You are here

കോഴിക്കോ​ട്ടെ നാലുപഞ്ചായത്തുകളെ കണ്ടെയിന്‍മെൻറ്​ സോണിൽ നിന്ന്​ ഒഴിവാക്കി

13:18 PM
12/06/2020

കോഴിക്കോട്​: കോവിഡ് 19 പ്രതിരോധത്തി​​െൻറ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കണ്ടെയിന്‍മ​െൻറ്​ സോണായി പ്രഖ്യാപിച്ചിരുന്ന തൂണേരി, പുറമേരി, മാവൂര്‍, ഒളവണ്ണ പഞ്ചായത്തുകളെ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

രോഗികളുടെ പരിശോധന ഫലം നെഗറ്റീവ് ആവുകയും രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. രോഗപകര്‍ച്ചയില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്​ നാല് ഗ്രാമപഞ്ചായത്തുകളേയും കണ്ടെയിന്‍മ​െൻറ്​ സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവിൽ ജില്ലയിൽ കണ്ടെയിൻമ​െൻറ്​ സോണുകൾ ഇല്ല.

Loading...
COMMENTS