You are here

കോ​വി​ഡ് പ്ര​തി​രോ​ധം: ആ​ശം​സാ കാ​ര്‍ഡു​മാ​യി കൊടകര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം

12:07 PM
26/07/2020
greeting-card
കൊ​ട​ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ത​യാ​റാ​ക്കി​യ രോ​ഗ​പ്ര​തി​രോ​ധ ആ​ശം​സാ കാ​ര്‍ഡ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​ആ​ര്‍. പ്ര​സാ​ദ​ന്‍ പ്ര​തി​ശ്രു​ത​വ​ര​ന് കൈ​മാ​റു​ന്നു

കൊ​ട​ക​ര: കോ​വി​ഡ് വ്യാ​പ​ന​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട ആ​രോ​ഗ്യ​ക​രു​ത​ലു​ക​ളെ കു​റി​ച്ച് ഓ​ര്‍മ​പ്പെ​ടു​ത്തു​ന്ന ആ​ശം​സാ കാ​ര്‍ഡ് പു​റ​ത്തി​റ​ക്കി കൊ​ട​ക​ര കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​​െൻറ മാ​തൃ​ക. ‘മം​ഗ​ളാ​ശം​സ​യും ക​രു​ത​ലും’ എ​ന്ന​പേ​രി​ല്‍ ഇ​റ​ക്കി​യ ആ​ശം​സാ കാ​ര്‍ഡി​ല്‍ കോ​വി​ഡ്, ജ​ല​ജ​ന്യ-​കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​ക്കെ​തി​രെ സ്വീ​ക​രി​ക്കേ​ണ്ട ജാ​ഗ്ര​ത​യും  സം​തൃ​പ്ത കു​ടും​ബ​ജീ​വി​ത​ത്തി​നാ​വ​ശ്യ​മാ​യ മു​ന്‍ക​രു​ത​ലു​ക​ളു​മാ​ണ് ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

പ​ഞ്ചാ​യ​ത്ത്​ പ​രി​ധി​യി​ല്‍ വി​വാ​ഹം ന​ട​ക്കു​ന്ന  മു​ഴു​വ​ന്‍ വീ​ടു​ക​ളി​ലും പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​ശം​സാ​കാ​ര്‍ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യും. പേ​രാ​മ്പ്ര പ​ത്താം വാ​ര്‍ഡി​ലെ മാ​ഞ്ഞാ​ലി ക​ണ്ണം​പി​ള്ളി ഡെ​നോ ജോ​ണി എ​ന്ന​യാ​ളു​ടെ   മ​ന​സ​മ്മ​ത​ച്ച​ട​ങ്ങി​ല്‍ ആ​ദ്യ​ത്തെ  മം​ഗ​ളാ​ശം​സാ കാ​ര്‍ഡ് വി​ത​ര​ണം ചെ​യ്തു. 

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ പി.​ആ​ര്‍. പ്ര​സാ​ദ​ന്‍ മം​ഗ​ള​പ​ത്ര​വും ഉ​പ​ഹാ​ര​വും കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. സു​ധ, സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍മാ​രാ​യ ഇ.​എ​ല്‍. പാ​പ്പ​ച്ച​ന്‍, വി​ലാ​സി​നി ശ​ശി, പ​ഞ്ചാ​യ​ത്തം​ഗം പ്ര​നി​ല ഗി​രീ​ശ​ന്‍, ഹെ​ല്‍ത്ത് ഇ​ന്‍സ്പെ​ക്ട​ര്‍ ഹാ​രി​സ് പ​റ​ച്ചി​ക്കോ​ട​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍  ഷോ​ഗ​ന്‍ ബാ​ബു,  എ. ​രാ​ജീ​വ​ന്‍, എം. ​സു​നി​ല്‍  എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Loading...
COMMENTS