You are here

വ്യാജ വെളി​ച്ചെണ്ണക്ക്​ പിടിവീഴുന്നു; പുറം എണ്ണ​ക്ക്​ ഇനി പാക്കിങ്​ ​ലൈസൻസ്​ ഇല്ല

11:55 AM
15/02/2020
COCONUT OIL

തി​രു​വ​ന​ന്ത​പു​രം: മാ​ർ​േ​ച്ചാ​ടെ വ്യാ​ജ വെ​ളി​ച്ചെ​ണ്ണ  വി​പ​ണി​യി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യും നീ​ക്കു​മെ​ന്നു​ം ഇ​തി​ന്​ ക​ർ​ശ​ന ഇ​ട​പെ​ട​ൽ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ. കേ​ര ഫെ​ഡി​​​െൻറ ര​ണ്ടു മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നോ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ടാ​ങ്ക​റു​ക​ളി​ലെ​ത്തി​ക്കു​ന്ന ​വെ​ളി​ച്ചെ​ണ്ണ ​ഇ​വി​ടെ പാ​യ്​​ക്ക്​ ചെ​യ്​​ത്​ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന രീ​തി വ്യാ​പ​ക​മാ​ണ്. ഇ​നി കേ​ര​ള​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കാ​ത്ത വെ​ളി​ച്ചെ​ണ്ണ​ക്ക്​ ഇ​വി​ടെ പാ​യ്​​ക്കി​ങ്​ ​ൈല​സ​ൻ​സ്​ അ​നു​വ​ദി​ക്കി​ല്ല. 

ഒ​രു​ക​മ്പ​നി​ത​ന്നെ അ​ഞ്ചും ആ​റും പേ​രു​ക​ളും ബ്രാ​ൻ​ഡു​ക​ളും ര​ജി​സ്​​റ്റ​ർ ചെ​യ്​​തും ക​ബ​ളി​പ്പി​ക്ക​ൽ ന​ട​ത്തു​ന്നു​ണ്ട്. ഒ​രു ബ്രാ​ൻ​ഡ്​ ഭ​ക്ഷ്യ​വ​കു​പ്പ്​ പി​ടി​ച്ചാ​ൽ അ​ടു​ത്ത ​ബ്രാ​ൻ​ഡി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണി​ത്. ഇ​ത്​ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ര​ജി​സ്​​ട്രേ​ഷ​ൻ​ന​ട​പ​ടി കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. ​കേ​ര വെ​ളി​ച്ചെ​ണ്ണ​ക്ക്​ ജ​ന​പ്രീ​തി​യു​ള്ള​തി​നാ​ൽ ഇൗ ​പേ​രി​ലാ​ണ്​ വ്യാ​ജ​ന്മാ​ർ അ​ധി​ക​വും വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. പ​ല​തി​ലും 70 ശ​ത​മാ​ന​മേ വെ​ളി​ച്ചെ​ണ്ണ​യു​ണ്ടാ​കൂ. ബാ​ക്കി മാ​യ​മാ​യി​രി​ക്കും. കെ​ർ​ണ​ൽ ഒാ​യി​ലും ശു​ദ്ധീ​ക​രി​ച്ച എ​ൻ​ജി​ൻ ഒാ​യി​ലു​മൊ​ക്കെ ക​ല​ർ​ത്തി​യും വ്യാ​ജ​ന്മാ​ർ വി​പ​ണി​യി​ലെ​ത്തു​ന്നു​ണ്ട്.

കേ​ര ബേ​ബി കെ​യ​ർ ഒാ​യി​ൽ, കേ​ര ഫോ​ർ​ട്ടി​ഫൈ​ഡ്​ വെ​ളി​ച്ചെ​ണ്ണ എ​ന്നീ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നോ​ദ്​​ഘാ​ട​ന​മാ​ണ്​ മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. ജെ. ​വേ​ണ​ു​ഗോ​പാ​ല​ൻ നാ​യ​ർ, കൃ​ഷി ഡ​യ​റ​ക്​​ട​ർ ര​ത്ത​ൻ ഖേ​ൽ​ക്ക​ർ, എ​ൻ. ര​വി​കു​മാ​ർ, സോ​ള​മ​ൻ അ​ല​ക്​​സ്, സോ​മ​ൻ പി​ള്ള, കെ.​കെ. വി​ജ​യ​ൻ, ര​മ​ണി, സ​തീ​ഷ്​ ച​​ന്ദ്ര​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Loading...
COMMENTS