ഫറോക്ക്: ഫോണിൽ നിന്ന് നിരോധിത ഗെയിം ഡിലീറ്റാക്കിയതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥി ശരീരത്തിലാകമാനം ആയുധം ഉപയോഗിച്ച് മുറിവേൽപിച്ചു.
ഫറോക്കിനടുത്ത് വിദ്യാർഥിയുടെ വീട്ടിൽ വെച്ചാണ് സംഭവം.സഹോദരി കഴിഞ്ഞ ഞായറാഴ്ച വീട്ടിലെ ഫോണിൽ നിന്നും ബ്ലു വെയിൽ എന്ന നിരോധിത ഗെയിം ഡിലീറ്റാക്കിയിരുന്നു. ഇതേത്തുടർന്നാണ് വിദ്യാർഥി സ്വന്തം ശരീരത്തിൽ മുറിവുകളേൽപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിദ്യാർഥി അപകടനില തരണം ചെയ്തു. മുറിവുകൾ ആഴത്തിലുള്ളവയാണ്.