Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ. അഹമ്മദിന്...

ഇ. അഹമ്മദിന് കോഴിക്കോട്ട് ആയിരങ്ങളുടെ അന്ത്യോപചാരം

text_fields
bookmark_border
ഇ. അഹമ്മദിന് കോഴിക്കോട്ട് ആയിരങ്ങളുടെ അന്ത്യോപചാരം
cancel

കോഴിക്കോട്: ഇ. അഹമ്മദിന്‍െറ മരണവാര്‍ത്ത പുറത്തുവന്ന ബുധനാഴ്ച രാവിലെ മുതല്‍ കോഴിക്കോട് ലീഗ് ഹൗസിലേക്ക് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഒഴുക്കായിരുന്നു. മയ്യിത്ത് വൈകീട്ടോടെ ഇവിടെ പൊതുദര്‍ശനത്തിന് വെക്കുമെന്ന അറിയിപ്പ് വന്നതോടെ പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഉച്ചയോടെ ജനം റോഡില്‍ വരിനില്‍ക്കാന്‍ തുടങ്ങി. വൈകീട്ടോടെ ജനപ്രവാഹം സി.എച്ച് മേല്‍പ്പാലംവരെ എത്തി. നേരത്തേയത്തെിയ എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, പാറക്കല്‍ അബ്ദുല്ല, കെ.എം. ഷാജി എന്നിവരും ജില്ല നേതാക്കളും ചേര്‍ന്നാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. മയ്യിത്ത് രാത്രി എട്ടേകാലോടെയാണ് ലീഗ് ഹൗസിലത്തെിയത്. ജനാസ എത്തുന്നതിന് തൊട്ടുമുന്നേ പി.കെ. കുഞ്ഞാലിക്കുട്ടി എത്തി കാര്യങ്ങള്‍ നിയന്ത്രിക്കുകയും ലീഗ് ഹൗസ് വളപ്പില്‍ തടിച്ചുകൂടിയവരെ ഒരുഭാഗത്തേക്ക് മാറ്റി പൊതുദര്‍ശനത്തിന് വെക്കാനുള്ള ഒരുങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനാസയുമായുള്ള ആംബുലന്‍സ് എത്തുമ്പോഴേക്കും പ്രവര്‍ത്തകര്‍ പ്രാര്‍ഥനയും ഖുര്‍ആന്‍ പാരായണവും തുടങ്ങിയിരുന്നു.

പി.വി. അബ്ദുല്‍ വഹാബ് എം.പി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് മുനവ്വറലി തങ്ങള്‍, പി.കെ. ബഷീര്‍ എം.എല്‍.എ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മയ്യിത്ത് ലീഗ് ഹൗസില്‍ എത്തിച്ചത്. ജില്ല പ്രസിഡന്‍റ് ഉമ്മര്‍ പാണ്ടികശാല, എം.സി. മായിന്‍ഹാജി, സി.പി. ചെറിയ മുഹമ്മദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മയ്യിത്ത് സ്വീകരിച്ച് മുറ്റത്ത് ഒരുക്കിയ കട്ടിലില്‍ കിടത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ.പി.എ. മജീദ്, എം.ഐ. ഷാനവാസ് എം.പി, എം.കെ. രാഘവന്‍ എം.പി, എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, കെ.എസ്. ശബരീനാഥ്, എന്‍. ഷംസുദ്ദീന്‍, ടി.വി. ഇബ്രാഹിം, കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമല്ലുലൈ്ളലി തങ്ങള്‍, എം.വി. ജയരാജന്‍, പി. ശങ്കരന്‍, പി. മോഹനന്‍, കെ.സി. അബു, ടി. സിദ്ദീഖ്, പി.എസ്. ശ്രീധരന്‍പിള്ള, ടി.പി.എം. സാഹിര്‍, നാലകത്ത് സൂപ്പി, മുക്കം മുഹമ്മദ്, പി.കെ.കെ. ബാവ, ഡോ. ഫസല്‍ ഗഫൂര്‍, എം.എം. ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, കെ.പി. അനില്‍കുമാര്‍, എന്‍. വേണു, കുട്ടി അഹമ്മദ്കുട്ടി, എം.സി. മായിന്‍ഹാജി, സി.വി.എം. വാണിമേല്‍, കെ. പ്രവീണ്‍കുമാര്‍, നൂര്‍ബീന റഷീദ്, കുല്‍സു ടീച്ചര്‍, കെ. ജയന്ത്, പി.വി. ചന്ദ്രന്‍, സിറിയക് ജോണ്‍, ഡോ. ആസാദ് മൂപ്പന്‍, സത്യന്‍ മൊകേരി, ടി.വി. ബാലന്‍, പി. ഗവാസ്, എ.ഡി.എം ടി. ജനില്‍കുമാര്‍, മാധ്യമം ജനറല്‍ മാനേജര്‍ കളത്തില്‍ ഫാറൂഖ്, എം.ടി. പത്മ, ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക്, സിറാജ് ഇബ്രാഹിംസേട്ട്, എന്‍.സി. അബൂബക്കര്‍, നജീബ് കാന്തപുരം, യു.സി. രാമന്‍, സി. മോയിന്‍കുട്ടി, വി.എം. ഉമര്‍, പി.എം. സാദിഖലി തുടങ്ങി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

Show Full Article
TAGS:e. ahmad 
News Summary - e. ahmad
Next Story