ഹർത്താൽ നിർമാണ തൊഴിലാളിയുടെ ജീവനെടുത്തു
text_fieldsചവറ(കൊല്ലം): ഹർത്താൽ ദിനത്തിൽ ജോലിക്കിടെ കുഴഞ്ഞുവീണ കെട്ടിട നിർമാണ തൊഴിലാളി സമയത്തിന് ചികിത്സ കിട്ടാതെ മരിച്ചു. വാഹനം കിട്ടാഞ്ഞതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകി. ചവറ പട്ടത്താനം മുകുന്ദപുരം മുള്ളിയിൽ വീട്ടിൽ രാജു ആണ് (45) മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12.30ന് പടപ്പനാൽ ജങ്ഷന് സമീപമായിരുന്നു നിർമാണജോലി. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ആശുപത്രിയിലെത്തിക്കാൻ വാഹനത്തിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല. അരമണിക്കൂർ കഴിഞ്ഞ് ഓട്ടോയിൽ കയറ്റി കോയിവിളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഞായറാഴ്ച വീട്ടുവളപ്പിൽ നടക്കും. പിതാവ്: വേലായുധൻ. മാതാവ്: കല്യാണി. ഭാര്യ: രജനി. മക്കൾ: രാഖി, രേഷ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.