You are here

അ​നു​മ​തി​പ​ത്രം ന​ൽ​കാ​നാ​യി​ല്ല; നാ​ല് സെന്‍റ്​ കോ​ള​നി​യി​ലെ 13 കു​ടും​ബ​ങ്ങ​ൾ

  • ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​ക്ക് പു​റ​ത്താ​വു​മെന്ന് ആ​ശ​ങ്ക

07:21 AM
30/06/2020
ashraf-ramlath
1. വെ​ള്ള​യൂ​ർ നാ​ല് സെൻറ്​ കോ​ള​നി​യി​ലെ അ​ഷ്​​റ​ഫ് വീ​ടി​ന് മു​ന്നി​ൽ 2. കോ​ള​നി​യി​ലെ റം​ല​ത്ത്

കാ​ളി​കാ​വ്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​യൂ​ർ നാ​ല് സ​െൻറ്​ കോ​ള​നി​യി​ലെ 13 കു​ടും​ബ​ങ്ങ​ളു​ടെ വീ​ടെ​ന്ന പ്ര​തീ​ക്ഷ മ​ങ്ങു​ന്നു. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി പ​ട്ടി​ക​യി​ൽ​പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി​യു​ടെ രേ​ഖ ന​ൽ​കാ​നാ​കാ​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. 

പ​ഞ്ചാ​യ​ത്തി​ലെ ഭ​ര​ണ​മാ​റ്റ​ത്തി​നി​ടെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​​െൻറ ഒ​രു​ദി​വ​സ​ത്തെ അ​വ​ധി കാ​ര​ണ​മാ​ണ്​ ഭൂ​രേ​ഖ​യി​ല്ലാ​ത്ത കോ​ള​നി വീ​ടു​ക​ൾ​ക്ക് സ​മ്മ​ത​പ​ത്രം ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​തെ​ന്ന്​ കോ​ള​നി​ക്കാ​രും പ​ഞ്ചാ​യ​ത്ത്​ അം​ഗ​വ​ും പ​രാ​തി​പ്പെ​ടു​ന്ന​ത്. 

13 കു​ടും​ബ​ങ്ങ​ൾ​ക്ക് ജൂ​ൺ 22ന് ​ഭൂ​മി രേ​ഖ കൈ​മാ​റാ​നാ​ണ്​ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. അ​ന്ന് ന​ട​ന്നി​ല്ല. 23ന് ​ന​ട​ന്ന അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ പ്ര​സി​ഡ​ൻ​റ്​ സി.​പി.​എ​മ്മി​ലെ എ​ൻ. സൈ​താ​ലി പു​റ​ത്താ​വു​ക​യും ചെ​യ്തു. ജൂ​ൺ 30ന് ​മു​മ്പ് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​ഞ്ചാ​യ​ത്തു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. 

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ണ്ട് ത​വ​ണ നീ​ട്ടി​വെ​ച്ച​താ​ണ് പ​ഞ്ചാ​യ​ത്തു​ക​ളു​മാ​യി ക​രാ​ർ വെ​ക്കാ​നു​ള്ള തീ​യ​തി. നാ​ല് സ​െൻറ് കോ​ള​നി​യി​ലെ നാ​ൽ​പ​ത്തി​അ​ഞ്ചോ​ളം പേ​ർ​ക്കാ​ണ് സ​മ്മ​ത​പ​ത്രം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ 13 കു​ടും​ബ​ങ്ങ​ളാ​ണ്​ ഈ ​വ​ർ​ഷം ലൈ​ഫ്​ പ​ട്ടി​ക​യി​ലു​ള്ള​ത്. 

Loading...
COMMENTS