You are here

നെട്ടയത്ത് മരിച്ചയാൾക്ക് കോവിഡെന്ന് സ്ഥിരീകരണം

10:19 AM
30/06/2020

തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിച്ചു. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹം വരുമ്പോള്‍ തന്നെ അവശനിലയിലായിരുന്നു.

ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ ഫലം പുറത്തുവന്നത്.
 

Loading...
COMMENTS