Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹർത്താലിലെ അക്രമം:...

ഹർത്താലിലെ അക്രമം: മുത​ലെടുപ്പ്​ നടത്താനുള്ള ബി.ജെ.പി, സംഘ്​പരിവാർ ശ്രമം പാളി 

text_fields
bookmark_border
ഹർത്താലിലെ അക്രമം: മുത​ലെടുപ്പ്​ നടത്താനുള്ള ബി.ജെ.പി, സംഘ്​പരിവാർ ശ്രമം പാളി 
cancel

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തി​ലൂടെ നടന്ന ഹർത്താലിനിടെയുണ്ടായ അതിക്രമങ്ങൾ രാഷ്​ട്രീയമായും വർഗീയമായും മുതലാക്കാനുള്ള ബി.ജെ.പി, സംഘ്​പരിവാർ ശക്തികളുടെ ശ്രമം പൊളിഞ്ഞു. ഹർത്താലിനിടെ അക്രമത്തിന്​ ആഹ്വാനം ചെയ്​തതുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായവർക്ക്​ ആർ.എസ്​.എസ്​ ബന്ധമുണ്ടായിരു​െന്നന്ന വിവരം പുറത്തുവന്നതോടെയാണ്​ സംഘ്​പരിവാർ ശക്തികൾ പ്രതിരോധത്തിലായത്​. അതിക്രമം നടത്തിയത്​ ഒരു പ്രത്യേക വിഭാഗമാണെന്ന പ്രചാരണം നടത്തി വർഗീയ ധ്രുവീകരണം നടത്താമെന്നായിരുന്നു  സംഘ്​പരിവാർ ശക്തികൾ കരുതിയിരുന്നത്​. 

അതി​​​​െൻറ ഭാഗമായി സംഭവത്തിനു​ പിന്നിൽ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നുള്ള വ്യാപകമായ പ്രചാരണവും ഇവർ നടത്തി​. അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക്​ (എൻ.​െഎ.എ) വിടണമെന്ന ആവശ്യവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്നെ രംഗത്തെത്തുകയും ചെയ്​തു. എന്നാൽ, ഇപ്പോൾ പിടിയിലായ അഞ്ചുപേർക്കും ആർ.എസ്​.എസ്​ ബന്ധമുണ്ടായിരു​െന്നന്ന്​ ​വ്യക്തമായതോടെ ബി.ജെ.പിയും പ്രതിരോധത്തിലായി. 

പുതിയ സംഭവവികാസങ്ങളോടെ ഹർത്താലിന്​ ആഹ്വാനം ചെയ്​തതിന്​ പിന്നിൽ നടന്ന ഗൂഢാലോചനയുടെ സ്വഭാവം മാറുകയാണ്​.​ എൻ.​െഎ.എ അന്വേഷണം ആവശ്യപ്പെട്ട കുമ്മനമാക​െട്ട ശനിയാഴ്​ച മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ പിടിയിലായ പ്രവർത്തകർ ആർ.എസ്​.എസുകാരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്​ ​ വ്യക്തമാക്കുക മാത്രമാണ്​ ചെയ്​തത്​. അ​േന്വഷണ ആവശ്യം ആവർത്തിച്ചുമില്ല. 

ഹർത്താലിന്​ ശേഷവും വീണ്ടും അക്രമങ്ങൾക്കുള്ള ആഹ്വാനം പിടിയിലായവരിൽ ചിലർ നടത്തിയെന്ന നിലയിലുള്ള ശബ്​ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്​. മുമ്പ്​ സിപി.എം അ​ക്രമത്തി​​​​െൻറ പേരിൽ കേന്ദ്രസർക്കാർ ഇടപെടലുണ്ടാക്കാൻ ശ്രമം നടത്തിയ സംഘ്​പരിവാർ ശക്​തികൾ ഇപ്പോൾ തീവ്രവാദത്തി​​​​െൻറ പേരിൽ കേരളത്തെ പ്രതിക്കൂട്ടിലാക്കാനാണ്​ ഇൗ ഹർത്താൽ അക്രമങ്ങളിലൂടെ ശ്രമിച്ചത്​. കേന്ദ്ര ഇൻറലിജൻസ്​ മേധാവിതന്നെ നേരിട്ട്​ കേരളത്തിലെത്തി സ്ഥിതി വിലയിരുത്തുന്ന അവസ്ഥയുമുണ്ടായി. ഇതെല്ലാം  സംഘ്​പരിവാർ ശക്തികളുടെ ഇടപെടൽ മൂലമായിരു​െന്നന്നും വ്യക്തം. 


ഹർത്താലിന്​ പിന്നിൽ മുസ്​ലിം സംഘടനകളെന്ന പ്രചാരണം പൊളിയുന്നു
മലപ്പുറം: കശ്​മീരിൽ പെൺകുട്ടി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച്​ നടന്ന ഹർത്താൽ ആഹ്വാനം വിജയിപ്പിച്ചത്​ മുസ്​ലിം സംഘടനകളാണെന്ന പ്രചാരണം ​െപാളിയുന്നു. വാട്​സ്​ആപ്​ ഗ്രൂപ്പുണ്ടാക്കി ഹർത്താലിന്​ ആഹ്വാനം ചെയ്​തതിന്​ പിടിയിലായ തിരുവനന്തപുരം, കൊല്ലം ജില്ലയിലെ അഞ്ചുപേരുടെ രാഷ്​ട്രീയബന്ധം ഇതിനുദാഹരണമാണ്​. മലപ്പുറം ജില്ലയിൽ അറസ്​റ്റിലായവരിലും എല്ലാ പാർട്ടികളിലും വിഭാഗത്തിലുമുള്ളവരുണ്ടെന്ന്​ ഇതിനകം വ്യക്​തമായതാണ്​.

കൂടുതൽ അറസ്​റ്റ്​ നടന്ന ​തിരൂരിൽ 13 കേസുകളിലായി 37 പേരാണ്​ ജയിലിൽ കഴിയുന്നത്​​. ഇവരിൽ 11 പേർ മുസ്​ലിം ലീഗുകാരാണ്​. സി.പി.എം (ആറ്​), കോ​ൺഗ്രസ്​ (ഒന്ന്​), ഒരു പാർട്ടിയിലുമില്ലാത്തവർ (19) എന്നിങ്ങനെയാണ്​ മറ്റുള്ളവരുടെ വിവരങ്ങൾ. കച്ചവട സ്​ഥാപനങ്ങൾ തകർത്തതടക്കമുള്ള​ കേസുകളുമായി ബന്ധപ്പെട്ട്​ താനൂരിൽ 14 പേരെയാണ്​ ഇതുവരെ റിമാൻഡ്​​ ചെയ്​തത്​. ഇൗ കൂട്ടത്തിലും പ്രധാന രാഷ്​ട്രീയ പാർട്ടികളുടെ പ്രവർത്തകരുണ്ട്​. 

തിരൂർക്കാ​ട്ട് അക്രമസംഭവങ്ങളിൽ 26 പേരാണ്​ അറസ്​റ്റ്​ ചെയ്യപ്പെട്ടത്​. ഇതിൽ ആറു​പേരാണ്​​ ജാമ്യം കിട്ടാതെ ജയിലിൽ കഴിയുന്നത്​. ഇവരിൽ സി.പി.എം, ലീഗ്​ പ്രവർത്തകരുമുണ്ടെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ നൽകുന്ന വിവരം. കൊളത്തൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ അക്രമസംഭവങ്ങളിൽ പിടിയിലായ അഞ്ചുപേരാണ്​ പെരിന്തൽമണ്ണ സബ്​ ജയിലിൽ കഴിയുന്നത്​. ഇവരിൽ രണ്ടുപേർ വീതം സി.പി.എം, ലീഗ്​ പ്രവർത്തകരാണ്​. ഒരാൾ എസ്​.ഡി.പി.​െഎക്കാരനാണ്​. 

ലൈവ് വിഡിയോ: മൂന്നുപേർക്കെതിരെ കേസ്
ചക്കരക്കല്ല്​: ഫേസ്​ബുക്കിൽ ലൈവ് വിഡിയോ പോസ്​റ്റ്​ചെയ്ത മൂന്ന് യുവാക്കൾക്കെതിരെ കേസ്. പടന്നോട്ടെ കെ.വി. ഷംഷാദ് (19), കാനച്ചേരിയിലെ പി.വി. മിദ്‌ലാജ് (19), ഇ.കെ. ജാസിം (19) എന്നിവർക്കെതിരെയാണ് ചക്കരക്കല്ല്​ പൊലീസ് കേസെടുത്തത്. കശ്മീരിലെ കഠ്​വയിലെ എട്ടുവയസ്സുകാരിയെ  പീഡിപ്പിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട്​  ഭരണകർത്താക്കളെയും പൊലീസിനെയും അധിക്ഷേപിക്കുകയും ഹർത്താൽ ആഹ്വാനം ഉൾപ്പെടെ നടത്തിയെന്നുമാണ് കേസ്. ഹർത്താലുമായി ബന്ധപ്പെട്ട്​ സോഷ്യൽ മീഡിയ വഴി പ്രകോപനം സൃഷ്​ടിച്ചവർക്കെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് കൂടുതൽപേർ കേസിൽ അകപ്പെടും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - harthal arrest- kerala news
Next Story