You are here

കനത്ത മഴയും വെള്ളപ്പൊക്കവും: വിദേശികൾ കുടുങ്ങി

01:37 AM
10/08/2018
rain

ഇടുക്കി: കനത്ത മഴയെ തുടർന്ന്​ ഉരുൾ പൊട്ടി വെള്ളം പൊങ്ങിയ​തോടെ ഇടുക്കി പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിൽ വിദേശികൾ കുടുങ്ങി. അമ്പതോളം വിനോദ സഞ്ചാരികളാണ്​ കുടുങ്ങി കിടക്കുന്നത്​.

ഗൾഫ്​, സിംഗപൂർ, മലേഷ്യ, എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ. ഇവർ താമസിക്കുന്ന റിസോർട്ടിനടുത്ത്​ ഉരുൾ പൊട്ടിയിരുന്നു. വെള്ളം പൊങ്ങിയതോടെയാണ്​ പുറത്തു കടക്കാനാവാത്ത വിധം ഇവർ ഒറ്റപ്പെട്ടത്​.

 

Loading...
COMMENTS