക്ക ഭൂരിപക്ഷം നേടി എറണാകുളത്ത്​ യു.ഡി.എഫ്​ തേരോട്ടം
കൊച്ചി: കഴിഞ്ഞ തവണ കൈവിട്ടുപോയ രണ്ട്​ നിയമസഭ മണ്ഡലംകൂടി പിടിച്ചെടുത്ത്​ ഒന്നൊഴ​ികെ എല്ലായിടത്തും അഞ്ചക്ക ഭൂരിപക്ഷം നേടിയാണ്​​ എറണാകുളം ജില്ലയിലെ യു.ഡി.എഫ്​ തേരോട്ടം. നാല്​ ലോക്​സഭ മണ്ഡലത്തിൽ ചിതറിക്കിടക്കുന്ന 14 നിയമസഭ മണ്ഡലത്തിലും യു.ഡി.എഫ്​ കനത്ത ​ഭൂരിപക്ഷമാണ്​ നേടിയത്​. 2014 ലോക്​സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പം നിന്ന പെരുമ്പാവൂർ, കുന്നത്തുനാട്​ മണ്ഡലങ്ങളിലും 2016ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ വിജയിച്ച വൈപ്പിൻ, തൃപ്പൂണിത്തുറ, കൊച്ചി മണ്ഡലങ്ങളിലും കൂറ്റൻ ഭൂരിപക്ഷമാണ്​ യു.ഡി.എഫ്​ ഇത്തവണ നേടിയത്​. കോട്ടയം ലോക്​സഭ മണ്ഡലത്തിലെ പിറവത്ത്​ മാത്രമാണ്​ യു.ഡി.എഫിന്​ പതിനായിരത്തിൽ താഴെ ഭൂരിപക്ഷമുള്ളത്​. ​9104 വോട്ട്​.എറണാകുളം, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളുടെ ഭാഗമായി ജില്ലയിലുള്ള നിയമസഭ മണ്ഡലങ്ങളിൽ ന്യൂനപക്ഷ സാന്നിധ്യം നിർണായകമായ ഇടങ്ങളിലെല്ലാം യു.ഡി.എഫ്​ സ്ഥാനാർഥികളുടെ ഭൂരിപക്ഷം ഇരുപതിനായിരത്തിലേറെയാണെന്നത്​ ന്യൂന​പക്ഷ വോട്ടുകളുടെ ഏകീകരണം പ്രകടമാക്കുന്നു. ജില്ലയിലെ നിയമസഭ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന എറണാകുളം, ചാലക്കുടി, ഇടുക്കി, കോട്ടയം ലോക്​സഭ മണ്ഡലങ്ങളിലെല്ലാം യു.ഡി.എഫി​​െൻറ വിജയം ഒരുലക്ഷത്തിനുമേൽ വോട്ടുകൾ നേടിയാണ്​. 

ചാലക്കുടി മണ്ഡലത്തിൽ ബെന്നി ബഹനാൻ 1,32,200 വോട്ടി​​െൻറ ഭൂരിപക്ഷം നേടിയപ്പോൾ 99,857 വോട്ടും എറണാകുളം ജില്ലയിലെ നാല്​ മണ്ഡലത്തിൽനിന്നാണ്​. ഇടുക്കി മണ്ഡലത്തിൽ വിജയിച്ച ഡീൻ കുര്യാക്കോസി​​െൻറ ഭൂരിപക്ഷക്കണക്കിലേക്ക്​ 53,135 വോട്ട​്​ സംഭാവന ചെയ്​തത്​ എറണാകുളം ജില്ലയു​െട ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളാണ്​. എറണാകുളത്ത്​ ഹൈബി ഈഡൻ 1.70 ലക്ഷത്തോളം വോട്ടി​​െൻറ ഭൂരിപക്ഷം നേടിയപ്പോൾ അതിൽ പ്രധാന പങ്ക്​ വഹിച്ചത്​ ന്യൂനപക്ഷ സമുദായാംഗങ്ങൾ നിർണായകമായ മണ്ഡലങ്ങളാണ്​. തൃക്കാക്കര (31,777), എറണാകുളം (31,178), ​െകാച്ചി (29,313) എന്നിങ്ങനെയാണ്​ ക്രിസ്​ത്യൻ, മുസ്​ലിം ന്യൂനപക്ഷങ്ങൾ​ ഏറെയുള്ള മണ്ഡലങ്ങളിലെ ഭൂരിപക്ഷം. വൈപ്പിൻ (23,241), കളമശ്ശേരി (20,689),  തൃപ്പൂണിത്തുറ (19,227), പറവൂർ (14,085) ​എന്നിവിടങ്ങളിലും യു.ഡി.എഫിന്​ വലിയ ഭൂരിപക്ഷമുണ്ട്​.

മികച്ച സ്ഥാനാർഥികൾ എതിരാളികളായി ഉണ്ടായ മണ്ഡലങ്ങളിൽപോലും യു.ഡി.എഫിന്​ അനുകൂലമായ വ്യക്തമായ ഏകീകരണം ജില്ലയിലെ വോട്ടിങ്​രീതികളിൽ​ പ്രകടമാണ്​. കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ നാലക്ക ഭൂരിപക്ഷം മാത്രം യു.ഡി.എഫിന്​ നൽകിയ മണ്ഡലങ്ങളെല്ലാം ഇത്തവണ അഞ്ചക്കമാക്കി വർധിപ്പിച്ചു. കഴിഞ്ഞതവണ എൽ.ഡി.എഫിന്​ ഭൂരിപക്ഷം നൽകിയ ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂർ (2807), കുന്നത്തുനാട്​ (2385) മണ്ഡലങ്ങൾ ഇത്തവണ യഥാക്രമം 22,623 വോട്ടി​​െൻറയും 17,331​വോട്ടി​െൻറയും ഭൂരിപക്ഷമാണ്​ യു.ഡി.എഫിന്​ നൽകിയത്​.ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളു​െടയും കണക്കെടുത്താൽ 50.14 ശതമാനം വോട്ടാണ്​ യു.ഡി.എഫിന്​ നേടാനായത്​. എൽ.ഡി.എഫി​​െൻറ വോട്ട്​ വിഹിതമാക​ട്ടെ 34.93 ശതമാനം. ബി.ജെ.പി​യും ജില്ലയിലെ വോട്ട്​ വിഹിതം വർധിപ്പിച്ചിട്ടുണ്ട്​.​ ​ 2014ലേതി​െനക്കാൾ മൂന്നിരട്ടി വോട്ടി​​െൻറ ഭൂരിപക്ഷമാണ് യു.ഡി.എഫിനുള്ളത്​. ഇത്തവണ ജില്ലയിലെ 14 നിയമസഭ മണ്ഡലത്തിലും ബഹുദൂരം മുന്നിൽ നിന്ന യു.ഡി.എഫി​​െൻറ​ ഭൂരിപക്ഷം 3,31,606 വോട്ടാണ്​. 


ഹൈബി ഈഡൻ: വിദ്യാർഥി രാഷ്​ട്രീയത്തിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിലേക്ക്
കൊച്ചി: വിദ്യാർഥി രാഷ്​ട്രീയത്തിൽനിന്ന്​ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ജൈത്രയാത്രയാണ് ഹൈബി ഈഡ​േൻറത്. എറണാകുളം നിയോജക മണ്ഡലത്തിൽ എം.എൽ.എ ആയിരിക്കെയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനം ഈ 36 കാര​​െൻറ മുന്നിലേ​െക്കത്തുന്നത്. മുൻ എം.പി ജോർജ് ഈഡ​​െൻറ മകനായ ഹൈബി 2011 മുതൽ എറണാകുളം എം.എൽ.എയാണ്​. ഹൈബിയുടെ നാലാം വയസ്സിൽ മാതാവ് റാണിയും 19ാം വയസ്സിൽ പിതാവ് ജോർജ് ഈഡനും വിടപറഞ്ഞു. 2000ത്തിൽ കെ.എസ്.യുവിലൂെട പ്രീഡിഗ്രി റെപ്രസൻറേറ്റിവായാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്നങ്ങോട്ട് വിദ്യാർഥി രാഷ്​ട്രീയത്തിൽ നിറസാന്നിധ്യമായി ഹൈബി ഈഡൻ. 2001ൽ എം.ജി യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, 2002ൽ തേവര എസ്.എച്ച് കോളജ് യൂനിയൻ ജനറൽ സെക്രട്ടറി, 2003ൽ എസ്.എച്ച് കോളജ് യൂനിയൻ ചെയർമാൻ എന്നിങ്ങനെ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കോൺഗ്രസി​െൻറ വിവിധ സംഘടനകളുടെ നേതൃത്വത്തിലേക്കും ഹൈബി എത്തി. എച്ച്.ഐ.എൽ വർക്കേഴ്സ് കോൺഗ്രസ്, മോഡേൺ ബ്രെഡ് വർക്കേഴ്സ് കോൺഗ്രസ്, ടാറ്റ സെറാമിക് വർക്കേഴ്സ് കോൺഗ്രസ്, കൊച്ചി അന്താരാഷ്​ട്ര വിമാനത്താവളം വർക്കേഴ്സ് കോൺഗ്രസ് എന്നിവയുടെ പ്രസിഡൻറായിരുന്നു.

യൂത്ത് കോൺഗ്രസ് പാലാരിവട്ടം മണ്ഡലം കമ്മിറ്റി പ്രസിഡൻറായിരുന്ന ഹൈബി ഈഡൻ തുടർന്ന് കെ.എസ്.യു എസ്.എച്ച് കോളജ് യൂനിറ്റ്, ജില്ല, സംസ്ഥാന പ്രസിഡൻറ് എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചു. 2008-2011 കാലയളവിൽ എൻ.എസ്.യു പ്രസിഡൻറായിരുന്നു. 2007ലെ വിദ്യാർഥികൾക്കുള്ള ബസ് കൺ​െസഷൻ പ്രശ്നങ്ങൾ, 2008ലെ പാഠപുസ്തക വിവാദം, എസ്.സി-എസ്.ടി വിദ്യാർഥികൾക്കുള്ള ഹോസ്​റ്റൽ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, 2007ൽ എൻട്രൻസ് പരീക്ഷയുമായി ബന്ധപ്പെട്ട് സ്വാശ്രയ കോളജുകളുമായുണ്ടായ തർക്കം, സ്വാശ്രയ കോളജുകളിലെ ഫീസ് വർധനക്കെതിരെ നടത്തിയ സമരം, കേരള-കാലിക്കറ്റ് യൂനിവേഴ്സിറ്റികളിലെ ഫീസ് വർധന തുടങ്ങിയ സംഭവങ്ങളിൽ ഹൈബിയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കേരള ലോ അക്കാദമിയിൽ എൽഎൽ.ബി പഠനം നടത്തിയിട്ടുള്ള ഹൈബി ഈഡൻ ബി.കോം ബിരുദധാരിയാണ്. എം.എൽ.എ എന്ന നിലയിൽ നടപ്പാക്കിയ സൗഖ്യം പദ്ധതി,  ചേരാം ചേരാനല്ലൂർ പദ്ധതി, വനിതശാക്തീകരണ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ മികവ് പുലർത്തുന്നവർക്കുള്ള എം.എൽ.എ പുരസ്കാരം തുടങ്ങിയവ ശ്രദ്ധേയമാണ്. സ്മാർട്ട്​  ക്ലാസ് മുറികളുടെ നിർമാണം, ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങളുടെ വിതരണം തുടങ്ങിയവയെല്ലാം എടുത്തുപറയേണ്ട പ്രവർത്തനങ്ങളാണ്. അന്ന ലിൻഡയാണ് ഭാര്യ. ക്ലാര  മകളാണ്.


ആഹ്ലാദപ്രകടന​ത്തിനിടെ സി.പി.എം പ്രവർത്തകരുടെ കൈയേറ്റം
തൃപ്പൂണിത്തുറ: കോൺഗ്രസി​​െൻറ വിജയാഹ്ലാദ പ്രകടനത്തിനെതിരെ സി.പി.എം പ്രവർത്തകരുടെ കൈയേറ്റം. യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡ​​െൻറ വിജയത്തിൽ വാഹനത്തിൽ ചെണ്ട കൊട്ടി ആഹ്ലാദപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. പ്രകടനം ഏരൂർ കണിയാമ്പുഴക്ക് സമീപം എത്തിയപ്പോൾ സി.പി.എം മുൻ കൗൺസിലറുടെ നേതൃത്വത്തിൽ വാഹനം തടയുകയും ഈ ഭാഗത്ത് ചെണ്ട കൊട്ടി പ്രകടനം നടത്താൻ പാടില്ല എന്ന്​ ആവശ്യപ്പെടുകയും ചെയ്തു. ഇതേചൊല്ലി പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടന്നു. പിന്നീട് വൈകീട്ട് പ്രകടനത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ്​ പ്രവർത്തകനായ ഷിഷിൽ ആൻറണിയുടെ വീട്ടിൽ കയറി സി.പി.എം പ്രവർത്തകർ ഷിഷിലിനെയും അമ്മയെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്ന് ഷിഷിൽ ആൻറണിയുടെ അമ്മ തൃപ്പൂണിത്തുറ ഹിൽ പാലസ് സ്​റ്റേഷനിൽ പരാതി നൽകി.


എറണാകുളത്ത് മുന്നണികൾക്ക് വോട്ട് കൂടി; ചാലക്കുടിയിൽ എൽ.ഡി.എഫിന് കുറഞ്ഞു
കൊച്ചി: എറണാകുളം  ലോക്​സഭ മണ്ഡലത്തിൽ മൂന്ന്​ മുന്നണികൾക്കും 2014ലേതിനേക്കാൾ വോട്ട്​ വർധിച്ചപ്പോൾ ചാലക്കുടിയിൽ എൽ.ഡി.എഫിന്​ കുറഞ്ഞു. 2014ൽ എറണാകുളത്ത്​ യു.ഡി.എഫിന്​ 41.58 ശതമാനം, എൽ.ഡി.എഫിന്​ 31.72, എൻ.ഡി.എക്ക്​ 11.64 എന്നിങ്ങനെയായിരുന്നു വോട്ട്​ വിഹിതം. ഇത്തവണ ഇത്​ യഥാക്രമം 50.87, 33.35, 14.26 എന്നിങ്ങനെ വർധിച്ചു. ചാലക്കുടിയിൽ എൽ.ഡി.എഫിന്​ 40.55, യു.ഡി.എഫിന്​ 38.98, എൻ.ഡി.എക്ക്​ 10.50 ശതമാനം എന്നിങ്ങനെയായിരുന്നു 2014ലെ വോട്ട്​ വിഹിതം. ഇത്തവണ യു.ഡി.എഫി​േൻറത്​ 47.86 ശതമാനമായും എൻ.ഡി.എയുടേത്​ 15.58 ശതമാനമായും വർധിച്ചപ്പോൾ എൽ.ഡി.എഫി​േൻറത്​ 34.49 ശതമാനമായി കുറഞ്ഞു. 

2014ൽ എറണാകുളത്ത്​ യു.ഡി.എഫ്​ സ്​ഥാനാർഥി ​പ്രഫ. കെ.വി. തോമസ്​ എൽ.ഡി.എഫ്​ സ്വത​ന്ത്രൻ ​ക്രിസ്​റ്റി ഫെർണാണ്ടസിനെ 87,047 വോട്ടിനാണ്​  പരാജയപ്പെടുത്തിയത്​. തോമസിന്​ 3,53,841 വോട്ടും ക്രിസ്​റ്റിക്ക്​ 2,66,794 വോട്ടും ലഭിച്ചു. ഇത്തവണ പോൾ ചെയ്​തതി​​െൻറ പകുതിയിലധികം വോട്ടും ഹൈബി ഈഡന്​ നേടാനായി എന്നതാണ്​ ശ്രദ്ധേയം. ഏഴ്​ നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫിന്​ ഗണ്യമായ ലീഡുണ്ട്​.  കഴിഞ്ഞ തവണ കെ.വി. തോമസിന്​ ലഭിച്ചതിനേക്കാൾ 1,37,422 വോട്ട്​ അധികം ​ഹൈബിക്ക്​ നേടാനുമായി. അതേസമയം, ​ 2014ൽ ബി.ജെ.പി സ്​ഥാനാർഥി എ.എൻ. രാധാകൃഷ്​ണൻ​ 99,003 വോട്ട്​ നേടിയ സ്​ഥാനത്ത്​ ഇത്തവണ കേന്ദ്രമന്ത്രി അൽഫോൻസ്​ കണ്ണന്താനത്തിന്​ 1,37,749 വോട്ട്​ ലഭിച്ചു. 

ചാലക്കുടിയിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, പെരുമ്പാവൂർ, കുന്നത്തുനാട്​ നിയമസഭ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിലെ ഇന്നസ​െൻറിന്​ വ്യക്തമായ ലീഡ്​ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ ഏഴ്​ നിയമസഭ മണ്ഡലങ്ങളിലും യു.ഡി.എഫി​െല ബെന്നി ബഹനാനാണ്​ ലീഡ്​. കഴിഞ്ഞതവണ ചാലക്കുടിയിൽ മത്സരിച്ച ബി.ജെ.പിയുടെ ബി. ഗോപാലകൃഷ്​ണന്​ 92,848 വോട്ടാണ്​ ലഭിച്ചത്​. ഇത്തവണ എ.എൻ. രാധാകൃഷ്​ണൻ ഇത്​ 1,54,159 ആയി ഉയർത്തി. 

സ്വന്തം ബൂത്തിലും രാജീവിന് ലീഡില്ല
കളമശ്ശേരി: തെരഞ്ഞെടുപ്പിൽ സ്വന്തം ബൂത്തിൽ പോലും പി. രാജീവിന് ലീഡ് ഉയർത്താനായില്ല. അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ 152ാം നമ്പർ അംബേദ്കർ ട്രെയിനിങ്​ സ​െൻററിൽ ഹൈബി ഈഡന് 574 വോട്ട് ലഭിച്ചപ്പോൾ പി. രാജീവിന് 366 വോട്ടാണ് ലഭിച്ചത്. 208 വോട്ടിന് പിന്നിൽ പോവുകയായിരുന്നു. അതേസമയം, റീപോളിങ്​ നടന്ന കളമശ്ശേരി നിയോജക മണ്ഡലത്തിൽ ഈസ്​റ്റ്​ കടുങ്ങല്ലൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം ബൂത്തിൽ യു.ഡി.എഫ്​ ലീഡ് നേടി. 736 വോട്ട് പോൾ ചെയ്തതിൽ 336 വോട്ട് ഹൈബിക്കും 249 വോട്ട് പി. രാജീവിനും 140 വോട്ട്​ ബി.ജെ.പിക്കും ലഭിച്ചു. എച്ച്.എം.ടി ജീവനക്കാർ മാത്രം വോട്ട് രേഖപ്പെടുത്തിയ എച്ച്.എം.ടി ഹൈസ്കൂൾ ഈസ്​റ്റ്​ വാർഡിൽ 119 വോട്ട് ഹൈബിക്ക്​ ലഭിച്ചപ്പോൾ 65 വോ​ട്ടേ രാജീവിന് ലഭിച്ചുള്ളൂ.


വ്യക്തമായ ഭൂരിപക്ഷവുമായി ഹൈബി ഈഡൻ
കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള മുന്നേറ്റമാണ് വോട്ടെണ്ണലി​െൻറ ഓരോഘട്ടത്തിലും എറണാകുളം നിയോജക മണ്ഡലെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ കാഴ്ചവെച്ചത്. ഒടുവിൽ 1,69,153 വോട്ടി​​െൻറ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയവും. രാവിലെ പോസ്​റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മുതൽ ഹൈബി ഈഡൻതന്നെയായിരുന്നു മുന്നിൽ. എന്നാൽ, എട്ടരയോടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവ് 22 വോട്ടിന് മുന്നിലെത്തി. പോസ്​റ്റൽവോട്ടുകളിൽ പി. രാജീവ് മുന്നിട്ടുനിന്നു. ഉടൻതന്നെ കാര്യങ്ങൾ മാറിമറിഞ്ഞു. ൈഹബി ഈഡൻ 2648 വോട്ടി​െൻറ ലീഡുമായി മുന്നിലെത്തി. പിന്നീട് നടന്നത് ഹൈബി ഈഡ​​െൻറ ശക്തമായ മുന്നേറ്റമായിരുന്നു. തുടർന്നുള്ള ഒരുഘട്ടത്തിൽപോലും എൽ.ഡി.എഫിന് മുന്നിലെത്താൻ കഴിഞ്ഞില്ല. 

ഒമ്പതുമണിയോടെ 36,260 വോട്ട്​ നേടി വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചു. 11.15ഓടെ 33.35 ശതമാനം വോട്ടെണ്ണിയപ്പോൾ 44,515 എന്ന ലീഡോടെ ഹൈബി ഈഡ​​െൻറ വൻ കുതിപ്പാണ് കാണാൻ കഴിഞ്ഞത്. 12 മണിയോടെ 50 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞു. 2,38,620 വോട്ട്​ നേടി ഹൈബി ഈഡൻ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിട്ടുനിന്നു. 1,65,153 വോട്ട് പി. രാജീവിനും 74,127 വോട്ട് അൽഫോൻസ് കണ്ണന്താനത്തിനും ഈ സമയം കിട്ടിയിരുന്നു. 12.30 ഓടെ നിലവിലെ എം.പി കെ.വി. തോമസി​െൻറ 87,047 എന്ന ഭൂരിപക്ഷവും മറികടന്ന് മുന്നേറ്റം തുടർന്നു. വൈകീട്ട്​ മൂ​േന്നാടെ 99.28 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഹൈബി ഈഡ​​െൻറ ഭൂരിപക്ഷം 1,67,219ലേക്ക് എത്തി. അവസാനഘട്ട വോട്ടും എണ്ണിക്കഴിഞ്ഞപ്പോൾ ഹൈബി ഈഡൻ 4,91,263 വോ​േട്ടാടെ വൻ വിജയം നേടി. 
 

കൂട്ടായ്മയുടെ വിജയം- ഹൈബി ഈഡൻ
‘‘എറണാകുളത്തി​​െൻറ ചരിത്രത്തിലേക്ക് എഴുതി ചേർക്കപ്പെട്ട വിജയമാണിത്​. സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് തരംഗമാണുണ്ടായിരിക്കുന്നത്. കൂട്ടായ്മയുടെ വിജയമാണിത്. ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് അതിന് തെളിവാണ്. മണ്ഡലത്തിൽ ചരിത്ര വിജയം നേടാനായതും ഈ കൂട്ടായ്മയുടെ വിജയമാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ ഒറ്റക്കെട്ടായ പ്രവർത്തനം കാഴ്ച്ച​വെക്കാൻ സാധിച്ചു. എറണാകുളത്ത് മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ആ കൂട്ടായ്മ കാണാൻ സാധിച്ചു. കേരളത്തിലെ രാഷ്​ട്രീയ സാമൂഹിക അന്തരീക്ഷം യു.ഡി.എഫിന് അനുകൂലമായിരുന്നു. മണ്ഡലത്തിലെ മുതിർന്ന നേതാക്കളും യുവാക്കളും ഘടകകക്ഷി നേതാക്കളിലുമെല്ലാം ആവേശം ആദ്യഘട്ടം മുതൽക്കെ പ്രകടമായിരുന്നു. സംസ്ഥാന സർക്കാറി​​െൻറ ധാർഷ്​ട്യത്തിന് കൂടി ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ വിജയം’’. 


ഇത്രയും വോട്ട് കിട്ടിയത് വലിയൊരു അംഗീകാരമായി കാണുന്നു- അൽഫോൻസ് കണ്ണന്താനം
‘‘എറണാകുളം മണ്ഡലത്തിൽ നല്ലൊരു മത്സരമായിരുന്നു നടന്നത്. ഞാനത് വളരെ ആസ്വദിച്ചു. സ്ഥാനാർഥിയായി തീരുമാനിച്ചപ്പോൾ തന്നെ പ്രചാരണം ആഘോഷമാക്കി മാറ്റണമെന്ന് തീരുമാനിച്ചിരുന്നു. അതുപോലെ തന്നെ മറ്റ് സ്ഥാനാർഥികളുടെ പര്യടനത്തിൽനിന്ന് വ്യത്യസ്തമായി അതൊരു ആഘോഷമായി തന്നെ മാറ്റി. ഇത്രയും വോട്ട് കിട്ടിയത് വലിയൊരു അംഗീകാരമായി കാണുന്നു. പരിചയമില്ലാത്ത ഒരു സ്ഥലത്ത് മത്സരിക്കാനെത്തി. അവിടെ മികച്ച രീതിയിൽ പ്രചാരണം നടത്തി. ജനങ്ങൾ അത് സ്വീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ ജയിച്ച ഹൈബി ഈഡനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. എല്ലാ ആശംസകളും നേർന്നു. എന്തുചെയ്താലും ആസ്വദിക്കുക. നമ്മൾ നമ്മുടെ പണി ചെയ്യുക. ഫലം എന്താണെന്ന് ദൈവം തീരുമാനിക്കട്ടെ’’.

സ്ഥാനാർഥികൾക്ക് ആകാംക്ഷയുടെയും പിരിമുറുക്കത്തി​െൻറയും പകൽ
കൊച്ചി: ഒരുമാസത്തെ ആകാംക്ഷക്ക് വിരാമമിട്ടാണ് വ്യാഴാഴ്ച നേരം പുലർന്നത്. രാവിലെ എട്ടുമുതൽ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ സ്ഥാനാർഥികളും ഏറെ പ്രതീക്ഷയിലായിരുന്നു. ഹൈബി ഈഡൻ ഭാര്യ അന്നയോടൊപ്പം രാവിലെതന്നെ പൊറ്റക്കുഴി പള്ളി സെമിത്തേരിയിലെ പിതാവി​െൻറ കല്ലറയിൽ എത്തി പ്രാർഥിച്ചു. തുടർന്ന് കലൂർ പള്ളിയിലെത്തി പ്രാർഥിച്ചു. അവിടുന്ന് നേരെ ഡി.സി.സി ഓഫിസിലേക്ക്. ഉച്ചവരെ ഓഫിസിൽ തിങ്ങിനിറഞ്ഞ പാർട്ടി പ്രവർത്തകരോടൊപ്പം ടി.വിയിൽ തെരഞ്ഞെടുപ്പുഫലം വീക്ഷിച്ചു. തുടക്കം മുതൽതന്നെ വ്യക്തമായ ലീഡുയർത്തിയ ഹൈബിയുടെ വിജയം ആഘോഷമാക്കാൻ പാർട്ടി പ്രവർത്തകർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഭൂരിപക്ഷം ഒരു ലക്ഷം കടന്നപ്പോൾ പാർട്ടിപ്രവർത്തകർ കേക്ക് മുറിച്ചും ലഡുവിതരണം ചെയ്തും ഓഫിസിന് മുന്നിൽ മത്താപ്പൂത്തിരി കത്തിച്ചും ആഹ്ലാദം പങ്കിട്ടു. 
ഡി.സി.സി ഓഫിസിൽനിന്ന് നേരെ പോയത് കുസാറ്റിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക്. എല്ലാവരുമായി മധുരം പങ്കുവെച്ചും സെൽഫിയെടുത്തും നിയുക്ത എം.പി സന്തോഷം പങ്കിട്ടു. വിജയ പ്രഖ്യാപനത്തിനുശേഷം നന്ദി അർപ്പിച്ച് നഗരം ചുറ്റി യാത്ര. രാത്രിയോ​െടയാണ് ദേശാഭിമാനി ജങ്ഷനിലെ ജോർജ് ഈഡൻ റോഡിലെ വീട്ടിലേക്കെത്തിയത്. 

എറണാകുളം ലോക്​സഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥിയായ പി.രാജീവ് രാവിലെതന്നെ വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റിലെത്തിയിരുന്നു. വീട് വോട്ടെണ്ണൽ കേന്ദ്രത്തി​െൻറ സമീപത്തായിരുന്നതിനാൽ പാർട്ടിപ്രവർത്തകരെല്ലാം രാവിലെ തന്നെ വീട്ടിലുണ്ടായിരുന്നു. ടി.വിയിൽ വോ​െട്ടണ്ണൽ വീക്ഷിച്ചു. നാളെ പാർട്ടി സെക്ര​േട്ടറിയറ്റ് നടക്കുന്നതിനാൽ പ്രവർത്തകരുടെ യോഗവും വീട്ടിൽ നടന്നു. യോഗത്തിൽ പങ്കെടുക്കാൻ രാത്രിയോടെതന്നെ രാജീവ് തിരുവനന്തപുരത്തേക്ക് തിരിച്ചു.എൻ.ഡി.എ സ്ഥാനാർഥിയായ അൽഫോൻസ് കണ്ണന്താനം രാവിലെതന്നെ വോട്ടെണ്ണൽ കേന്ദ്രമായ കുസാറ്റിലെത്തിയിരുന്നു. അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം പാർട്ടി ഓഫിസിലെത്തി പ്രവർത്തകരുമായി ഏറെനേരം ചെലവഴിച്ചു. വോട്ടെണ്ണൽ ടി.വിയിൽ തത്സമയം കണ്ടു. ഫലം ഏകദേശം ഉറപ്പായപ്പോൾ നിയുക്ത എം.പി ഹൈബി ഈഡനെ വിളിച്ച് അഭിനന്ദനം അറിയിക്കാനും കണ്ണന്താനം സമയം കണ്ടെത്തി. വൈകീട്ട് എൻ.ഡി.എയുടെ ദേശീയ തലത്തിലുള്ള വിജയത്തി​െൻറ ആഹ്ലാദപ്രകടനത്തിലും കണ്ണന്താനം സജീവമായി പങ്കെടുത്തു. 

ചാലക്കുടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയും നിയുക്ത എം.പിയുമായ ​െബന്നി ബഹനാ​െൻറ വീട്ടിൽ രാവിലെ അഞ്ചോടെതന്നെ പാർട്ടി പ്രവർത്തകർ എത്തിയിരുന്നു. ഉച്ചക്ക് ഒന്നരവരെ  വീട്ടിലിരുന്ന് വോട്ടെണ്ണൽ കണ്ടു. വിജയം ഏകദേശം ഉറപ്പിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവർത്തകരോടൊപ്പം യാത്ര തിരിച്ചു. വിജയപ്രഖ്യാപനത്തിനുശേഷം പ്രവർത്തകരോടൊപ്പം മധുരം പങ്കിട്ടു. തുടർന്ന് വോട്ടർമാർക്ക് നന്ദി പറയാനായി തുറന്ന വാഹനത്തിൽ കുന്നത്തുനാട്, പെരുമ്പാവൂർ, ആലുവ, അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, കൈപ്പമംഗലം എന്നീ പ്രദേശങ്ങളിലൂടെ റാലിയും നടത്തി. 

പിതാവി​​െൻറ റെക്കോഡ്​ ഭൂരിപക്ഷം തിരുത്തി​ ഹൈബി
കൊച്ചി: ചരിത്രഭൂരിപക്ഷത്തിലൂടെ എറണാകുളത്ത്​ യു.ഡി.എഫ്​ സ്​ഥാനാർഥി ഹൈബി ഈഡൻ തിരുത്തിക്കുറിച്ചത്​ പിതാവ്​ ജോർജ്​ ഈഡ​​െൻറ റെക്കോഡ്​ ഭൂരിപക്ഷം. 1,69,153 വോട്ടി​​െൻറ ഭൂരിപക്ഷത്തിനാണ്​ ഹൈബി എൽ.ഡി.എഫിലെ പി. രാജീവിനെ പരാജയപ്പെടുത്തിയത്​. മണ്ഡലത്തി​ന്​ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സമ്മാനിച്ചത്​ ഹൈബി ഈഡ​​െൻറ പിതാവ്​, അന്തരിച്ച ജോർജ്​ ഈഡനായിരുന്നു​ -1999ൽ. ഇടത്​ സ്വതന്ത്രൻ മാണി വിതയത്തിലിനെ 1,11,305 വോട്ടിനാണ്​ അന്ന്​ ജോർജ്​ ഈഡൻ പരാജയപ്പെടുത്തിയത്​. മണ്ഡലത്തി​​െൻറ ചരിത്രത്തിൽ ആദ്യമായി ഭൂരിപക്ഷം ഒരുലക്ഷം കടന്നതും അന്നാണ്​. 1998ൽ ഇടതുസ്വതന്ത്രൻ ഡോ. സെബാസ്​റ്റ്യൻ പോളിനെതിരെ ജോർജ്​ ഈഡൻ നേടിയ ഭൂരിപക്ഷവും അതുവരെയുള്ളതിൽവെച്ച്​ ഏറ്റവും ഉയർന്നതായിരുന്നു -74,508.
മണ്ഡലത്തി​​െൻറ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 1980ലായിരുന്നു -2502. കോൺഗ്രസിലെ സേവ്യർ അറക്കൽ കോൺഗ്രസ്​-യുവിലെ ഹ​െൻറി ഒാസ്​റ്റിനെയാണ്​ അന്ന്​ പരാജയപ്പെടുത്തിയത്​. ആറുതവണ മത്സരിച്ച പ്രഫ. കെ.വി. തോമസ്​ അഞ്ചുതവണ വിജയിച്ചെങ്കിലും ഏറ്റവും ഉയർന്ന ഭൂരിപക്ഷം അവസാനം മത്സരിച്ച 2014ൽ ആയിരുന്നു -87,047.  ഇതി​​െൻറ ഇരട്ടിക്കടുത്ത്​ ഭൂരിപക്ഷത്തിനാണ്​ ഇ​പ്പോൾ ഹൈബിയുടെ വിജയം. 


പറവൂരിൽ യു.ഡി.എഫിന് കഴിഞ്ഞ തവണ​െത്തക്കാൾ ഇരട്ടി ലീഡ് 

പറവൂർ: ഇടതുമുന്നണിയുടെ കോട്ട എന്നറിയപ്പെടുന്ന പറവൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് 14,085 വോട്ടി​െൻറ വൻ ലീഡ്. 2014നെക്കാൾ ഇരട്ടി ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന് ലഭിച്ചത്. കഴിഞ്ഞ തവണ നിലവിലെ സിറ്റിങ് എം.പി കെ.വി. തോമസിന് 55,471 വോട്ടും എൽ.ഡി.എഫിലെ ക്രിസ്​റ്റി ഫെർണാണ്ടസിന് 47,706 വോട്ടുമാണ് ലഭിച്ചത്. 7765 വോട്ടി​െൻറ ലീഡാണ് കെ.വി. തോമസിന് ഉണ്ടായിരുന്നത്. ബി.ജെ.പി സ്ഥാനാർഥിക്ക് 2014ൽ ലഭിച്ചത് 15,917 വോട്ടാണ്.യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന് 71,025 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി പി. രാജീവിന് 56,940 വോട്ടാണ് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥി കേന്ദ്രമന്ത്രികൂടിയായ അൽഫോൻസ് കണ്ണന്താനം മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോയി. 23,035 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ​െത്തക്കാൾ 7118 വോട്ട് കൂടുതൽ ലഭിച്ചു. പറവൂരിൽ ബി.ജെ.പിയുടെ വളർച്ചയുടെ സൂചനയാണ് തെരഞ്ഞെടുപ്പുഫലം കാണിക്കുന്നത്. അതേസമയം, കഴിഞ്ഞ തവണ​െത്തക്കാൾ എൽ.ഡി.എഫിന് 9000ൽപരം വോട്ട് വർധിച്ചപ്പോൾ യു.ഡി.എഫിന് 16,000ൽപരം വോട്ടുകളും വർധിച്ചിട്ടുണ്ട്.

എറണാകുളം ലോക്​സഭ മണ്ഡലത്തിലെ വോട്ടുനില
1. ഹൈബി ഈഡൻ (യു.ഡി.എഫ്-കോൺഗ്രസ്): 4,91,263
2. പി. രാജീവ് (എൽ.ഡി.എഫ്-സി.പി.എം): 3,22,110
3. അൽഫോൻസ് കണ്ണന്താനം (എൻ.ഡി.എ-ബി.ജെ.പി): 1,37,749
4. വി.എം. ഫൈസൽ (എസ്.ഡി.പി.ഐ): 4309
5. രാജീവ് നാഗൻ (അംബേദ്ക​േററ്റ് പാർട്ടി ഓഫ് ഇന്ത്യ): 821
6. അഡ്വ. വിവേക് വിജയൻ (രാഷ്​ട്രീയ സമാജ് പക്ഷം): 379
7. ഷാജഹാൻ അബ്​ദുൽ ഖാദർ (സി.പി.ഐ മാർക്സിസ്​റ്റ്​-ലെനിനിസ്​റ്റ്​ റെഡ്​സ്​റ്റാർ): 470
8. പി.എ. നിഅ്​മത്തുല്ല (ബി.എസ്.പി): 1343
9. അബ്​ദുൽ ഖാദർ വാഴക്കാല (സമാജ്​വാദി ഫോർവേഡ് ബ്ലോക്ക്): 932
10. അശ്വതി രാജപ്പൻ (സ്വത): 494
11. കുമാർ (സ്വത): 604
12. ലൈല റഷീദ് (സ്വത): 797
13. ശ്രീധരൻ (സ്വത): 554
14. നോട്ട: 5378
15. അസാധു: 187

ഭൂരിപക്ഷം: 1,69,153