You are here

ചെറുവള്ളി എസ്​റ്റേറ്റ്​ കൈയേറ്റ വാദം സർക്കാർ​ ൈകയൊഴിയുന്നു

ബി​നു ഡി.
07:15 AM
05/07/2020
cheruvally-airport

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി എ​രു​മേ​ലി​യി​ലെ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നി​ടെ ഇ​ത്​ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ​താ​ണെ​ന്ന വാ​ദം സ​ർ​ക്കാ​ർ​ ൈക​യൊ​ഴി​യു​ന്നു. ഭൂ​മി ഏ​െ​റ്റ​ടു​ക്കു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം ചോ​ദ്യം​ചെ​യ്​​ത്​ കൈ​വ​ശ​ക്കാ​രാ​യ അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ഫ​യ​ൽ ചെ​യ്​​ത കേ​സി​ൽ സ​ർ​ക്കാ​റി​നു​ തി​രി​ച്ച​ടി​യാ​യ​ത്​ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം ​െവ​ക്കു​ക​യാ​ണെ​ന്ന വാ​ദം കൈ​യൊ​ഴി​ഞ്ഞ​താ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​െ​പ്പ​ടു​ന്നു. 

ചെ​റു​വ​ള്ളി​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യെ​ന്ന വാ​ദം സ​ർ​ക്കാ​ർ കൈ​വി​ട്ടാ​ൽ സം​സ്ഥാ​ന​ത്ത്​ അ​ന​ധി​കൃ​ത​മാ​യി തോ​ട്ടം ഭൂ​മി ​ൈക​വ​ശം െവ​ച്ചി​രി​ക്കു​ന്ന എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും​ ഗു​ണം ചെ​യ്യും. ചെ​റു​വ​ള്ളി​യി​ലെ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി ഹാ​രി​സ​ൺ​സ്​ മ​ല​യാ​ളം ക​മ്പ​നി കൃ​ഷി ന​ട​ത്തു​ക​യും ഭൂ​മി ഗോ​സ്​​പ​ൽ ഫോ​ർ ഏ​ഷ്യ​ക്ക്​ മ​റി​ച്ചു വി​ൽ​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്​ ഭൂ​മി ഏ​റ്റെ​ടു​ത്ത്​​ നേ​ര​േ​ത്ത റ​വ​ന്യൂ സ്​​പെ​ഷ​ൽ ഓ​ഫി​സ​ർ എം.​ജി. രാ​ജ​മാ​ണി​ക്യം പു​റ​െ​പ്പ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

ഈ ​ഉ​ത്ത​ര​വി​ൽ ന​ഷ്​​ട​പ​രി​ഹാ​രം പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഇ​പ്പോ​ൾ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്​ സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​ര വ്യ​വ​സ്ഥ ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. അ​യ​ന ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റ്​ ഫ​യ​ൽ ചെ​യ്​​ത കേ​സി​ൽ സ​ർ​ക്കാ​ർ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന്​ പ​റ​യു​ന്ന​ത്​ ഭൂ​മി ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ആ​യ​തി​നാ​ലാ​ണെ​ന്നാ​ണ്​ അ​വ​ർ വാ​ദി​ച്ച​ത്.

സ​ർ​ക്കാ​ർ ഭൂ​മി​യാ​ണെ​ങ്കി​ൽ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തെ​ന്തി​നെ​ന്ന ചോ​ദ്യം കോ​ട​തി​യും ഉ​ന്ന​യി​ച്ചു. 2013ലെ ​ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ നി​യ​മ​ത്തി​ലെ ത​ർ​ക്ക​ഭൂ​മി​ക​ൾ ഏ​െ​റ്റ​ടു​ക്കു​ന്ന​തി​നു​ള്ള 77(2) വ​കു​പ്പ്​ ​അ​നു​സ​രി​ച്ചാ​ണ്​ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഏ​െ​റ്റ​ടു​ക്കു​ക​യെ​ന്നാ​ണ്​ ജൂ​ൺ18​ലെ ഉ​ത്ത​ര​വ്​ പ​റ​യു​ന്ന​ത്.

ത​ർ​ക്ക ഭൂ​മി​ക​ളു​ടെ വി​ല കോ​ട​തി​യി​ൽ കെ​ട്ടി​െ​വ​ച്ച്​ ഏ​െ​റ്റ​ടു​ക്കു​ന്ന​താ​ണ്​ 77(2) വ​കു​പ്പ്. ഭൂ​മി സ​ർ​ക്കാ​ർ വ​ക​യാ​ണെ​ന്നും അ​തി​നാ​ൽ ഭൂ​മി​ക്ക്​ വി​ല ന​ൽ​കി​ല്ലെ​ന്നും കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും മ​റ്റ്​ സ്ഥാ​വ​ര വ​സ്​​തു​ക്ക​ൾ​ക്കും മാ​ത്ര​മാ​യി​രി​ക്കും വി​ല കെ​ട്ടി​െ​വ​ക്കു​ക​യെ​ന്നു​മാ​ണ് ​റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞ​ത്. ​

ചെ​റു​വ​ള്ളി​ക്കൊ​പ്പം കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​യി ഹാ​രി​സ​ൺ​സ്​ മ​ല​യാ​ളം ക​മ്പ​നി ​ൈക​വ​ശം െവ​ച്ചി​രി​ക്കു​ന്ന 29,000 ഏ​ക്ക​ർ ഭൂ​മി​യും ഏ​റ്റെ​ടു​ത്താ​ണ്​ എം.​ജി. രാ​ജ​മാ​ണി​ക്യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഹാ​രി​സ​ൺ​സ്​ ക​മ്പ​നി ഭാ​ര​വാ​ഹി​ക​ൾ​െ​ക്ക​തി​രെ സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യ​തി​നും മ​റി​ച്ചു​വി​റ്റ​തി​നും ക്രി​മി​ന​ൽ കേ​സും ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തെ​ല്ലാം മാ​റ്റി​െ​വ​ച്ചാ​ണ്​ ഇ​പ്പോ​ൾ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കി ഏ​റ്റെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. 

Loading...
COMMENTS