You are here

കണ്ണൂരിലേക്ക് ചാർട്ടേർഡ് വിമാനമൊരുക്കി ദുബൈ കെ.എം.സി.സി

10:10 AM
15/07/2020
dubai-kmcc
ദു​ബൈ​യി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്കു​ള​ള ദു​ബൈ കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ലെ ആ​ദ്യ യാ​ത്ര​ക്കാ​ര​നു​ള്ള ട്രാ​വ​ൽ കി​റ്റ് അ​ൽ ഷ​മാ​ലി ഗ്രൂ​പ്പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി.​കെ അ​ബ്​​ദു​ൽ മ​ജീ​ദ് ന​ൽ​കു​ന്നു

ത​ല​ശ്ശേ​രി: ദു​ബൈ കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 170ഒാ​ളം യാ​ത്ര​ക്കാ​രു​മാ​യി ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട ചാ​ർ​ട്ടേ​ർ​ഡ് വി​മാ​നം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി. രാ​വി​ലെ ഒ​മ്പ​തി​ന് ദു​ൈ​ബ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട വി​മാ​നം ഉ​ച്ച​ക്ക് മൂ​ന്നി​നാ​ണ് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.  

കോ​വി​ഡ് കാ​ല​ത്ത് പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ചു​രു​ങ്ങി​യ നി​ര​ക്കി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ വി​മാ​ന​ത്തി​ൽ ത​ല​ശ്ശേ​രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​രാ​ണ് യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ദ്യ യാ​ത്രി​ക​നു​ള്ള ടി​ക്ക​റ്റി‍​െൻറ​യും ട്രാ​വ​ൽ കി​റ്റി‍​െൻറ​യും വി​ത​ര​ണം അ​ൽ ഷ​മാ​ലി ഗ്രൂ​പ്പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ സി.​കെ. അ​ബ്ദു​ൽ മ​ജീ​ദ് നി​ർ​വ​ഹി​ച്ചു. 

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ ൻ​റ് മു​സ്ത​ഫ വേ​ങ്ങ​ര, വൈ​സ് പ്ര​ഡി​ഡ ൻ​റ് റ​യീ​സ് ത​ല​ശ്ശേ​രി, സെ​ക്ര​ട്ട​റി അ​ഡ്വ.​ഇ​ബ്രാ​ഹിം ഖ​ലീ​ൽ, ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര, ത​ല​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് റ​ഫീ​ഖ് കോ​റോ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് ക​തി​രൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​റൂ​ഖ് പു​ന്നോ​ൽ, സ​ഹീ​ർ ച​മ്പാ​ട്, യൂ​നു​സ് പെ​രി​ങ്ങാ​ടി, ന​വാ​സ് പൊ​ന്ന​മ്പ​ത്ത്, മ​ഹ്ബൂ​ബ് ക​തി​രൂ​ർ, മു​ഹ​മ്മ​ദ് റ​സ, ഷം​നാ​സ് ച​മ്പാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
 

Loading...
COMMENTS