You are here

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡി.സി.സി ഭാരവാഹി മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

10:58 AM
14/02/2020
youth-congress-leader

തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് ഡി.സി.സി ഭാരവാഹിയുടെ മര്‍ദനം. യൂത്ത് കോൺഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്‍റ് ജയനാണ് ക്രൂര മര്‍ദനമേറ്റത്. ഡി.സി.സി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷാണ് മര്‍ദിച്ചതെന്നാണ് പരാതി. 

ബൈക്കിലെത്തിയ സുരേഷും മറ്റൊരാളും കൂടി ജയനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദിക്കുന്നതിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്. തലക്ക് ഗുരുതര പരിക്കേറ്റ ജയൻ ആശുപത്രിയിൽ ചികിത്സയിലാണ്. 

സുരേഷിന്‍റെ സഹോദരൻ മാരായമൂട്ടം സഹകരണ ബാങ്കിന്‍റെ മുന്‍ ഭരണസമിതി പ്രസിഡന്‍റായിരുന്നു. ആ സമയത്ത് നടന്ന അഴിമതിയെ കുറിച്ച് വിജിലൻസിലടക്കം ജയൻ നൽകിയ പരാതിയിൽ അന്വേഷണം നടന്നു വരികയാണ്. 

എന്നാൽ, പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സുരേഷും സുഹൃത്തും ബന്ധുക്കളും പല തവണ ജയനെ സമീപിച്ചിരുന്നു. പരാതി പിൻവലിക്കാൻ തയാറാകാത്തതിനെ തുടർന്നാണ് ജയന് നേരെ ആക്രമണമുണ്ടായത്. 

Loading...
COMMENTS