Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡെ​ന്ന്​...

കോ​വി​ഡെ​ന്ന്​ പ്ര​ചാ​ര​ണം: ചെ​ന്നൈ​യി​ൽ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

text_fields
bookmark_border
കോ​വി​ഡെ​ന്ന്​ പ്ര​ചാ​ര​ണം: ചെ​ന്നൈ​യി​ൽ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
cancel
camera_alt??????

പ​ര​പ്പ​ന​ങ്ങാ​ടി: ചെ​ന്നൈ​യി​ൽ മ​രി​ച്ച പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ച്ച​താ​യി എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. ചെ​ന്നൈ സെ​ൻ​ട്ര​ൽ പാ​രി​സ് മ​ന്ന​ടി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി മു​റി​ക്ക​ൽ റോ​ഡി​ൽ താ​മ​സി​ക്കു​ന്ന നാ​റ​ക്ക​ക​ത്ത് വ​ലി​യ​പീ​ടി​യേ​ക്ക​ൽ സൈ​ത​ല​വി​യെ (55) ക​ഴി​ഞ്ഞ ദി​വ​സം താ​മ​സ സ്ഥ​ല​ത്ത്  മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​മേ​ഹ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും കോ​വി​ഡ് ബാ​ധി​ച്ചാ​ണ് മ​ര​ണ​മെ​ന്ന് മ​ല​യാ​ളി സം​ഘ​ട​ന പ്ര​ച​രി​പ്പി​ച്ച​തോ​ടെ പ​രി​ശോ​ധ​ന ഫ​ല​മി​ല്ലാ​തെ വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന്​ അ​ധി​കൃ​ത​ർ നി​ല​പാ​ടെ​ടു​ത്തു.

പ​രി​ശോ​ധ​ഫ​ലം ല​ഭി​ച്ച് വൈ​റ​സ് ബാ​ധ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും പൊ​ലീ​സ്  ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക​ൾ​ക്ക് വി​മു​ഖ​ത കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്.​ഡി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ ചെ​ന്നൈ ഹാ​ർ​ബ​ർ ബി. ​വ​ൺ പൊ​ലീ​സ് സ്​​റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​പ​ത്രം വേ​ണ​മെ​ന്നാ​യി പൊ​ലീ​സ്.

സ​മ്മ​ത​പ​ത്രം ന​ൽ​കി​യെ​ങ്കി​ലും പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്യാ​തെ വി​ട്ട് ത​രാ​നാ​വി​ല്ല​ന്ന ത​ട​സ്സ​ങ്ങ​ളു​യ​ർ​ന്നു. അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ  മൃ​ത​ദേ​ഹം വി​ട്ട് ന​ൽ​കി​യ​തോ​ടെ ചെ​ന്നൈ സെ​ൻ​ട്ര​ൽ ജി​ല്ല എ​സ്.​ഡി.​പി.​ഐ  സം​ഘം വ​ണ്ണാ​റ​പെ​ട്ടി ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വു​ചെ​യ്തു. സൈ​ത​ല​വി ര​ണ്ട് വ​ർ​ഷ​മാ​യി നാ​ട്ടി​ൽ വ​ന്ന് പോ​യി​ട്ട്. ഭാ​ര്യ: ഫാ​ത്തി​മ, മ​ക്ക​ൾ: സ​ൽ​മാ​ൻ ഫാ​രി​സ്, ഷ​ബീ​ൻ സ​നാ​ൻ, റ​ജാ​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policechennaideath newssdpimalappuram nativecorona viruscovid 19
News Summary - false campaign regarding covid parappanangadi natives dead body buried in chennai- kerala
Next Story