You are here

വിമാനം ഇറങ്ങാൻ വൈകി:  ഇഹ്റാമിൽ പ്രവേശിച്ച ഹാജിമാർ വലഞ്ഞു 

22:27 PM
10/08/2018

നെ​ടു​മ്പാ​ശ്ശേ​രി: റ​ൺ​വേ​യി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തു​മൂ​ലം യ​ഥാ​സ​മ​യം വി​മാ​ന​മി​റ​ങ്ങാ​നാ​വാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഹ​ജ്ജി​ന് പു​റ​പ്പെ​ടാ​ൻ വൈ​കി​യ ഹാ​ജി​മാ​ർ വ​ല​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30 നാ​ണ് 410 ഹാ​ജി​മാ​ർ പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. ഇ​വ​രു​ടെ വി​മാ​നം ജി​ദ്ദ​യി​ൽ നി​ന്ന്​ എ​ത്തി​യെ​ങ്കി​ലും റ​ൺ​വേ അ​ട​ച്ച​തി​നാ​ൽ തി​രി​ച്ചു​പോ​കേ​ണ്ട​താ​യി വ​ന്നു. പി​ന്നീ​ട് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 3.30ന് ​വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന​റി​യി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ഹാ​ജി​മാ​ർ ഇ​ഹ്റാ​മി​ൽ പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് വി​മാ​ന​ത്തി​ന് ജി​ദ്ദ​യി​ൽ പാ​ർ​ക്കി​ങ്​ ബേ ​ല​ഭി​ക്കി​ല്ലെ​ന്ന​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ഇ​വ​രെ ഹ​ജ്ജ് ക്യാ​മ്പി​ൽ​ത​ന്നെ താ​മ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യോ​ടെ ആ​ദ്യ​മെ​ത്തു​ന്ന വി​മാ​ന​ത്തി​ൽ ഇ​വ​രെ ജി​ദ്ദ​യി​ലെ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റ​ൺ​വേ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം വ്യാ​ഴാ​ഴ്ച റ​ൺ​വേ അ​ട​ച്ചി​ട്ട​ത്. തു​ട​ർ​ന്ന് ഹാ​ജി​മാ​രെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര​യാ​ക്കാ​ൻ സ​ജ്ജീ​ക​ര​ണ​മെ​ല്ലാം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ഴേ​ക്കും വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ തു​റ​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 16 വ​രെ മാ​ത്ര​മേ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ൽ വി​മാ​ന​മി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കൂ. അ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഹ​ജ്ജ് വി​മാ​നം പു​റ​പ്പെ​ടാ​ൻ എ​ന്തെ​ങ്കി​ലും ത​ട​സ്സ​മു​ണ്ടാ​യാ​ൽ ഹാ​ജി​മാ​രെ തി​രു​വ​ന​ന്ത​പു​രം വ​ഴി യാ​ത്ര​യാ​ക്കു​മെ​ന്ന് ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ്കു​ഞ്ഞ് മൗ​ല​വി അ​റി​യി​ച്ചു. 
13ന് ​മൂ​ന്ന്​ വി​മാ​നം

നെ​ടു​മ്പാ​ശ്ശേ​രി: ഈ ​മാ​സം 13ന് ​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഹ​ജ്ജി​ന് മൂ​ന്ന് വി​മാ​ന​ങ്ങ​ളു​ണ്ടാ​കും. നേ​ര​േ​ത്ത ക്ര​മീ​ക​രി​ച്ച ഷെ​ഡ്യൂ​ളി​ന് പു​റ​െ​മ ശേ​ഷി​ക്കു​ന്ന 150 ഹാ​ജി​മാ​ർ​ക്കു​വേ​ണ്ടി​യാ​ണ് മ​റ്റൊ​രു വി​മാ​നം കൂ​ടി​യെ​ത്തു​ന്ന​ത്. ഈ ​വി​മാ​ന​ത്തി​ൽ മും​ബൈ​യി​ൽ​നി​ന്നു​ള്ള ഹാ​ജി​മാ​രു​മു​ണ്ടാ​കും.

Loading...
COMMENTS