വരൻ മുങ്ങി; വിവാഹംകൂടാനെത്തിയ യുവാവ് വരനായി
text_fieldsപന്തളം: വിവാഹസമയത്ത് എത്താതെ വരൻ മുങ്ങിയപ്പോൾ വിഷമിച്ചുനിന്ന വധുവിനെ വിവാഹത്തിനെത്തിയ യുവാവ് താലികെട്ടി. ക ുരമ്പാല പുത്തൻകാവിൽ ക്ഷേത്രത്തിൽ ബുധനാഴ്ചയാണ് സംഭവം. നിശ്ചയിച്ചുറപ്പിച്ച വരൻ എത്താതിരുന്നപ്പോൾ മായയെ വിവാഹ ം കൂടാനെത്തിയ സുധീഷ് വിവാഹം കഴിക്കുകയായിരുന്നു.
കുരമ്പാല സൗത്ത് സ്വദേശി മായയും താമരക്കുളം സ്വദേശി ഉണ്ണികൃഷ്ണനും തമ്മിലുള്ള വിവാഹം പുത്തൻകാവിൽ ക്ഷേത്രത്തിൽ ബുധനാഴ്ച 11.40നും 12നും മധ്യേ നടക്കാനിരിക്കുകയായിരുന്നു. സമയത്ത് വരനും ബന്ധുക്കളും എത്തിയില്ല. വധുവിെൻറ ബന്ധുക്കൾ ബന്ധപ്പെട്ടപ്പോൾ വരെൻറ പിതാവിന് അസുഖമായി ആശുപത്രിയിലാണെന്ന വിവരമാണ് ലഭിച്ചത്.
ബന്ധുക്കൾ സി.പി.എം നേതൃത്വവുമായി ബന്ധപ്പെടുകയും പന്തളം പൊലീസ് വഴി നൂറനാട് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൻ വരൻ രാവിലെ വീട്ടിൽനിന്ന് പോയെന്നും പിന്നീട് വിവരമിെല്ലന്നും അറിഞ്ഞു.
തുടർന്ന് ബന്ധുക്കൾ വിഷമിച്ചുനിന്നപ്പോഴാണ് പൂഴിക്കാട് പൊയ്കകുറ്റിയിൽ സുധീഷ് പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് അറിയിച്ചത്. തുടർന്ന് ഇരുകൂട്ടരുടെയും സമ്മതത്തോടെ വൈകീട്ട് മൂന്നിന് മിന്നുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.