Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right20,000 കോടിയുടെ...

20,000 കോടിയുടെ സാമ്പത്തിക പാക്കേ​ജുമായി മുഖ്യമന്ത്രി

text_fields
bookmark_border
20,000 കോടിയുടെ സാമ്പത്തിക പാക്കേ​ജുമായി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കോവിഡ്​ വൈറസ്​ വ്യാപന സാഹചര്യമുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ സാമ്പത്തിക പാക്കേജ്​ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കുടുംബശ്രീ വഴി 2000 കോടി വായ്​പയായി വിതരണം ​െചയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരു മാസത്തെ ഭക്ഷ്യ ധാന്യം വിതരണം ചെയ്യും. അടുത്ത മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം തന്നെ വിതരണം ചെയ്യും. 500 കോടി രൂപ ആരോഗ്യ പാക്കേജിനായി മാത്രം മാറ്റിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

​​ഉപജീവന സഹായം വിതരണം ചെയ്യാൻ 100 കോടി രൂപ മാറ്റിവെക്കും. 20 രൂപ നിരക്കിൽ ഉൗണ്​ നൽകുന്ന ആയിരം ഭക്ഷണശാലകൾ ഉടനെ തുടങ്ങും. 25 രൂപ നിരക്കിൽ ഊണ്​ നൽകുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഭക്ഷണശാലകൾ പ്രത്യേക സാഹചര്യത്തിൽ നേരത്തെയാക്കുകയും നിരക്ക്​ കുറക്കുകയുമാണ്.

അടിയന്തര സഹായമായി മാഹിക്ക് ഒരു കോടി
മാ​ഹി: കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ഹി​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സാ​മി അ​റി​യി​ച്ചു. മാ​ഹി ഗ​വ. ഹൗ​സി​ൽ മീ​റ്റ് ദി ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​ഹി ഗ​വ. ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​​െൻറി​ലേ​റ്റ​ർ അ​ടു​ത്ത​ദി​വ​സം എ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കോ​വി​ഡ് -19 മാ​ഹി​യി​ൽ ഒ​രു രോ​ഗി​ക്ക് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി മ​ല്ലാ​ടി കൃ​ഷ്​​ണ​റാ​വു​വി​നൊ​പ്പം സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.
രോ​ഗം പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി‍​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തും ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മാ​ഹി​യി​ൽ പ്ര​തി​രോ​ധ​ത്തി‍​​െൻറ ഭാ​ഗ​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​വു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്ത് പു​തു​ച്ചേ​രി, കാ​രി​ക്ക​ൽ, യാ​നം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 123 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന​തെ​ല്ലാം നെ​ഗ​റ്റി​വാ​ണ്. പു​തു​ച്ചേ​രി​യി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്, മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യി നാ​ലു​ത​വ​ണ അ​വ​ലോ​ക​നം ന​ട​ത്തി​യി​ട്ടു​ണ്ട്. പു​തു​ച്ചേ​രി ത​മി​ഴ്​​നാ​ടു​മാ​യി പ​ങ്കി​ടു​ന്ന അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച സ്ത്രീ​യു​ടെ ബ​ന്ധു​വി‍​​െൻറ പ​രി​ശോ​ധ​നാ​ഫ​ലം വ​രാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഡോ. ​വി. രാ​മ​ച​ന്ദ്ര​ൻ എം.​എ​ൽ.​എ, അ​ഡ്​​മി​നി​സ്ട്രേ​റ്റ​ർ അ​മ​ൻ ശ​ർ​മ എ​ന്നി​വ​രും മീ​റ്റ് ദി ​പ്ര​സി​ൽ സം​ബ​ന്ധി​ച്ചു.

‘ശാ​രീ​രി​ക അ​ക​ലം, സാ​മൂ​ഹി​ക ​ഒ​രു​മ’ എ​ന്ന​താ​ക​െ​ട്ട കാ​ല​ഘ​ട്ട​ത്തി​​​െൻറ മു​​ദ്രാ​വാ​ക്യം –മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ‘ശാ​രീ​രി​ക അ​ക​ലം, സാ​മൂ​ഹി​ക ഒ​രു​മ’ എ​ന്ന​താ​ക​െ​ട്ട ഇൗ ​കാ​ല​ഘ​ട്ട​തി​​​െൻറ മു​ദ്രാ​വാ​ക്യ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ര​ണ്ട്​ ദി​വ​സ​മാ​യി ന​മ്മ​ൾ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​േ​മ്പാ​ൾ ഇ​രി​ക്കു​ന്ന​ത്​ പ്ര​ത്യേ​ക അ​ക​ല​ത്തി​ലാ​ണ്. ഇൗ ​അ​ക​ലം ന​മ്മു​ടെ ഒ​രു​മ​യി​ൽ നി​ന്നു​ള്ള​താ​ണ്. അ​തോ​ടൊ​പ്പം ന​മ്മു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ഇ​തി​ലൂ​ടെ വ്യ​ക്​​ത​മാ​ക്കു​ന്നു. അ​തി​നാ​ൽ ത​ന്നെ ശാ​രീ​രി​ക​മാ​യ അ​ക​ലം പാ​ലി​ക്കു​േ​മ്പാ​ൾ ത​ന്നെ സാ​മൂ​ഹി​ക​മാ​യ ഒ​രു​മ കൂ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ഏ​ഴ്​ രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി വ്യാ​ഴാ​ഴ്​​ച കോ​വി​ഡ്​ വ്യാ​പി​ച്ച​തോ​ടെ 166 രാ​ജ്യ​ങ്ങ​ളി​ൽ ​ഇ​ത്​ പ​ട​ർ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത കാ​ട്ടു​ന്ന​തി​ൽ അ​മാ​ന്തം പാ​ടി​ല്ല. ഭീ​തി​യും ഭ​യ​പ്പാ​ടു​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സാ​മൂ​ഹി​ക ജീ​വി​തം ത​ക​രാ​ൻ പാ​ടി​ല്ല. കോ​വി​ഡ്​ വ്യാ​പ​ന​ത്തി​നെ​തി​രെ ക​ടു​ത്ത ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട സ​മ​യ​മാ​ണി​ത്.
65 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും പ​ത്ത്​ വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പാ​ണ്​ പൊ​തു​വി​ലു​ള്ള​ത്. അ​തി​​​െൻറ അ​ർ​ഥം അ​വ​രെ പു​റ​ത്തി​റ​ങ്ങാ​തെ ത​ട​ഞ്ഞു​വെ​ക്കു​ക​യെ​ന്ന​ല്ല, മ​റി​ച്ച്​ വീ​ടു​ക​ൾ തോ​റും ഇ​തു​സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​നാ​ണ്​ ഉ​േ​ദ്ദ​ശി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സം​സ്​​ഥാ​ന​ത്ത്​ പ​രി​ശോ​ധ​ന സം​വി​ധാ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടു​വ​രു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്കൂൾ, സർവകലാശാല പരീക്ഷകൾ മാറ്റില്ല
തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത് എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ തീ​രു​മാ​നം. എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ളി​ലും മാ​റ്റ​മി​ല്ല. ​ആ​രോ​ഗ്യ​വ​കു​പ്പ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചാ​യി​രി​ക്കും പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. നി​ല​വി​ൽ എ​ല്ലാ പ്രോ​േ​ട്ടാ​ക്കോ​ളു​ക​ളും പാ​ലി​ച്ചാ​ണ്​ പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്. മൂ​ന്നോ നാ​ലോ പ​രീ​ക്ഷ​ക​ളാ​ണ്​ ബാ​ക്കി​യു​ള്ള​ത്. ആ ​പ​രീ​ക്ഷ​ക​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
പ്രോ​േ​ട്ടാ​ക്കോ​ൾ പാ​ലി​ച്ച്​ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം യു.​ജി.​സി​യെ അ​റി​യി​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മൂ​ല്യ​നി​ർ​ണ​യ​വും മാ​ർ​ച്ച്​ 31വ​രെ മാ​റ്റി​വെ​ക്കാ​ൻ യു.​ജി.​സി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം യു.​ജി.​സി​യെ അ​റി​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം, കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ​ക്ക്​ പ​ക​രം ​വീ​ട്ടി​ൽ നി​ന്നു​ള്ള മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ആ​ലോ​ച​ന ന​ട​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. പ​രീ​ക്ഷ മാ​റ്റി​വെ​ക്കു​ന്ന​ത്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യെ ബാ​ധി​ക്കു​മെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​നം.
ഇ​ത്​ സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - economic package of 20K Cr in kerala
Next Story