Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ വരുന്നവർക്ക്​ സർക്കാർ ക്വാറൻറീനിൽ ഇളവ്​; ഉപാധികളോടെ വീടുകളിൽ ക്വാറൻറീൻ

text_fields
bookmark_border
വിദേശത്തുനിന്ന്​ വരുന്നവർക്ക്​ സർക്കാർ ക്വാറൻറീനിൽ ഇളവ്​; ഉപാധികളോടെ വീടുകളിൽ ക്വാറൻറീൻ
cancel

തിരുവനന്തപുരം: വിദേശത്തുനിന്ന്​ വരുന്നവരിൽ വീടുകളിൽ മതിയായ ക്വാറൻറീൻ സൗകര്യമുള്ളവരെ നിബന്ധനകളോടെ സർക്കാർകേന്ദ്രങ്ങളിലെ ഏഴു ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽനിന്ന്​ ഒഴിവാക്കി. ഇവർ 14 ദിവസവും വീടുകളിൽ കർശനനിരീക്ഷണത്തിൽ കഴിയണം. സൗകര്യങ്ങൾ വിലയിരുത്തി ത​ദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന വീടുകളിൽ നിരീക്ഷണ സംവിധാനം ‘സർക്കാർ ക്വാറൻറീൻ കേന്ദ്ര’മായി പരിഗണിക്കുമെന്നാണ്​ ഇത്​ സംബന്ധിച്ച്​ ദുരന്തനിവാരണ വകുപ്പി​​​െൻറ ഉത്തരവിൽ വ്യക്തമാക്കുന്നത്​. 

ഒാ​േരാ ജില്ലയിലെയും സാഹചര്യങ്ങൾക്കനുസരിച്ച്​ അതത്​ കലക്​ടർമാരാണ്​ നിബന്ധനകൾ നിശ്ചയിക്കുക. വീടുകളിൽ നിരീക്ഷണത്തിൽ പോകാൻ താൽപര്യപ്പെടുന്നവർ മുൻകൂട്ടി തദ്ദേശസ്ഥാപനങ്ങൾ വഴി​ രേഖാമൂലം അനുമതി തേടണം. വീടുകളിൽ മതിയായ സൗകര്യമു​െണ്ടന്ന്​ തദ്ദേശ സ്ഥാപനം വഴി ഉറപ്പുവരുത്തിയ ​ശേഷമായിരിക്കും വീട്ടിലെ ക്വാറൻറീൻ അനുവദിക്കുക. ബന്ധപ്പെട്ട പ്രാഥമികാ​േരാഗ്യകേന്ദ്രത്തി​െല മെഡിക്കൽ ഒാഫിസർ വഴിയാണ്​ ക്വാറൻറീൻ സൗകര്യങ്ങൾ തദ്ദേശ സ്​ഥാപനങ്ങൾ ഉറപ്പുവരുത്തുക. 

വീട്ടിൽ 10 വയസ്സിന്​ താഴെയുള്ള കുട്ടിക​േളാ 65 വയസ്സിന്​ മുകളിൽ പ്രായമുള്ളവരോ ഗുരുതരരോഗങ്ങൾ ബാധിച്ചവരോ ഉണ്ടാകരുതെന്നാണ്​ പ്രധാന നിബന്ധന. ഇക്കാര്യവും രോഗപ്പടർച്ചക്കുള്ള സാധ്യത ഇല്ലെന്നതും മെഡിക്കൽ ഒാഫിസർ ഉറപ്പുവരുത്തിയ ശേഷമാണ്​ വീടുകളിലെ ക്വാറൻറീൻ അനുവദിക്കുക. മെഡിക്കൽ ഒാഫിസറുടെ റി​േപ്പാർട്ടി​​​െൻറ അടിസ്​ഥാന​ത്തിൽ തദ്ദേശ സെക്രട്ടറി ക്വാറൻറീൻ അപേക്ഷ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാം. വിവരം ജാഗ്രത പോർട്ടലിൽ അപ്​ഡേറ്റ്​ ചെയ്യും. 

നിലവിൽ മടങ്ങിയെത്തി സർക്കാർ​കേന്ദ്രങ്ങളിൽ ക്വാറൻറീനിൽ കഴിയുന്നവർക്കും മതിയായ സൗകര്യങ്ങളുണ്ടെങ്കിൽ മാനദണ്ഡങ്ങൾ പാലിച്ച്​ വീട്ടുനിരീക്ഷണത്തിന്​ അപേക്ഷ നൽകാം. അനുമതി ലഭിക്കുന്ന പക്ഷം സർക്കാർകേ​ന്ദ്രങ്ങളിലെ ചാർജ്​ ഒാഫിസർ ഇത്​ സംബന്ധിച്ച്​ പ്രാഥമികകേന്ദ്രങ്ങളിലെ മെഡിക്കൽ ഒാഫിസർമാരുമായി ആശയവിനിമയം നടത്തണം. ജാഗ്രത പോർട്ടലിൽ അപ്​ഡേറ്റ്​ ചെയ്യുകയും വേണം. വീടുകളിൽ ക്വാറൻറീൻ സൗകര്യമില്ലാത്തവർക്ക്​ സർക്കാർകേന്ദ്രങ്ങളിൽ സംവിധാനമൊരുക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf newsgulf retrurn
News Summary - gulf return quarantine news kerala news
Next Story