കൊച്ചി: ഡിേപ്ലാമാറ്റിക് ബാഗേജിൽ സ്വർണക്കടത്തിന് ശ്രമിച്ച കേസിൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ യുഎഇ സംഘം അടുത്തദിവസം കേരളത്തിലെത്തുമെന്ന് വിവരം. കേസിന്‍റെ അന്വേഷണ പുരോഗതി വിദേശകാര്യ മന്ത്രാലയം യു.എ.ഇക്കു കൈമാറിയതായാണ് റിപ്പോർട്ട്.
നേരത്തെ, അന്വേഷണത്തിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും യു.എ.ഇ കോൺസുലേറ്റിന് സംഭവവുമായി ബന്ധമില്ല എന്ന സത്യം വെളിപ്പെടുമെന്ന് ഉറപ്പുണ്ടെന്നും ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുൽ റഹ്മാൻ അൽ ബന്ന വ്യക്തമാക്കിയിരുന്നു.
സ്വർണക്കടത്ത് റാക്കറ്റുമായി ബന്ധമുള്ള ഏതാനും ഉദ്യോഗസ്ഥരുടെ പേരുകൾ സരിത്ത് വെളിപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ഇവരെക്കുറിച്ചു കസ്റ്റംസ് ഇന്‍റലിജൻസ് അന്വേഷണം തുടങ്ങി. സ്വപ്ന സുരേഷ് സർക്കാറിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ യു.എ.ഇ യാത്രകളിൽ അനുഗമിച്ചിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്.
കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.