Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമൃതാനന്ദമയി...

അമൃതാനന്ദമയി മഠത്തിനായി നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി വാങ്ങിയെന്ന്​ കണ്ടെത്തൽ

text_fields
bookmark_border
അമൃതാനന്ദമയി മഠത്തിനായി നൂറുകണക്കിന് ഏക്കർ ഭൂമി അനധികൃതമായി വാങ്ങിയെന്ന്​ കണ്ടെത്തൽ
cancel

ക​രു​നാ​ഗ​പ്പ​ള്ളി: അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​നു​വേ​ണ്ടി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ൽ നൂ​റു​ക​ണ​ക ്കി​ന് ഏ​ക്ക​ർ ഭൂ​മി​യും നി​ല​വും അ​ന​ധി​കൃ​ത​മാ​യി വാ​ങ്ങി​ക്കൂ​ട്ടി​യെ​ന്ന് ക​ണ്ടെ​ത്ത​ൽ. വി​വി​ധ സം​ഘ​ട ​ന​ക​ളു​ടെ പ​രാ​തി​യി​ൽ റ​വ​ന്യൂ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഭൂ​മി​യും നി​ല​വും വാ​ങ്ങി​ക് കൂ​ട്ടി​യ​ത്​ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന്​ ത​ഹ​സി​ൽ​ദാ​ർ സെ​ക്ര​ട്ട​റി​യാ​യ താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ ർ​ഡ് മ​ഠം അ​ധി​കൃ​ത​രെ വി​ളി​ച്ചു​വ​രു​ത്തി ഭൂ​മി​യു​ടെ​യും നി​ല​ത്തി​​​​െൻറ​യും ക​ണ​ക്കും രേ​ഖ​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ന​ൽ​കാ​ൻ മ​ഠം അ​ധി​കൃ​ത​ർ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ​യം അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നു​മാ​ണ്​ നി​ർ​ദേ​ശം. തു​ട​ർ​ന​ട​പ​ടി​ക്ക്​ ജി​ല്ല ഭ​ര​ണ​കൂ​ട​വും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്​. 2014നു ​ശേ​ഷം​ ആ​ദി​നാ​ട്, കു​ല​ശേ​ഖ​ര​പു​രം, ക​രു​നാ​ഗ​പ്പ​ള്ളി വി​ല്ലേ​ജു​ക​ളി​ൽ വാ​ങ്ങി​ക്കൂ​ട്ടി​യ ഭൂ​മി​യെ​ക്കു​റി​ച്ചാ​ണ്​ റ​വ​ന്യൂ​വി​ഭാ​ഗം അ​ന്വേ​ഷി​ച്ച​ത്.

ഇ​തി​നു​മു​മ്പ്, 2002-2005 കാ​ല​ത്ത്​ വ​ള്ളി​ക്കാ​വി​ലെ അ​മൃ​ത എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​​ന്​​ ഭൂ​മി വാ​ങ്ങാ​ൻ ട്ര​സ്​​റ്റി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഈ ​അ​നു​മ​തി രേ​ഖ​യു​ടെ മ​റ​വി​ലും മ​ഠ​ത്തി​​​​െൻറ പേ​രി​ൽ വ​ൻ​തോ​തി​ൽ ഭൂ​മി വാ​ങ്ങി​യി​ട്ടു​ണ്ട്​. പോ​ക്കു​വ​ര​വ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത ഭൂ​മി​യും ഇ​തി​ലു​ണ്ട്.

2014 ജ​നു​വ​രി​യി​ൽ ല​ഭി​ച്ച വി​വ​രാ​വ​കാ​ശ​രേ​ഖ സൂ​ചി​പ്പി​ക്കു​ന്ന​ത്, ക്ലാ​പ്പ​ന വി​ല്ലേ​ജി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​മി കൈ​വ​ശ​മു​ള്ള​ത് അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​നാ​ണെ​ന്നാ​ണ്. വി​ല്ലേ​ജി​ൽ വാ​ങ്ങി​യ ഭൂ​രി​ഭാ​ഗം നി​ല​വും നി​ക​ത്തു​ക​യും ചെ​യ്​​തു. നി​ലം നി​ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ സ്​​റ്റോ​പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newslandmalayalam newsamrithanandamayi math
News Summary - found amrithanandamayi math bought land illegaly -kerala news
Next Story