Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്ര ജീവനക്കാരൻ...

ക്ഷേത്ര ജീവനക്കാരൻ ആൽമരത്തിൽ നിന്നു വീണു മരിച്ചു

text_fields
bookmark_border
ക്ഷേത്ര ജീവനക്കാരൻ ആൽമരത്തിൽ നിന്നു വീണു മരിച്ചു
cancel

ചെങ്ങന്നൂർ: ക്ഷേത്ര ജീവനക്കാരൻ ആൽമരത്തിൽ നിന്നു വീണു മരിച്ചു. മാന്നാർ കുരട്ടിക്കാട്‌ നടാലിക്കൽ വീട്ടിൽ എ.അനീ ഷ് (36) ആണ് മരിച്ചത്. തിരുവിതാംകുർ ദേവസ്വം ബോർഡിൻെറ അധീനതയിലുള്ള മാന്നാർ മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രവളപ്പിലെ പേരാൽ മരത്തിൽ നിന്നാണ് വീണത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ക്ഷേത്രാവശ്യത്തിന് ഇല പറിക്കാൻ കയറിയതാണ് അനീഷ്.പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലും ധർമ്മശാസ്താ ക്ഷേത്രത്തിലുമായി കഴിഞ്ഞ 10 വർഷത്തിലധികമായി ജോലി ചെയ്തു വരികയയിരുന്നു. പരേതനായ അശോകൻ നായരുടെയും പ്രസന്നയുടെയും മകനാണ് അനീഷ്. ഭാര്യ: രമ്യ. മകൾ: ആരാധ്യ. സഹോദരിമാർ: അജിത, അനില. മാന്നാർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - death
Next Story