Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളം- അങ്കമാലി...

എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ ഭൂമി ഇടപാടും കോടതിയിലേക്ക്

text_fields
bookmark_border
എറണാകുളം- അങ്കമാലി അതിരൂപതയുടെ പുതിയ ഭൂമി ഇടപാടും കോടതിയിലേക്ക്
cancel

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ രണ്ടാമത്തെ ഭൂമിവിൽപനയും കോടതി കയറുന്നു. അതിരൂപതക്കുകീഴിൽ തൃക്കാക്കരയിലെ 12 ഏക്കര്‍ സ​​െൻറിന് അഞ്ചുലക്ഷം രൂപ നിരക്കിൽ 60 കോടിക്ക് വിൽക്കാനുള്ള ബിഷപ് ജേക്കബ് മനത്തോടത്തി​​​െൻറ നീക്കത്തിനെതിരെ കോടതിയെ സമീപിച്ചതായി കേരള കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്​റ്റിസ് പ്രസിഡൻറ് അഡ്വ. പോളച്ചന്‍ പുതുപ്പാറ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളം മുന്‍സിഫ് കോടതിയില്‍ ഫയൽ ചെയ്​ത ഹരജിയിൽ ആരോപണവിധേയര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്​. എതിര്‍കക്ഷികളായ ബിഷപ് ജേക്കബ് മനത്തോടത്തിനും ഭൂമി വാങ്ങാന്‍ തയാറായ വ്യവസായി കൊച്ചൗസേഫ്​ ചിറ്റിലപ്പിള്ളിക്കും പ്രത്യേക ദൂതന്‍ വഴിയാണ് നോട്ടീസ് അയച്ചത്. കേസ് തിങ്കളാഴ്​ച പരിഗണിക്കും.

എറണാകുളം -അങ്കമാലി അതിരൂപതയില്‍ പ്രസ്ബിറ്റല്‍ കൗണ്‍സില്‍, കൂരിയ ഫിനാന്‍സ് കൗണ്‍സിൽ, കണ്‍സള്‍ട്ടേഴ്‌സ് ഫോറം തുടങ്ങിയ കാനോൻ നിയമപ്രകാരമുള്ള സമിതികളെല്ലാം പിരിച്ചുവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അ​േപ്പാസ്‌തലിക് അഡ്മിനിസ്​ട്രേറ്റര്‍ക്ക് ഭൂമി വിൽക്കാന്‍ അവകാശമില്ലെന്ന് പോളച്ചന്‍ പുതുപ്പാറ പറഞ്ഞു. സ​​െൻറിന് അഞ്ചുലക്ഷം രൂപയെന്ന നിരക്കില്‍ നടക്കുന്ന ഈ കച്ചവടത്തിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ട്.

180 കോടി കിട്ടാവുന്ന വസ്തുവാണ് 60 കോടിക്ക് വില്‍ക്കാൻ നീക്കം നടക്കുന്നത്. നിലവില്‍ സഭാ കേസുകള്‍ പരിഗണിക്കുമ്പോള്‍ ജുഡീഷ്യറിപോലും സമ്മര്‍ദത്തിലായതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ അതിരൂപത 64 സ​​െൻറ് ഭൂമി 3.94 കോടിക്ക് വിറ്റതിനെത്തുടർന്ന് ആദായനികുതി വകുപ്പ് കേസ് എടുത്തിരുന്നു. ഈ കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland issuemalayalam newsErnakulam-Angamali archdiocese
News Summary - Ernakulam-Angamali archdiocese issue-Kerala news
Next Story