Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാലു വയസ്സുകാരി...

നാലു വയസ്സുകാരി അടിയേറ്റു മരിച്ചു; ബന്ധുക്കൾ കസ്​റ്റഡിയിൽ

text_fields
bookmark_border
നാലു വയസ്സുകാരി അടിയേറ്റു മരിച്ചു; ബന്ധുക്കൾ കസ്​റ്റഡിയിൽ
cancel

വടക്കേക്കാട്: കച്ചേരിപ്പടിയിൽ കുടുംബ വഴക്കിനിടെ നാലുവയസ്സുകാരി അടിയേറ്റു മരിച്ചു. ചിറ്റട്ടിപ്പറമ്പിൽ പരേതയായ നിത്യയുടേയും മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശി ജിതേഷി​​​​െൻറയും മകൾ ആദിലക്ഷ്മിയാണ് ബുധനാഴാഴ്ച രാത്രി കുടുംബക്കാർ തമ്മിലുള്ള കൂട്ടത്തല്ലിനിടെ കൈക്കോട്ടു കൊണ്ട് തലക്കടിയേറ്റതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്​ പത്തോളം പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

മൂന്ന് വർഷം മുമ്പ് നിത്യ മഞ്ഞപ്പിത്തം മൂലം മരിച്ചിരുന്നു. ജിതേഷ് പുനർവിവാഹം ചെയ്തതോടെ ആദിലക്ഷ്മി നിത്യയുടെ മാതാവ്​ ലതയുടെ സംരക്ഷണത്തിലായി. ലതയും ഭർത്താവ് ചന്ദ്രനും തമ്മിൽ വഴക്ക് പതിവായിരുന്നു ബുധനാഴ്ച രാത്രി ഇവർ വഴക്കിടുന്നതറിഞ്ഞ് എത്തിയ ലതയുടെ ബന്ധുക്കളും ചന്ദ്ര​​​​െൻറ ബന്ധുക്കളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് ലതയുടെ സമീപത്തു നിന്ന ആദി ലക്ഷ്മിയുടെ തലക്ക്​ അടിേയറ്റത്.

പോസ്​റ്റ്​മോർട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകീട്ട് അ​​​േഞ്ചാടെ ആദിലക്ഷ്മിയുടെ മൃതദേഹം കച്ചേരിപ്പടിയിലെ വില്ലേജ് കാര്യാലയത്തിന് സമീപം പൊതുദർശനത്തിന് വെച്ചു. വാർഡംഗം വിനോദി​​​​െൻറ നേതൃത്വത്തിൽ വടക്കേക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവൻറ്​ യു. കെ. ജി വിദ്യാർഥിനിയാണ് ആദിലക്ഷ്മി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsgirl beaten up and died
News Summary - four years old girl beaten up and died; relatives under custody -kerala news
Next Story