You are here

വരയാടുകളുടെ ‘പ്രസവാവധി’ കഴിഞ്ഞു; ഇരവികുളം ദേശീയോദ്യാനം തുറന്നു 

09:19 AM
26/04/2018
varayadu
രാ​ജ​മ​ല​യി​ല്‍ കാണപ്പെടുന്ന വരയാട്​

മൂ​ന്നാ​ർ: വ​ര​യാ​ടു​ക​ളു​ടെ പ്ര​ജ​ന​ന​കാ​ലം പ്ര​മാ​ണി​ച്ച്​ അ​ട​ച്ചി​ട്ട ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം സ​ഞ്ചാ​രി​ക​ള്‍ക്കാ​യി തു​റ​ന്നു. വ​ര​യാ​ടു​ക​ളു​ടെ പ്ര​സ​വ​കാ​ലം ക​ഴി​ഞ്ഞ​തോ​ടെ​ ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷം തു​റ​ന്ന ഉ​ദ്യാ​ന​ത്തി​ലേ​ക്ക്​ ബു​ധ​നാ​ഴ്​​ച സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു.  ഇ​ത്ത​വ​ണ നൂ​റി​ല​ധി​കം വ​ര​യാ​ട്ടി​ന്‍ കു​ട്ടി​ക​ള്‍ പി​റ​ന്നി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് വ​ന്യ​ജീ​വി വ​കു​പ്പി​​​െൻറ നി​ഗ​മ​നം, ര​ണ്ടാ​ഴ്​​ച​ക്കു​ള്ളി​ല്‍ ക​ണ​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കും. 

ക​ഴി​ഞ്ഞ വ​ര്‍ഷം 97 വ​ര​യാ​ടു​ക​ളാ​ണ്​ പി​റ​ന്ന​ത്. ക​ണ​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​യാ​ല്‍ മാ​ത്ര​മേ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കൂ. വ​ര​യാ​ടു​ക​ളു​ടെ കേ​ന്ദ്ര​മാ​യ രാ​ജ​മ​ല​യി​ല്‍ എ​ല്ലാ വ​ര്‍ഷ​വും പ്ര​ജ​ന​ന​കാ​ല​ത്ത്​​ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ വി​ല​ക്കേ​ര്‍പ്പെ​ടു​ത്താ​റു​ണ്ട്. 

ഏ​പ്രി​ൽ ആ​ദ്യം പാ​ര്‍ക്ക് വീ​ണ്ടും തു​റ​ക്കാ​റു​ണ്ടെ​ങ്കി​ലും പ്ര​ജ​ന​ന​കാ​ലം അ​വ​സാ​നി​ക്കാ​ന്‍ ഇ​ത്ത​വ​ണ താ​മ​സ​മെ​ടു​ത്ത​തി​നാ​ല്‍ വി​ല​ക്ക് നീ​ട്ടു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ത​ൽ​ത​ന്നെ ഉ​ദ്യാ​ന​ത്തി​ലേ​ക്ക്​ ക​യ​റാ​ൻ പാ​സി​നാ​യി വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂ​ന്നാ​ർ ടൗ​ണി​ലെ വ​നം വ​കു​പ്പ്​ ഓ​ഫി​സി​ലും ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. പു​ല​ർ​ച്ച ആ​ദ്യ​മെ​ത്തു​ന്ന​വ​ർ​ക്ക് 11 വ​രെ ടി​ക്ക​റ്റു​ക​ൾ ഇ​വി​ടെ​നി​ന്ന്​ ല​ഭി​ക്കും.

COMMENTS