You are here

കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ സംസ്​കാരം: മാർഗനിർദേശങ്ങളുമായി അതിരൂപത

13:05 PM
23/07/2020
bishops

കൊ​ച്ചി: കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​രി​ക്കു​ന്ന​വ​രു​ടെ സം​സ്​​കാ​രം സം​ബ​ന്ധി​ച്ച്​ എ​റ​ണാ​കു​ളം -അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ട​വ​ക​യി​ൽ ആ​രെ​ങ്കി​ലും ഇ​ങ്ങ​നെ മ​രി​ച്ചാ​ൽ പ്ര​ദേ​ശ​ത്തെ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​പെ​ക്​​ട​ർ, വാ​ർ​ഡ്​ മെം​ബ​ർ എ​ന്നി​വ​രെ​യ​ും ആ​വ​ശ്യ​മെ​ങ്കി​ൽ സ​ർ​ക്കാ​ർ പ്ര​ത്യേ​കം നി​യ​മി​ച്ച ഓ​ഫി​സ​റെ​യും ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ്​ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി ആ​ർ​ച്ബി​ഷ​പ് ആ​ൻ​റ​ണി ക​രി​യി​ൽ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലെ നി​ർ​ദേ​ശം. 

അ​തി​രൂ​പ​താ​ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ ഫാ. ​ജോ​യ് അ​യി​നി​യാ​ട​ൻ ( 9605635943), സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വ​ള്ളി​ൽ  (9446688822) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം. 

വീ​ട്ടി​ൽ മ​രി​ക്കു​ന്ന​യാ​ൾ​ക്ക്​ കോ​വി​ഡ് ആ​ണെ​ന്ന് സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഹെ​ൽ​ത്ത്​ ഇ​ൻ​സ്​​​പെ​ക്ട​റെ അ​റി​യി​ക്ക​ണം. സ​ർ​ക്കാ​ർ നി​ബ​ന്ധ​ന​ക​ൾ പ്ര​കാ​രം കു​ഴി​യെ​ടു​ക്ക​ണം. ഇ​ത​നു​സ​രി​ച്ച്​ മൃ​ത​ദേ​ഹം സെ​മി​ത്തേ​രി​യി​ലോ സെ​മി​ത്തേ​രി​യോ​ട്​ ചേ​ർ​ന്ന സ്​​ഥ​ല​ത്തോ അ​ട​ക്കം ചെ​യ്യാ​ൻ സാ​ഹ​ച​ര്യം ഇ​ല്ലെ​ങ്കി​ൽ ദ​ഹി​പ്പി​ക്കാ​ൻ പ്ര​ദേ​ശ​ത്തു​ള്ള ശ്​​മ​ശാ​ന സൗ​ക​ര്യ​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​രി​ക്ക​ണം.

വീ​ട്ടി​ലും ദേ​വാ​ല​യ​ത്തി​ലും മൃ​ത​ദേ​ഹ​സം​സ്കാ​ര ക​ർ​മ​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല. സെ​മി​ത്തേ​രി​യി​ലേ​ക്ക് നേ​രി​ട്ടു​കൊ​ണ്ടു​വ​ന്ന് വൈ​ദി​ക​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ല​ളി​ത​മാ​യ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് സം​സ്കാ​രം ന​ട​ത്തേ​ണ്ട​ത്.

വൈ​ദി​ക​ൻ മാ​സ്ക് ധ​രി​ച്ച്  അ​ഞ്ച്​ മീ​റ്റ​ർ അ​ക​ലം പാ​ലി​ച്ചാ​ണ് ക​ർ​മം ന​ട​ത്തേ​ണ്ട​ത്. മ​രി​ച്ച​യാ​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ​തു​മൂ​ലം ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Loading...
COMMENTS