You are here

കോവിഡ് പ്രതിരോധത്തിനിടെ പ്രാഥമിക കൃത്യങ്ങൾക്ക് പൊ​ലീ​സു​കാ​രുടെ നെട്ടോട്ടം

  • കൈയിൽ നിന്ന് ചെലവാകുന്നത് ആയിരങ്ങൾ

12:58 PM
25/07/2020
police

ഗു​രു​വാ​യൂ​ർ: പൊ​ലീ​സു​കാ​ർ താ​മ​സി​ക്കു​ന്ന ദേ​വ​സ്വം സ​ത്ര​ത്തി​ലെ ശു​ചി​മു​റി​ക​ൾ ര​ണ്ടാ​ഴ്ച​യാ​യി ‘ലോ​ക്ഡൗ​ണി​ൽ’. നാ​ൽ​പ​തോ​ളം പൊ​ലീ​സു​കാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി​ക​ളാ​ണ് പൈ​പ്പ് ത​ക​രാ​റി​െൻറ പേ​രി​ൽ ര​ണ്ടാ​ഴ്ച​യാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ ശു​ചി​മു​റി അ​ട​ഞ്ഞ​തോ​ടെ തെ​ക്കേ ന​ട​യി​ലു​ള്ള ഒ​രു ലോ​ഡ്ജി​ൽ ആ​റു മു​റി​ക​ൾ വാ​ട​ക​ക്കെ​ടു​ത്താ​ണ് പ്രാ​ഥ​മി​ക​കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. 

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൻ​റെ അ​ധി​ക​ഭാ​ര​ത്തി​നി​ടെ​യാ​ണ് പൊ​ലീ​സു​കാ​ർ പ്രാ​ഥ​മി​ക കൃ​ത്യ​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടേ​ണ്ടി​വ​രു​ന്ന​ത്. ലോ​ഡ്ജി​ലെ വാ​ട​ക​യാ​യി പൊ​ലീ​സു​കാ​ർ ഇ​തു​വ​രെ 20,000 രൂ​പ​യോ​ളം കൈ​യി​ൽ​നി​ന്ന് മു​ട​ക്കി​ക്ക​ഴി​ഞ്ഞു. മു​റി​യി​ൽ താ​മ​സി​ക്കാ​തെ ശു​ചി​മു​റി മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ലോ​ഡ്ജു​കാ​ർ ഇ​ള​വ് ന​ൽ​കി​യ​തി​നാ​ലാ​ണ് തു​ക 20,000ൽ ​ഒ​തു​ങ്ങി​യ​ത്. താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് അ​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യാ​ണ് ശു​ചി​മു​റി​ക​ൾ വാ​ട​ക​ക്കെ​ടു​ത്തി​ട്ടു​ള്ള ലോ​ഡ്ജ്.

താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും അ​ങ്ങോ​ട്ട് പോ​യി​വ​രു​ന്ന​തും ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​ന് പു​റ​മെ​യാ​ണ് പോ​ക്ക​റ്റ് കാ​ലി​യാ​ക​ൽ. കോ​വി​ഡി‍​െൻറ ഭാ​ഗ​മാ​യു​ള്ള ശ​മ്പ​ള​ക്കു​റ​വി​ന് പു​റ​മെ​യാ​ണ് ഈ ​ചെ​ല​വ്. ക്ഷേ​ത്ര​സു​ര​ക്ഷ​യ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പൊ​ലീ​സ് ക്യാ​മ്പി​ൽ​നി​ന്നെ​ത്തു​ന്ന നാ​ൽ​പ​തോ​ളം പൊ​ലീ​സു​കാ​രാ​ണ് സ​ത്ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ താ​മ​സം സ​ത്ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ ദേ​വ​സ്വം പ​ല​ത​വ​ണ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, മ​റ്റൊ​രു താ​മ​സ​സ്ഥ​ലം ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി‍​െൻറ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് താ​മ​സം തു​ട​രാ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പു​തി​യ കെ​ട്ടി​ട​ത്തി‍​െൻറ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ സ്​​റ്റേ​ഷ​ൻ​ത​ന്നെ താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​രി​ൽ പൊ​ലീ​സി​ന് ക്വാ​ർ​ട്ടേ​ഴ്സു​ക​ളു​മി​ല്ല.

ശു​ചി​മു​റി​യു​ടെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്നാ​ണ് ദേ​വ​സ്വം അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ഴ​യ ആ​സ്ബ​സ്​​റ്റോ​സ് സി​മ​ൻ​റ് പൈ​പ്പു​ക​ളാ​യ​തി​നാ​ലാ​ണ് സ​മ​യം വൈ​കു​ന്ന​തെ​ന്നും പ​റ​യു​ന്നു. എ​ന്നാ​ൽ, ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ൽ പ​ണി​ക​ൾ ന​ട​ന്നാ​ൽ പൊ​ലീ​സു​കാ​രു​ടെ പോ​ക്ക​റ്റ് കാ​ലി​യാ​കു​ന്ന വ​ഴി​യ​റി​യി​ല്ല. കോ​വി​ഡ് കാ​ല​മെ​ന്ന പ​രി​ഗ​ണ​ന​യെ​ങ്കി​ലും ന​ൽ​കി ത​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക കൃ​ത്യ​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ ഇ​ട​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് ദേ​വ​സ്വ​ത്തോ​ട് പൊ​ലീ​സു​കാ​രു​ടെ പ്രാ​ർ​ഥ​ന.

Loading...
COMMENTS