You are here

ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​; വിശദ പദ്ധതിരേഖക്ക്​ മു​േമ്പ ധാരണപത്രം

  • ധാരണപത്രം ഒപ്പുവെച്ചതായി കമ്പനി വെബ്​സൈറ്റ്

കോ​ഴി​ക്കോ​ട്​: 4500 കോ​ടി മു​ട​ക്കി​യു​ള്ള ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​ക്കാ​യി വി​ശ​ദ പ​ദ്ധ​തി​രേ​ഖ​ക്ക് (ഡി.​പി.​ആ​ർ)​ അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​തി​നു​ മു​േ​മ്പ സ​ർ​ക്കാ​ർ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ നി​ർ​മാ​ണ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി. ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ പ്ര​ശ​സ്​​ത​മാ​യ ഹെ​സ്​ എ.​ജി ക​മ്പ​നി​യു​മാ​യി ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ സ​ർ​ക്കാ​ർ ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. കേ​ര​ള​വു​മാ​യി ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്​ ക​മ്പ​നി വെ​ബ്​​സൈ​റ്റി​ലു​ണ്ട്.  ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ജ്യോ​തി​ലാ​ലി​​െൻറ ചി​ത്ര​വു​മു​ണ്ട്. 

 ‘ഇ​വോ​ൾ​വ്​’  എ​ന്ന പേ​രി​ൽ ​െകാ​ച്ചി​യി​ൽ ന​ട​ന്ന ഇ​ല​ക്ട്രി​ക്​ മൊ​ബി​ലി​റ്റി എ​ക്​​സ്​​പോ​ക്കി​ടെ​യാ​ണ്​ കേ​ര​ള ഓ​​ട്ടോ​മൊ​ബൈ​ൽ​സ്​ ലി​മി​റ്റ​ഡും ഹെ​സും ഇ​ല​ക്​​ട്രി​ക്​ ബ​സു​ക​ൾ നി​ർ​മി​ക്കാ​ൻ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട​ത്.  വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഷാ​സി നി​ർ​മി​ക്കു​ന്ന  കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ സ്​​ഥാ​പ​ന​വു​മാ​യി ചേ​ർ​ന്ന്​ ഇ-​ബ​സു​ക​ൾ നി​ർ​മി​ക്കാ​നാ​ണ്​ പ​ദ്ധ​തി.

എ​ന്നാ​ൽ, ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​യി​ൽ ഡി.​പി.​ആ​ർ ത​യാ​റാ​ക്കാ​ൻ പ്രൈ​സ്​ വാ​ട്ട​ർ ഹൗ​സ്​ കൂ​പ്പേ​ഴ്​​സി​നെ നി​യോ​ഗി​ച്ച​ത്​ പി​ന്നീ​ടാ​ണെ​ന്ന​ത്​ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്നു. ​ ക​ഴി​ഞ്ഞ ന​വം​ബ​ർ ഏ​ഴി​നാ​ണ്​​ ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഡി.​പി.​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന്​ ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു. ഇ​ത്ര​യും മാ​സ​മാ​യി​ട്ടും പ്രൈ​സ്​ വാ​ട്ട​ർ ഹൗ​സ്​ കൂ​പ്പേ​ഴ്​​സ്​ സ​ർ​ക്കാ​റി​ന്​ ഡി.​പി.​ആ​ർ സ​മ​ർ​പ്പി​ക്കാ​ത്ത​തും സം​ശ​യാ​സ്​​പ​ദ​മാ​ണ്. ഒ​രു മാ​സ​ത്തി​ന​കം ഡി.​പി.​ആ​ർ  സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. 

മൂ​ന്നു​ വ​ർ​ഷ​ത്തി​നി​ടെ 10 ല​ക്ഷം ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യി​ട്ട​ത്. ര​ണ്ടു​ ല​ക്ഷം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, 50,000 ഓ​​ട്ടോ​ക​ൾ, ആ​യി​രം ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ, 3000 ബ​സു​ക​ൾ, നൂ​റ്​ യാ​ത്ര​ബോ​ട്ടു​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​െൻറ പ്ര​ഖ്യാ​പ​നം. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച കോ​ടി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.  ഹെ​സ്​ സി.​ഇ.​ഒ അ​ല​ക്​​സ്​ നെ​യ്​​ഫ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ്​ സ​ർ​ക്കാ​റു​മാ​യി ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ നി​യ​മ​നി​ർ​മാ​ണ സ​ഭാം​ഗ​മാ​യ, കോ​ഴി​ക്കോ​ട്​ തി​രു​വ​മ്പാ​ടി​യി​ൽ കു​ടും​ബ​വേ​രു​ക​ളു​ള്ള വ​നി​ത​യാ​ണ്​ ഹെ​സ്​ ക​മ്പ​നി​യെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്.

നിർദേശിച്ചത്​ ഡി.പി.ആർ തയാറാക്കാൻ-എ.​കെ. ശ​ശീ​ന്ദ്ര​ൻ
കോ​ഴി​ക്കോ​ട്​: ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി​ക്കാ​യി പ്രൈ​സ്​ വാ​ട്ട​ർ ഹൗ​സ്​ കൂ​പ്പേ​ഴ്​​സ്​ (പി.​ഡ​ബ്ല്യൂ.​സി) ക​മ്പ​നി​ക്ക്​ ക​ൺ​സ​ൾ​ട്ട​ൻ​സി ന​ൽ​കാ​ൻ ക​രാ​​റു​ണ്ടാ​ക്കി​യി​ട്ടി​ല്ലെ​ന്ന്​ ഗ​താ​ഗ​ത മ​​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. 4500 കോ​ടി മു​ട​ക്കി 3000 ബ​സ്​ വാ​ങ്ങി​ക്കാ​ൻ ഒ​രു ക​രാ​റി​ലും സ​ർ​ക്കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി​യും ഏ​ർ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വ്​ വ​സ്​​തു​ത​ക​ളെ വ​ള​െ​ച്ചാ​ടി​ച്ച്​ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ ഇ​ല​ക്ട്രി​ക്​ ബ​സ്​ നി​ർ​മി​ക്കാ​ൻ വി​ശ​ദ​പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കാ​നാ​ണ്​ പി.​ഡ​ബ്ല്യൂ.​സി​യെ നി​യോ​ഗി​ച്ച​ത്. ഗ​താ​ഗ​ത സെ​ക്ര​ട്ട​റി ഇ​തു​സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര​വി​ട്ട​ത്​ താ​ൻ അ​റി​ഞ്ഞി​ട്ടാ​ണ്. ​ഇ- ​ബ​സ്​ നി​ർ​മി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​റു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ​താ​യി സ്വി​സ്​ ക​മ്പ​നി വെ​ബ്​​സൈ​റ്റി​ലു​ള്ള കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ ക​രാ​റി​ല്ലെ​ന്നാ​യി​രു​ന്നു ശ​ശീ​ന്ദ്ര​​െൻറ മ​റു​പ​ടി.

Loading...
COMMENTS