You are here

അതിജീവനത്തി​െൻറ പടവുകള്‍ കയറി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

  • നാലുവര്‍ഷത്തിനിടെ ചെലവഴിച്ചത് 109.89 കോടി

08:06 AM
30/06/2020
endosalfan

കാസർകോട്​: കശുവണ്ടിത്തോട്ടങ്ങളില്‍ പ്രയോഗിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി കാസര്‍കോടി​​െൻറ ചരിത്രത്താളുകളിൽ ഇന്നും ഹൃദയവേദനയാണ്. അശാസ്ത്രീയമായി പ്രയോഗിച്ച ഇൗ കീടനാശിനി വലിയൊരു വിഭാഗം ജനത്തെയാണ് ദുരിതത്തിലാക്കിയത്. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നിരവധി പദ്ധതികളിലൂടെ വലിയ തുക നല്‍കി. 

നാലുവര്‍ഷത്തിനിടെ ദുരിതബാധിതര്‍ക്കായി 109,89,58,487 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. നാലുവര്‍ഷത്തിനിടെ നഷ്​ടപരിഹാര ധനസഹായത്തിനായി 53.47 കോടി രൂപയും ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിനായി 5.34 കോടി രൂപയും പ്രതിമാസ പെന്‍ഷന് 33.87 കോടി രൂപയുമാണ് ചെലവഴിച്ചത്. എന്‍.എച്ച്.എം ചികിത്സ സഹായത്തിനുള്ള സംസ്ഥാന ഫണ്ടില്‍നിന്ന്​ 5.89 കോടി രൂപയും കേന്ദ്ര ഫണ്ടില്‍നിന്ന്​ 9.64 കോടി രൂപയും കൈമാറി. ദുരിതബാധിതരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സഹായവും പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം ധനസഹായവും നല്‍കി. സൗജന്യ റേഷന്‍, ചികിത്സക്ക്​ വാഹന സൗകര്യം, വൈദ്യുതി നിരക്കില്‍ ഇളവ് എന്നിവയും നല്‍കുന്നുണ്ടെന്ന് എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കലക്ടര്‍ വി.ജെ. ഷംസുദ്ദീന്‍ പറഞ്ഞു.

സാമൂഹിക വികസനത്തിന് സമഗ്ര പദ്ധതികള്‍

ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിനേക്കാൾ അവരുടെ സാമൂഹിക വികസനത്തിനുതകുന്ന സമഗ്രപദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ നിരവധി ബഡ്സ് സ്‌കൂളുകൾ സ്ഥാപിച്ചു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേരള സാമൂഹിക സുരക്ഷ മിഷന്‍ മുഖേന പ്രതിമാസ പെന്‍ഷനും ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്ക് സ്പെഷല്‍ ആശ്വാസ കിരണ്‍ സഹായവും നല്‍കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലായി സ്പെഷലിസ്​റ്റ്​ ചികിത്സയും വിദഗ്ധ ചികിത്സക്കായി കേരളത്തിലും കര്‍ണാടകയിലുമായി 17 ആശുപത്രികള്‍ തിരഞ്ഞെടുത്ത് സൗജന്യ ചികിത്സയും നല്‍കുന്നുണ്ട്. 

കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ യൂനിറ്റും വാഹന സൗകര്യവുമൊരുക്കി. പാലിയേറ്റിവ് കെയര്‍ പദ്ധതിയിലും എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുമായി ഫിസിയോതെറപ്പിസ്​റ്റുമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ദുരിതബാധിതര്‍ക്ക് വിവിധയിടങ്ങളില്‍ വീട് ലഭ്യമാക്കി. സാഫല്യം പദ്ധതിയിലൂടെ 42 പേര്‍ക്കാണ് വീട് ലഭിച്ചത്.

Loading...
COMMENTS