Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരാഴ്ചക്കിടെ മൂന്ന്​...

ഒരാഴ്ചക്കിടെ മൂന്ന്​ കൊലപാതകം; തൃശൂർ ജില്ലയിൽ വീണ്ടും കഞ്ചാവ്-ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടം

text_fields
bookmark_border
blood-13-06-2020
cancel

തൃശൂർ: ജില്ലയിൽ വീണ്ടും കഞ്ചാവ്-ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടം. ഇവരുടെ കുടിപ്പകയിൽ ഒരാഴ്ചക്കിടെ നടന്നത്​ മൂന്ന്​ കൊലപാതകം. കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പൊലീസിന്​ തലവേദനയാവുകയാണ്​ ഈ കൊലപാതകങ്ങൾ.


താന്ന്യത്ത് കഴിഞ്ഞ വ്യാഴാഴ്​ച നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആദർശി​െന ക്വ​ട്ടേഷൻ സംഘം വെട്ടിക്കൊന്നിരുന്നു. തുടർന്ന്​ ശനിയാഴ്​ച പടിഞ്ഞാറെ കോട്ടയിൽ 50 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടെ മനക്കൊടി സ്വദേശി രാജേഷ് സുഹൃത്തുകളുടെ ചവിട്ടേറ്റ് മരിച്ചു. തിങ്കളാഴ്​ച പുലർച്ചയാണ്​ ഇരട്ട കൊലപാതക കേസിലെ പ്രതി സിജോ കൊല്ലപ്പെട്ടത്. പടിഞ്ഞാറെ കോട്ടയിലെ കൊലപാതകത്തിൽ ക്വട്ടേഷൻ ബന്ധങ്ങൾ ഇല്ലെങ്കിലും മറ്റ് രണ്ട് കൊലപാതകങ്ങളും ക്രിമിനൽ പശ്ചാത്തലത്തിലുള്ളതാണ്​.

താന്ന്യത്ത് ചായക്കടയിൽ ഇരിക്കുകയായിരുന്ന ആദർശിനെ കാറിലെത്തിയ സംഘം വിളിച്ചിറക്കി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകമടക്കം നിരവധി കേസിൽ പ്രതിയാണ്​ ആദർശ്. നേര​േത്ത നടന്ന സംഘട്ടനങ്ങളിൽ ഉൾപ്പെട്ടവരാണ് ആദർശിനെ കൊലപ്പെടുത്തിയത്. എതാനും വർഷം മുമ്പ് ജനതാദൾ നേതാവ് പി.ജി. ദീപകിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടിയിരുന്നു. കൊലപാതകത്തിൽ രാഷ്​ട്രീയമില്ലെന്നാണ് പൊലീസ് ഭാഷ്യം.

നിരവധി വർഷമായി അവണൂർ-വരടിയം മേഖലയിൽ സംഘട്ടനം പതിവാണ്. ഏപ്രിൽ 24ന് രണ്ടുപേരെ വാനിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ സിജോ ജാമ്യത്തിലിറങ്ങിയതായിരുന്നു. കഞ്ചാവ് ഗുണ്ടാമാഫിയകൾ തമ്മിലെ കുടിപ്പകയിൽ അവണൂർ-വരടിയം മേഖലയിൽ ഒന്നര വർഷത്തിനിടെ പൊലിഞ്ഞത് മൂന്ന്​ ജീവനാണ്​. 2019 ഏപ്രിൽ 24ന് രാത്രി മുണ്ടൂരിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ പിക്അപ് വാൻ ഇടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ്​ സിജോ.

മുണ്ടൂർ ഉരുളി പാലയിൽ പാവറട്ടിക്കാരൻ വീട്ടിൽ ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂർക്കാരൻ വീട്ടിൽ ക്രിസ്​റ്റോ (25) എന്നിവരാണ് അന്ന് മരിച്ചത്. പേരാമംഗലം തടത്തിൽ വീട്ടിൽ പ്രസാദ്, വേലൂർ സ്വദേശി രാജേഷ് എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. കഞ്ചാവ് ലോബികൾ തമ്മിലുള്ള കുടിപ്പകയുമായി ബന്ധപ്പെട്ട തർക്കങ്ങളും സംഘട്ടനങ്ങളുമാണ് കൊലപാതകങ്ങളിൽ കലാശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsThrissur News
News Summary - crime thrissur district-kerala news
Next Story