You are here

മത്സ്യസ​ങ്കേതങ്ങൾ കവർന്ന്​ കപ്പൽ പാതയുമായി കേന്ദ്രം

  • തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള തീ​രക്കട​ൽ പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട് 

13:20 PM
29/07/2020
fishing

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശീ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്ര​യ​മാ​യ തെ​ക്ക്, പ​ടി​ഞ്ഞാ​റ​ൻ സ​മു​ദ്ര മേ​ഖ​ല​യി​ലെ ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​സ​േ​ങ്ക​ത​ങ്ങ​ൾ ക​വ​ർ​ന്ന്​ കേ​ന്ദ്ര​ത്തി​​െൻറ പു​തി​യ ക​പ്പ​ൽ പാ​ത. ച​ര​ക്കു​ക​പ്പ​ലു​ക​ൾ ഇ​ടി​ച്ച്​ മീ​ൻ​പി​ടി​ത്ത യാ​ന​ങ്ങ​ൾ ത​ക​രു​ക​യും മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ന്ന​തി​​െൻറ മ​റ​വി​ലാ​ണ്​ പു​തി​യ പാ​ത വി​ജ്ഞാ​പ​നം ഡ​യ​റ​ക്​​ട​​റ്റ​ർ ജ​ന​റ​ൽ​ ഒാ​ഫ് ഫി​ഷി​ങ്​ പു​റ​ത്തി​റ​ക്കി​യ​ത്. തെ​ക്ക്​ പ​ടി​ഞ്ഞാ​റ​ൽ സ​മു​ദ്ര മേ​ഖ​ല​യി​ൽ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ പു​തി​യ​പാ​ത നി​ല​വി​ൽ​വ​രും. കേ​ര​ള​ത്തി​ലെ​യും ക​ന്യാ​കു​മാ​രി​യി​ലെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ ഇ​തോ​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം​ അ​ട​യു​ന്ന​ത്. 

ഗു​ജ​റാ​ത്ത്​ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യാ​ണ്​ ക​പ്പ​ൽ പാ​ത ക​ട​ന്നു​പോ​വു​ന്ന​ത്. വി​ജ്ഞാ​പ​ന​പ്ര​കാ​രം കേ​ര​ള തീ​ര​ത്തു​നി​ന്ന്​ 38 നോ​ട്ടി​ക്ക​ൽ മൈ​ൽ ക​ഴി​ഞ്ഞു​ള്ള ക​ട​ലും​ പാ​ത​യി​ൽ വി​ഭാ​വ​നം ചെ​യ്​​തി​രി​ക്കു​ന്നു. പ​ക്ഷേ, എ​ത്ര നോ​ട്ടി​ക്ക​ൽ മൈ​ൽ വീ​തി​യി​ലാ​വു​മെ​ന്ന​ത്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യു​ള്ള തീ​രക്കട​ൽ പാ​ത​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. മ​ത്സ്യ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഴ​ക്ക​ട​ലി​ൽ ല​ഭി​ക്കു​ന്ന ഭൂ​ഖ​ണ്ഡ സോ​പാ​ന​ത്തി​ലൂ​ടെ​ പാ​ത ക​ട​ന്നു​പോ​കു​​ന്ന​താ​ണ്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യ​ത്.

ക​ന്യാ​കു​മാ​രി​ക്ക്​ തെ​ക്ക്ഭാ​ഗ​ത്തെ​ വാ​ഡ്​​ജ്​ പാ​രും കേ​ര​ള​ത്തി​ലെ കൊ​ല്ലം പ​ര​പ്പും സ്ഥി​തി ചെ​യ്യു​ന്നി​ട​ത്ത്​ കൂ​ടി​യാ​ണ്​ പാ​ത. ശ്രീ​ല​ങ്ക ചു​റ്റി പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലേ​ക്കും ഏ​ദ​ൽ ക​ട​ലി​ടു​ക്കി​ലേ​ക്കും ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന വി​ദേ​ശ ക​പ്പ​ലു​ക​ൾ​ക്ക്​ വേ​ണ്ടി​യാ​ണ്​ പാ​ത ഒ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ കേ​ര​ള തീ​ര​ത്തി​ന്​ അ​ടു​ത്തു​ള്ള സ​മു​ദ്ര പ്ര​ദേ​ശം ഒ​ഴി​വാ​ക്കി​യും പാ​ത ഒ​രു​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ നാ​ഷ​ന​ൽ ഫി​ഷ്​ വ​ർ​ക്കേ​ഴ്​​സ്​ ഫോ​റം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​പീ​റ്റ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. കൊ​ല്ലം പ​ര​പ്പി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വൈ​വി​ധ്യ​മു​ള്ള മ​ത്സ്യ​സ​മ്പ​ത്ത്​ ല​ഭി​ക്കു​ന്ന​ത്. ആ​ഴ​ക്ക​ട​ൽ ചെ​മ്മീ​നും ഇ​വി​ടെ ധാ​രാ​ളം ല​ഭി​ക്കു​ന്നു. ക​പ്പ​ൽ പാ​ത ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​തോ​ടെ മീ​ൻ​പി​ടി​ത്ത​ത്തി​ന്​ വ​ലി​യ ത​ട​സ്സ​മാ​വും നേ​രി​ടു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ക​പ്പ​ൽ പാ​ത​ക​ളി​ൽ ത​ദ്ദേ​ശീ​യ മീ​ൻ​പി​ടി​ത്ത​ക്കാ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്ന്​ കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ജാ​ക്​​സ​ൺ പൊ​ള്ള​യി​ലും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ദ്ദേ​ശീ​യ​രെ ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ വി​ദേ​ശ മീ​ൻ​പി​ടി​ത്ത ക​പ്പ​ലു​ക​ൾ​ക്ക്​ ഇൗ ​മ​ത്സ്യ​സ​മ്പ​ത്ത്​ കൈ​ക്ക​ലാ​ക്കാ​ൻ അ​വ​സ​രം ഒ​രു​ങ്ങും. ദേ​ശ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന ഫി​ഷ​റീ​സ്​ മ​ന്ത്രി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ളെ ജൂ​ലൈ 30ന്​ ​ച​ർ​ച്ച​ക്ക്​ വി​ളി​ച്ചി​ട്ടു​ണ്ട്​.  

Loading...
COMMENTS