Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിഭാഷകരടക്കം...

അഭിഭാഷകരടക്കം മൂന്നരക്കോടി തട്ടി; വയോധികയുടെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

text_fields
bookmark_border
അഭിഭാഷകരടക്കം മൂന്നരക്കോടി തട്ടി; വയോധികയുടെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്
cancel

കിളികൊല്ലൂര്‍: കൊല്ലം ബൈപാസിന് ഭൂമി വിട്ടുനല്‍കിയതിന്‍െറ പ്രതിഫലമായി സര്‍ക്കാര്‍ അനുവദിച്ച മൂന്നരക്കോടി രൂപ അഭിഭാഷകരടക്കം ആള്‍മാറാട്ടം നടത്തി തട്ടിയെടുത്തെന്ന വൃദ്ധയുടെ പരാതിയില്‍ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കിളികൊല്ലൂര്‍ മങ്ങാട് പുത്തന്‍പുരവീട്ടില്‍ ലളിതാംബികയാണ് പരാതി നല്‍കിയത്.

1990 ലാണ് ഭൂമി വിട്ടുനല്‍കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലളിതാംബികയുടെ മൊഴി രേഖപ്പെടുത്തിയ കിളികൊല്ലൂര്‍ പൊലീസ് കൊല്ലം ബാറിലെ മൂന്ന് അഭിഭാഷകര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തു. കാവനാട് ആല്‍ത്തറമൂട് മുതല്‍ മേവറം വരെയുള്ള ബൈപാസ് നിര്‍മാണത്തിന്‍െറ ഭാഗമായി ലളിതാംബികയുടെ ഭര്‍ത്താവിന്‍െറ പേരില്‍ മങ്ങാട് ഭാഗത്തുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍, കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് അനുവദിച്ച മൂന്നരക്കോടി രൂപയാണ് കേസ് വാദിച്ച അഭിഭാഷകന്‍ ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്.

ഒരുകോടി രൂപ വീതം രണ്ടുതവണയും ഒന്നരക്കോടി രൂപ മൂന്നാം ഗഡുവായും സര്‍ക്കാര്‍ അനുവദിച്ചു. ഭര്‍ത്താവിന്‍െറ മരണശേഷം അവകാശികളായ ലളിതാംബികയും മൂന്നുമക്കളും അറിയാതെ ഇത് തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. ചെക്ക് മാറിക്കിട്ടാന്‍ ലളിതാംബികയുടെ മകളെന്ന പേരില്‍ മങ്ങാട് സ്വദേശിനിയായ ജയശ്രീയെന്ന യുവതി കോടതിയില്‍ അപേക്ഷ നല്‍കിയതായും പറയുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇപ്പോള്‍ ഭയത്തോടെയാണ് വീട്ടില്‍ കിടന്നുറങ്ങുന്നതെന്ന് ലളിതാംബിക പറഞ്ഞു. വീട്ടിലെ വളര്‍ത്തുനായ്ക്കളെ കഴിഞ്ഞരാത്രി ഓട്ടോയിലത്തെിയവര്‍ തല്ലിക്കൊന്നു. ഇനി തങ്ങളെയും കൊല്ലുമെന്നാണ് ഇവര്‍ ഭയക്കുന്നത്. ചോര്‍ന്നൊലിക്കുന്ന ഓടിട്ട വീട്ടിനുള്ളില്‍ മാനസികവെല്ലുവിളി നേരിടുന്ന മകനും അവിവാഹിതരായ രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ജീവിതം തള്ളിനീക്കുകയാണ് ഇവര്‍.

 

Show Full Article
TAGS:crime 
Next Story