You are here

ശക്​തമായ കാറ്റും മഴയും; തൊഴിലാളികൾ മത്​സ്യബന്ധനത്തിന്​ ഇറങ്ങരുതെന്ന്​ മുന്നറിയിപ്പ്​

13:17 PM
11/08/2018
Sea

തിരുവനന്തപുരം: കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശക്​തമായ കാറ്റിന്​ സാധ്യതയുള്ളതിനാൽ മത്​സ്യത്തൊഴിലാളികൾ മത്​സ്യബന്ധനത്തിന്​ പോകരുതെന്ന്​​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രത്തി​​െൻറ മുന്നറിയിപ്പ്​. 

കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കി.മീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. അതിനാൽ അറബിക്കടലി​​െൻറ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും കടൽ പ്രക്ഷുബ്​ധമായേക്കും. ഇൗ ഭാഗങ്ങളിൽ ഇന്ന്​ ഉച്ചക്ക്​ രണ്ടു മുതൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക്​ മത്​സ്യബന്ധനത്തിന്​ പോകരുതെന്നാണ്​ മുന്നറിയിപ്പ്​. 

സംസ്​ഥാനത്ത്​ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ആഗസ്റ്റ് 11,12,15 തിയതികളിൽ ശക്തമായ മഴക്കും13,14 തിയതികളിൽ അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Loading...
COMMENTS