You are here

സ്വർണക്കടത്ത്​; ആസൂത്രക സ്വപ്​ന സുരേഷിനെ ഐ.ടി വകുപ്പ്​ പിരിച്ചുവിട്ടു

15:07 PM
06/07/2020

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ്​ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യ ആ​സൂത്രകയായ ഐ.ടി വകുപ്പിലെ ഉദ്യോഗസ്​ഥ സ്വപ്​ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൻെറ മുഖ്യ ആസൂത്രക സ്വപ്​ന സുരേഷാണെന്ന കസ്​റ്റംസിൻെറ കണ്ടെത്തലിനെ തുടർന്നാണ്​ നടപടി. 

തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായ സ്വപ്​ന നിലവിൽ സംസ്​ഥാന ഐ.ടി വകുപ്പിന്​ കീഴിലെ കെ.എസ്​.ഐ.ടിയിൽ ഓപ്പറേഷനൽ മാനേജറായി ജോലിചെയ്യുകയായിരുന്നു.  സംഭവത്തിൽ കസ്​റ്റഡിയിലായ കോൺസുലേറ്റിലെ മുൻ പി.ആർ.ഒ സരിത്തിൽ നിന്ന്​ കൂടുതൽ വിവരങ്ങൾ കസ്​റ്റംസിന്​ ലഭിച്ചിരുന്നു. സ്വപ്​ന നിലവിൽ ഒളിവിലാണ്​. ഇവരെ കണ്ടെത്താനായി കസ്​റ്റംസ്​ സംഘം അന്വേഷണം ഊർജിതമാക്കി. 

സ്വപ്​നയും സരിത്തു​ം ചേർന്നാണ്​ സ്വർണകടത്തിന്​ മുൻകൈയെടുത്തിരുന്നതെന്നാണ്​ കസ്​റ്റംസിന്​ ലഭിച്ച വിവരം. 2019 മുതൽ 100 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയതായും സരിത്​ കസ്​റ്റംസ്​ ഉദ്യോഗസ്​ഥർക്ക്​ മൊഴി നൽകിയിട്ടുണ്ട്​. ആർക്കാണ്​ സ്വർണം നൽകുന്നതെന്ന്​ അറിയില്ല. സ്വർണം കടത്തികൊടുക്കുക മാത്രമാണ്​ ഉത്തരവാദിത്തമെന്നും സരിത്​ പറയുന്നു. 

പിടിയിലായ സരിത്​ നിലവിൽ യു.എ.ഇ കോൺസുലേറ്റിലെ ജീവനക്കാരനല്ലെന്ന്​ സ്​ഥിരീകരിച്ചിരുന്നു. കോൺസുലേറ്റിലെ പി.ആർ.ഒ ആണെന്നാണ്​ ഇയാൾ പറഞ്ഞിരുന്നതെങ്കിലും​ അന്വേഷണത്തിൽ വ്യാജമാണെന്ന്​ കണ്ടെത്തുകയായിരുന്നു. കോൺസുലേറ്റിലെ മുൻ ജീവനക്കാര​നായിരുന്ന സരിതിനെ വഴിവിട്ട ബന്ധങ്ങളുടെ പേരിൽ പുറത്താക്കിയിരുന്നു. ശേഷം കോൺസുലേറ്റിലെ ചില ജീവനക്കാരുമായുള്ള ബന്ധം മുതലെടുത്ത്​ പി.ആർ.ഒ ചമഞ്ഞ്​ ഒ​ട്ടേറെപേരെ കബളിച്ചതായാണ്​ വിവരം. നിലവിൽ കസ്​റ്റംസിൻെറ കസ്​റ്റഡിയിലാണ്​ സരിത്​. 

ഞായറാഴ്​ചയാണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 കി​ലോ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടിയത്​. എ​യ​ര്‍ കാ​ര്‍ഗോ​യി​ല്‍ മ​ണ​ക്കാ​ടു​ള്ള യു.​എ.​ഇ കോ​ണ്‍സു​ലേ​റ്റി​െ​ല കോ​ണ്‍സു​ലേ​റ്റ​റു​ടെ പേ​രി​ലെ​ത്തി​യ ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജി​ലാ​ണ് സ്വ​ര്‍ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.
 

Loading...
COMMENTS