You are here

കോവിഡിൽ ജീവിതം വഴിമുട്ടി കലാകാരൻ; കൂട്ടിന് ജപ്​തിഭീഷണിയും

14:29 PM
28/07/2020
mp-shamsudeen

ആനക്കര: നിത്യനിദാന ചെലവിനുപോലും കഷ്​ടതയനുഭവിക്കുന്ന കലാകാരന് ലോക്​ഡൗണ്‍ നല്‍കിയത് കടുത്ത പ്രതിസന്ധി. കപ്പൂര്‍ പഞ്ചായത്ത് ഗോഖലെ ഹൈസ്​കൂള്‍ സമീപം താമസിക്കുന്ന എം.പി. ഷംസുദ്ദീനാണ്​ (48) കുടുംബം പുലര്‍ത്താന്‍ പെടാപ്പാടുപെടുന്നത്. കഴിഞ്ഞ 30 വര്‍ഷമായി ദഫ്​മുട്ട്​, ഒപ്പന, പൂരക്കളി തുടങ്ങി മാപ്പിളകലാകാരനായി തിളങ്ങിനില്‍ക്കുകയായിരുന്നു. പത്താം തരം മുതല്‍ ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചതോടെ ഏറെ ശ്രദ്ധേയനായി.

കുമരനെല്ലൂര്‍ ഹൈസ്​കൂള്‍ കലാമേളയില്‍ കലയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയായിരുന്നു അധ്യാപനത്തി​​െൻറ തുടക്കം. പിന്നീട് മറ്റൊരു തൊഴിലന്വേഷിക്കാൻ സമയം ഇല്ലാത്തവിധം തിരക്കായി. തെക്കന്‍ കേരളത്തില്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങി വിവിധ ജില്ലകളില്‍ എല്ലാവര്‍ഷവും കുട്ടികളെ തയാറാക്കുന്ന ചുമതലയും വന്നുചേര്‍ന്നു.

ഇതില്‍നിന്നുള്ള വരുമാനം കൊണ്ടും വായ്​പയെടുത്തുമാണ്​ വീടെന്ന സ്വപ്​നവും നാലുവര്‍ഷം മുമ്പ്​ മകള്‍ ഷാബിതയെ വിവാഹം കഴിച്ചയച്ചതും. കഴിഞ്ഞ അധ്യയനവര്‍ഷാവസാനത്തെ കലാമത്സരത്തിനായി മാര്‍ച്ച് വരെ ഏഴു വിദ്യാലയങ്ങളില്‍ പരിശീലനം നടത്തിവരുകയായിരുന്നു. പൊടുന്നനെയാണ് മഹാമാരിയും ലോക്​ഡൗണും വന്നത്​. അതിനിടെ കൂറ്റനാട് കാര്‍ഷിക വികസന ബാങ്കില്‍നിന്ന്​ വീടി​​െൻറ വായ്​പ എടുത്തതില്‍ 3.5 ലക്ഷം കുടിശ്ശികയായതോടെ ജപ്​തിഭീഷണി നേരിടുകയാണ്​. ഒരുതൊഴിലും വശമി​െല്ലങ്കില്‍കൂടി കുറഞ്ഞവേതനത്തിന്​ എന്തു പണിയെടുക്കാനും തയാറാ​െണന്ന് ഷംസുദ്ദീൻ പറയുന്നു. 

കലാകാരന്മാര്‍ക്കുള്ള 2000 രൂപ ധനസഹായം പ്രഖ്യാപിക്കപ്പെട്ടിരു​െന്നങ്കിലും ലഭിച്ചിട്ടില്ല. ബി.പി.എല്‍ കാര്‍ഡുടമക്കുള്ള 1000 രൂപ ലഭിച്ചതല്ലാതെ മറ്റൊരു സഹായവും കിട്ടിയിട്ടില്ല. മാപ്പിള കലാകാരന്മാരുടെ ഒരു സംഘടന അടുത്തകാലത്തായി രൂപവത്​കരിച്ചിരുന്നു. അതി​​െൻറ ജില്ല സെക്രട്ടറി കൂടിയാണ്​ ഷംസുദ്ദീന്‍.  

Loading...
COMMENTS