You are here

കനത്ത മഴ; സം​സ്​​ഥാ​ന​ത്ത് രണ്ട്​ മരണം

heavy-rain
വ​യ​നാ​ട്​ പാ​ല​യാ​ണയിൽ വ​യ​ലും റോ​ഡും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത​മ​ഴ തു​ട​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്​​ഥാ​ന​ത്ത്​ ര​ണ്ടുമ​ര​ണ​വും റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്​്. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ താ​​ഴെ​​ക്കോ​​ട് ഷം​​സു​​ദ്ദീ​​​​െൻറ ഏ​​ക മ​​ക​​ൻ മു​​ഹ​​മ്മ​​ദ്‌ ഷാ​​മി​​ൽ വീ​​ടി​​ന് സ​​മീ​​പ​​ത്തെ തോ​​ട്ടി​​ലെ ഒ​​ഴു​​ക്കി​​ൽ​​പെ​​ട്ടാണ്​ മ​​രി​​ച്ച​​ത്. തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ടം പു​തു​ക്കു​റി​ച്ചി​യി​ൽ വ​ള്ളം മ​റി​ഞ്ഞ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും മ​രി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ 36 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മൂ​ന്ന്​ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ​പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ്​ ബു​ധ​നാ​ഴ്​​ച അ​വ​സാ​നി​ച്ചു. 

അ​തേ സ​മ​യം സം​സ്​​ഥാ​ന​ത്ത്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ ശ​നി​യാ​ഴ്​​ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പി​റ​വ​ത്താ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്​- 16 സ​െൻറീ​മീ​റ്റ​ർ. വ​യ​നാ​ട്​ വൈ​ത്തി​രി​യി​ൽ 15 സ​െൻറീ​മീ​റ്റ​റും പാ​ല​ക്കാ​ട്, കോ​ട്ട​യം ജി​ല്ല​യി​ലെ കോ​ഴ, വൈ​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ൽ 13 സ​െൻറീ​മീ​റ്റ​റും മ​ഴ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലും സ​മീ​പ ​​പ്ര​ദേ​ശ​ങ്ങ​ളി​ലും ര​ണ്ട്​ സ​െൻറീ​മീ​റ്റ​റാ​ണ്​ മ​ഴ.  

കേ​ര​ള ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ​നി​ന്ന്​ മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ക്ഷ​ദ്വീ​പി​​െൻറ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തും അ​റ​ബി​ക്ക​ട​ലി​​െൻറ വ​ട​ക്കു​ഭാ​ഗ​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്​​ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു. തു​ട​ര്‍ച്ച​യാ​യി ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചാ​ല്‍ പെ​െ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ​യു​ണ്ടാ​കാം. 

COMMENTS