Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാലിന്യത്തെ ചൊല്ലി...

മാലിന്യത്തെ ചൊല്ലി തർക്കം: യുവാവി​െൻറ കൈപ്പത്തി വെട്ടിമാറ്റിയ വീട്ടമ്മ ഒളിവിൽ

text_fields
bookmark_border
മാലിന്യത്തെ ചൊല്ലി തർക്കം: യുവാവി​െൻറ കൈപ്പത്തി വെട്ടിമാറ്റിയ വീട്ടമ്മ ഒളിവിൽ
cancel

കുമളി: അയൽവാസിയായ യുവാവി​െൻറ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിൽ പ്രതിയായ വീട്ടമ്മ ഒളിവിൽ. കുമളി എസ്.ഐ അഭിലാഷി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്​റ്റ്​ ചെയ്യാൻ വെള്ളിയാഴ്ച ചക്കുപ്പള്ളത്തെ വീട്ടിലെത്തിയെങ്കിലും ഇവർ വീട് പൂട്ടി സ്ഥലം വിട്ടിരുന്നു.

വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ചക്കുപള്ളം സ്വദേശി മനുവിനാണ്​ (26) വെട്ടേറ്റ് ഇടതു കൈപ്പത്തി നഷ്​ടമായത്. മനുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുവിനെ വെട്ടിയ അയൽവാസിയായ ജോമോൾക്കെതിരെയാണ്(40) കേസെടുത്തത്. ജോമോളുടെ സ്ഥലത്ത് മാലിന്യങ്ങൾ ഇട്ടത് സംബന്ധിച്ച തർക്കമാണ് വഴക്കിലും വെട്ടിലും കലാശിച്ചത്. മുമ്പും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു.

വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്ന മനു മുമ്പ് കഞ്ചാവ് കേസിൽ അറസ്​റ്റിലായി റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഇവർ താമസിക്കുന്ന പ്രദേശം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപനയും ഉപയോഗവും തൊഴിലാക്കിയ സംഘം സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Dispute over dumping of waste; The housewife cut off the young man’s hand
Next Story