You are here

കോവിഡ്​ ബാധിതൻെറ സംസ്​കാരം: പ്രശ്​നം പരിഹരിച്ചത്​ 20​ മിനിറ്റു കൊണ്ട് 

  • പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​റ​ക്കം​ തു​ട​ങ്ങി​യ​തോ​ടെ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹത്തിൽ ​സം​സ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു 

13:36 PM
28/07/2020
covid-victim
മ​ര​ണ​ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഔ​സേ​ഫ് ജോ​ർ​ജി​െൻറ മൃ​ത​ദേ​ഹം മു​ട്ട​മ്പ​ലം പൊ​തു​ശ്​​മ​ശാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി വൈ​കി സം​സ്ക​രി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ന്നു

കോ​ട്ട​യം: ആ​ളേ​റെ കൂ​ടി​യി​ട്ടും മ​ണി​ക്കൂ​റു​ക​ൾ ച​ർ​ച്ച ന​ട​ത്തി​യി​ട്ടും തീ​രാ​ത്ത പ്ര​ശ്​​​നം​ ജി​ല്ല ഭ​ര​ണ​കൂ​ടം പ​രി​ഹ​രി​ച്ച​ത്​ 20​ മി​നി​റ്റു​കൊ​ണ്ട്. പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​റ​ക്കം​തു​ട​ങ്ങി​യ​തോ​ടെ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​ത്തോ​ടെ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ ശ്​​മ​ശാ​ന​ത്തി​ലെ​ത്തി​ച്ച്​ സം​സ്​​ക​രി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ചു​ങ്കം സി.​എം.​എ​സ് കോ​ള​ജി​ന് സ​മീ​പം നെ​ടു​മാ​ലി​യി​ൽ ഔ​സേ​ഫ് ജോ​ർ​ജി​​െൻറ (85) സം​സ്​​കാ​രം സം​ബ​ന്ധി​ച്ച ആ​ശ​ങ്ക​ക​ൾ​ക്കാ​ണ്​ ഇ​തോ​ടെ വി​രാ​മ​മാ​യ​ത്. 

പ​രി​സ​ര​വാ​സി​ക​ളു​ടെ ഉ​പ​രോ​ധ​ത്തെ​തു​ട​ർ​ന്നാ​ണ്​ സം​സ്​​കാ​രം മാ​റ്റി​വെ​ച്ച​ത്. എ​ന്നാ​ൽ, ​പ്ര​തി​ഷേ​ധ​ക്കാ​ർ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​യ​തോ​ടെ ജി​ല്ല ഭ​ര​ണ​കൂ​ടം ഉ​ണ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചു. എ.​ആ​ർ ക്യാ​മ്പി​ൽ​നി​ന്നും ഈ​സ്​​റ്റ്, വെ​സ്​​റ്റ്​ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നും കൂ​ടു​ത​ൽ ​െപാ​ലീ​സി​നെ വി​ന്യ​സി​ച്ചു. ​10.30ഓ​ടെ​ മൃ​ത​ദേ​ഹം മെ​ഡി. കോ​ള​ജി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. പ​ക​ൽ പ്ര​തി​ഷേ​ധം ന​ട​ന്ന അ​തേ വ​ഴി​യി​ലൂ​ടെ​ത​ന്നെ ആം​ബു​ല​ൻ​സ്​ മൃ​ത​ദേ​ഹ​വു​മാ​യി ശ്​​മ​ശാ​ന​ത്തി​ലെ​ത്തി. പ​രി​സ​ര​വാ​സി​ക​ൾ ആ​രും പ്ര​തി​ഷേ​ധി​ച്ചി​ല്ലെ​ന്ന്​ ഈ​സ്​​റ്റ്​ സി.​ഐ നി​ർ​മ​ൽ ബോ​സ്​ പ​റ​ഞ്ഞു. അ​ഡീ​ഷ​ന​ൽ എ​സ്.​പി ന​സീം, ഡി​വൈ.​എ​സ്.​പി​മാ​രാ​യ ആ​ർ. ശ്രീ​കു​മാ​ർ, അ​നീ​ഷ്​ വി. ​കോ​ര തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സു​ര​ക്ഷ​യൊ​രു​ക്കി​യ​ത്. 

രാ​ത്രി 10.56നാ​ണ്​ സം​സ്​​കാ​ര​ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്. 11.15ഓ​ടെ പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്​​തു. ജ​ന​പ്ര​തി​നി​ധി​ക​ൾ പോ​ലു​മ​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലാ​യി​രു​ന്നു ഇ​തി​​െൻറ ആ​സൂ​ത്ര​ണം. എം.​എ​ൽ.​എ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ പോ​ലും അ​റി​ഞ്ഞ​ത്​ ശ്​​മ​ശാ​ന​ത്തി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ചെ​ന്ന്​ ജി​ല്ല ക​ല​ക്​​ട​ർ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ൾ മാ​ത്രം. 

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​നെ അ​റി​യി​ച്ച​തു​മി​ല്ല. പ​ക​രം സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ചു. രാ​ത്രി വൈ​കി സം​സ്​​കാ​രം ന​ട​ത്തു​മെ​ന്ന്​ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സം​സ്​​കാ​രം മാ​റ്റി​വെ​െ​ച്ച​ന്ന​ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​രും ക​രു​തി. എ​ന്നാ​ൽ, മൃ​ത​ദേ​ഹം അ​ട​ക്കു​ന്ന കാ​ര്യ​ത്തി​ൽ വീ​ഴ്​​ച സം​ഭ​വി​ക്ക​രു​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​െ​ട ഓ​ഫി​സി​ൽ​നി​ന്ന്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 

അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡി​​െൻറ മാ​ങ്ങാ​ന​ത്തെ സെ​മി​ത്തേ​രി​യി​ല്‍ സെ​ല്ലാ​ര്‍ സം​വി​ധാ​ന​മാ​യ​തി​നാ​ൽ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​പ്ര​കാ​രം അ​ട​ക്കാ​നാ​വി​ല്ല. തു​ട​ർ​ന്ന്​ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ട്ട​മ്പ​ല​ത്ത്​ സം​സ്‌​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും ബി.​ജെ.​പി അം​ഗ​വു​മാ​യ ടി.​എ​ൻ. ഹ​രി​കു​മാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്.

ശ്​​മ​ശാ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി കെ​ട്ടി​യ​ട​ച്ച്​ സ്​​ത്രീ​ക​ള​ട​ക്കം​ ​വ​ഴി​യി​ൽ കു​ത്തി​യി​രു​ന്നു. പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം സ്ഥ​ല​ത്തെ​ത്തി ച​ർ​ച്ച ന​ട​ത്തി​യി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ല. വൈ​കീ​ട്ട്​ ഏ​ഴ​ര​യോ​ടെ സം​സ്​​കാ​രം മാ​റ്റി​വെ​ച്ച​താ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ച​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ പി​ൻ​വാ​ങ്ങി. തു​ട​ർ​ന്നാ​യി​രു​ന്നു രാ​ത്രി അ​ധി​കൃ​ത​രു​ടെ നി​ർ​ണാ​യ​ക നീ​ക്കം. 

ബി.​ജെ.​പി കൗ​ൺ​സി​ല​ർ​ക്കെ​തി​രെ കേ​സ്​
കോ​ട്ട​യം: സം​സ്​​കാ​രം ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ബി.​ജെ.​പി കൗ​ൺ​സി​ല​ർ​ക്കെ​തി​രെ​യും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കെ​തി​രെ​യും പ​ക​ർ​ച്ച​വ്യാ​ധി നി​യ​മ​പ്ര​കാ​രം പൊ​ലീ​സ്​ കേ​സെ​ടു​ത്തു. ന​ഗ​ര​സ​ഭ ക​ല​ക്​​ട​റേ​റ്റ്​ ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ടി.​എ​ൻ. ഹ​രി​കു​മാ​റി​നും ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കു​മെ​തി​രെ​യാ​ണ്​ ഈ​സ്​​റ്റ്​ പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം.

രാഷ്​ട്രീയ മുതലെടുപ്പിന്​ ശ്രമിച്ചില്ല –തിരുവഞ്ചൂർ 
കോ​ട്ട​യം: മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പി​ന്​ ശ്ര​മി​ച്ചി​ല്ലെ​ന്ന്​ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ എം.​എ​ൽ.​എ. പ്ര​ശ്​​ന​പ​രി​ഹാ​ര​ത്തി​ന്​ ക​ല​ക്​​ട​റേ​റ്റി​ൽ യോ​ഗം ചേ​ര​ണ​മെ​ന്ന്​ ക​ല​ക്​​ട​റോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ല​ക്​​ട​ർ ക്വാ​റ​ൻ​റീ​നി​ലാ​യ​തി​നാ​ൽ ച​ർ​ച്ച​ക്ക്​ ത​ഹ​സി​ൽ​ദാ​ർ എ​ത്തു​മെ​ന്ന്​ അ​റി​യി​ച്ചു. ക​ല​ക്​​ട​റേ​റ്റി​ൽ പോ​യി കാ​ത്തി​രു​ന്നെ​ങ്കി​ലും ആ​രെ​യും കാ​ണാ​ത്ത​തി​നാ​ൽ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം ത​ട​സ്സ​മി​ല്ലാ​തെ അ​ട​ക്കു​ക എ​ന്ന​തി​നാ​യി​രു​ന്നു ആ​ദ്യ​പ​രി​ഗ​ണ​ന. അ​തോ​ടൊ​പ്പം പ​രി​സ​ര​വാ​സി​ക​ളു​ടെ ഭീ​തി അ​ക​റ്റു​ക​യും വേ​ണം. അ​വ​രെ സാ​ന്ത്വ​നി​പ്പി​ച്ച്​ മ​ന​സ്സി​ലാ​ക്കി കൊ​ടു​ക്കാ​നാ​ണ്​ ശ്ര​മി​ച്ച​ത്. 

മു​ട്ട​മ്പ​ലം ശ്​​മ​ശാ​ന​ത്തി​ന്​ സ​മീ​പം താ​മ​സി​ക്കു​ന്ന കോ​ള​നി​വാ​സി​ക​ളാ​യ സ്​​ത്രീ​ക​ൾ വീ​ടു​ക​ളി​ൽ ജോ​ലി ചെ​യ്​​താ​ണ്​ ജീ​വി​ക്കു​ന്ന​ത്. അ​വ​രെ ഇ​നി വീ​ടു​ക​ളി​ൽ ജോ​ലി​ക്ക്​ ക​യ​റ്റു​മോ എ​ന്നാ​ണ്​ അ​വ​രു​ടെ പേ​ടി. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​ മൃ​ത​ദേ​ഹ​ങ്ങ​ൾ കൂ​ടി ഇ​വി​ടെ ​കൊ​ണ്ടു​വ​ന്ന്​ അ​ട​ക്കി​ല്ലേ എ​ന്നും അ​വ​ർ ചോ​ദി​ക്കു​ന്നു. ആ​ർ.​ഡി.​ഒ ജോ​ളി ജോ​സ​ഫ്, ത​ഹ​സി​ൽ​ദാ​ർ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ് സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​ൻ ഡോ. ​പി.​ആ​ർ. സോ​ന, കൗ​ൺ​സി​ല​ർ​മാ​രാ​യ ഗോ​പ​കു​മാ​ർ, ടി.​എ​ൻ. ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.  ഇ​നി മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ങ്ങോ​ട്ടു​കൊ​ണ്ടു​വ​രി​ല്ലെ​ന്നും ഇ​ത്ത​വ​ണ മാ​ത്രം സം​സ്​​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ക​ല​ക്​​ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ​യെ​ങ്കി​ൽ രാ​​ത്രി വൈ​കി ന​ട​ത്താ​മെ​ന്നും ച​ർ​ച്ച​യി​ൽ ധാ​ര​ണ വ​ന്നു. മൃ​ത​ദേ​ഹം ഇ​​ങ്ങോ​ട്ട്​ കൊ​ണ്ടു​വ​രു​ന്നി​ല്ലെ​ന്നും മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തു​മെ​ന്നും ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞ​ത്​ ഇ​ത​റി​യാ​തെ​യാ​യി​രി​ക്കാം. പ്ര​ശ്​​​നം പ​രി​ഹ​രി​ച്ച​ല്ലോ എ​ന്നു​ക​രു​തി​യാ​ണ്​ മ​ട​ങ്ങി​യ​ത്. 

രാ​ത്രി ​വൈ​കി സം​സ്​​ക​രി​ക്കും എ​ന്ന​റി​ഞ്ഞി​രു​ന്നെ​ങ്കി​ൽ അ​വി​ടെ കാ​ത്തു​നി​ൽ​ക്കു​മാ​യി​രു​ന്നു. പ്രാ​ദേ​ശി​ക താ​ൽ​പ​ര്യം എ​ന്ന നി​ല​ക്കാ​ണ്​​ താ​ൻ ഇ​ട​പെ​ട്ട​ത്. നാ​ട്ടു​കാ​രെ ബോ​ധ്യ​പ്പെ​ടു​ത്തി അ​വ​രു​ടെ അ​നു​മ​തി​യോ​ടെ സം​സ്​​കാ​രം മു​ട്ട​മ്പ​ല​ത്തെ ശ്​​മ​ശാ​ന​ത്തി​ൽ​ത​ന്നെ ന​ട​ത്താ​നാ​ണ്​ ശ്ര​മി​ച്ച​ത്. ത​​െൻറ നി​ല​പാ​ടാ​ണ്​ ശ​രി​യെ​ന്ന​തി​ൽ​ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ചെയർപേഴ്​സനും എം.എല്‍.എയും രാഷ്​ട്രീയം കളിച്ചു –വി.എൻ. വാസവൻ 
കോ​ട്ട​യം: ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്​​സ​നും എം.​എ​ല്‍.​എ​യും ബി.​ജെ.​പി കൗ​ൺ​സി​ല​ർ​​ക്കൊ​പ്പം ചേ​ർ​ന്ന്​  രാ​ഷ്​​ട്രീ​യം ക​ളി​ച്ചെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ൻ. സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളെ പ​റ​ഞ്ഞ് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഇ​ള​ക്കി വി​ടു​ക​യാ​യി​രു​ന്നു കൗ​ൺ​സി​ല​റെ​ന്ന്​ വാ​സ​വ​ൻ പ​റ​യു​ന്നു. 
‘‘കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം ദ​ഹി​പ്പി​ച്ചാ​ല്‍ അ​തി​ല്‍നി​ന്ന് ഉ​യ​രു​ന്ന പു​ക​യി​ലൂ​ടെ രോ​ഗാ​ണു​ക്ക​ള്‍ സ​മീ​പ​ത്തു​ള്ള​വ​രെ ബാ​ധി​ക്കും എ​ന്നാ​ണ് ആ ​പാ​വ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. 

തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്ന ജ​ന​ത്തി​നെ കാ​ര്യം പ​റ​ഞ്ഞ് മ​ന​സ്സി​ലാ​ക്കി അ​വ​രെ ശ​രി​യാ​യ വ​ഴി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​വ​നാ​ക​ണം യ​ഥാ​ര്‍ഥ പൊ​തു​പ്ര​വ​ര്‍ത്ത​ക​ന്‍ എ​ന്ന കാ​ര്യം പോ​ലും ഉ​റ​ഞ്ഞു തു​ള്ളി​യ ആ ​ചെ​റു​പ്പ​ക്കാ​ര​ന് അ​റി​വി​ല്ലാ​യി​രു​ന്നു. ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നൊ​പ്പം ഞ​ങ്ങ​ള്‍ ജ​ന​ങ്ങ​ളോ​ട് സം​സാ​രി​ച്ച് പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ഴൊ​ക്കെ ഇ​യാ​ള്‍ ഉ​ഴ​പ്പു​ക​യാ​യി​രു​ന്നു. രാ​ത്രി വൈ​കി ക​ന​ത്ത പൊ​ലീ​സ് ബ​ന്ത​വ​സി​ല്‍ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത് മ​ട​ങ്ങു​മ്പോ​ള്‍ താ​മ​സ​ക്കാ​രി​ല്‍ ചി​ല​രെ​ങ്കി​ലും സ​ത്യം തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കാ​ളി​യാ​വേ​ണ്ട എം.​എ​ല്‍.​എ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​വി​ടെ എ​ത്തി​യ​പ്പോ​ള്‍ ബി.​ജെ.​പി കൗ​ണ്‍സി​ല​ര്‍ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. 

ബി.​ജെ.​പി കേ​വ​ലം രാ​ഷ്​​ടീ​യ ലാ​ഭ​ത്തി​നു​വേ​ണ്ടി വ​ര്‍ഗീ​യ​കാ​ര്‍ഡ് ഇ​റ​ക്കി നേ​ട്ടം കൊ​യ്യാ​നാ​ണ്​ ശ്ര​മം ന​ട​ത്തി​യ​ത്. അ​തി​ന് കു​ട പി​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലേ​ക്ക് കോ​ട്ട​യം എം.​എ​ല്‍.​എ​യും കൂ​ട്ട​രും മാ​റി. കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ 35 വ​ര്‍ഷം ജോ​ലി ചെ​യ്ത വ്യ​ക്തി​യു​ടെ മൃ​ത​ശ​രീ​ര​മാ​ണ് ആ ​ശ്​​മ​ശാ​ന​ത്തി​ല്‍ അ​ട​ക്കം ചെ​യ്യാ​ന്‍ എ​ത്തി​ച്ച​ത്. അ​തി​ന് മു​ന്‍നി​ര​യി​ല്‍ നി​ല്‍ക്കേ​ണ്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​നും എം.​എ​ല്‍.​എ​യും കൂ​ടെ കൂ​ടി രാ​ഷ്​​ട്രീ​യം ക​ളി​ച്ചു’’- വാ​സ​വ​ൻ ഫേ​സ്​​ബു​ക്കി​ൽ കു​റി​ച്ചു.
 

Loading...
COMMENTS