You are here

അയച്ചോളൂ, ഗ്രാമസഭയിലേക്ക്  അഭിപ്രായങ്ങളും നിർദേശങ്ങളും 

22:36 PM
10/08/2018
gramasabha-online-portal-23

കോ​ഴി​ക്കോ​ട്: ഗ്രാ​മ​സ​ഭ​ക​ളി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ അ​റി​യി​ക്കാ​നും പ​ദ്ധ​തി രൂ​പ​വ​ത്​​ക​ര​ണം സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ‌സ​മ​ർ​പ്പി​ക്കാ​നു​മു​ള്ള ‘ഗ്രാ​മ​സ​ഭ പോ​ർ‌​ട്ട​ലു​ക​ൾ’ പൂ​ർ​ണ​സ​ജ്ജം. ഗ്രാ​മ​സ​ഭ​യി​ലോ വാ​ർ‌​ഡ് സ​ഭ​യി​ലോ പ​െ​ങ്ക​ടു​ക്കാ​ൻ സ​മ​യ​മി​ല്ലെ​ങ്കി​ൽ ഗ്രാ​മ​സ​ഭ പോ​ർ‌​ട്ട​ലു​ക​ളി​ലൂ​ടെ പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി പ​ങ്കു​വെ​ക്കാം. 

ആ​യി​ര​ത്തോ​ളം അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ്​ ഇ​തു​വ​രെ ല​ഭി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ -134 എ​ണ്ണം. കു​റ​വ് ഇ​ടു​ക്കി​യി​ൽ -13. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​​െൻറ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് ത​ദ്ദേ​ശ​ഭ​ര​ണ വ​കു​പ്പി​​െൻറ പോ​ർ​ട്ട​ൽ ത​യാ​റാ​ക്കി​യ​ത്. പോ​ർ​ട്ട​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ https://gramasabha.lsgkerala.gov.in എ​ന്ന വൈ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ച്ച​ശേ​ഷം ര​ജി​സ്​​റ്റ​റി​ൽ ക്ലി​ക്ക് ചെ​യ്യ​ണം. തു​ട​ർ​ന്ന്​ ജി​ല്ല​യും പ​ഞ്ചാ​യ​ത്തും വാ​ർ​ഡും തി​ര​ഞ്ഞെ​ടു​ത്ത്​ പേ​രും മൊ​ബൈ​ൽ ന​മ്പ​റും ന​ൽ​കി ര​ജി​സ്‌​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്കാം. മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്​ ന​മ്പ​ർ, ആ​ധാ​ർ ന​മ്പ​ർ എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യാ​ൽ യൂ​സ​ർ ​​നെ​യി​മും പാ​സ്‍വേ​ർ​ഡും ല​ഭി​ക്കും. ഇ​തി​നു​ശേ​ഷം അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും അ​യ​ക്കാ​വു​ന്ന​താ​ണ്. 

പോ​ർ​ട്ട​ലി​​െൻറ 
ഉ​പ​യോ​ഗ​ങ്ങ​ൾ

•പോ​ർ​ട്ട​ലി​ൽ പേ​ര്​ ര​ജി​സ്​​റ്റ​ർ ചെ​യ്തും അ​ല്ലാ​തെ​യും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രാ​തി​ക​ളും ഫോ​ട്ടോ സ​ഹി​തം പ​ങ്കു​വെ​ക്കാം. സ​മ​ർ​പ്പി​ച്ച വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡ് അം​ഗ​ത്തി​​െൻറ ലോ​ഗി​നി​ൽ എ​ത്തും. വാ​ർ​ഡ് അം​ഗ​ത്തി​​െൻറ മ​റു​പ​ടി​യും അ​ഭി​പ്രാ​യ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാം
•പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഗ്രാ​മ​സ​ഭ സം​ബ​ന്ധി​ച്ചും പൊ​തു​വാ​യ​തു​മാ​യ എ​ല്ലാ അ​റി​യി​പ്പു​ക​ളും പോ​ർ​ട്ട​ൽ വ​ഴി ല​ഭി​ക്കും
•വാ​ർ‌‍ഡു​ക​ളി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ൾ, അ​വ​യു​ടെ നി​ല​വി​ലെ പു​രോ​ഗ​തി എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​റി​യാം


 

Loading...
COMMENTS