Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ പ്രതിരോധം:...

കോവിഡ്​ പ്രതിരോധം: സാ​േങ്കതികവിദ്യ ആയുധമാക്കി സാ​േങ്കതിക സർവകലാശാല

text_fields
bookmark_border
കോവിഡ്​ പ്രതിരോധം: സാ​േങ്കതികവിദ്യ ആയുധമാക്കി സാ​േങ്കതിക സർവകലാശാല
cancel

തി​രു​വ​ന​ന്ത​പു​രം: സാ​​േ​ങ്ക​തി​ക പ​രി​ജ്​​ഞാ​ന​വും സം​വി​ധാ​ന​ങ്ങ​ളും കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നീ​ക്കി​വെ​ക്കാ​ൻ എ.​പി.​ജെ. അ​ബ്​​ദു​ൽ​ക​ലാം സാ​േ​ങ്ക​തി​ക സ​ർ​വ​ക​ലാ​ശാ​ല മു​ഴു​വ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി.

കോ​ള​ജ്​ ഹോ​സ്​​റ്റ​ലു​ക​ൾ അ​ടി​യ​ന്ത​ര​ഘ ​ട്ട​ത്തി​ൽ കൊ​റോ​ണ കെ​യ​ർ സ​െൻറ​റാ​ക്കി മാ​റ്റാ​ൻ ഭൗ​തി​ക സാ​ഹ​ച​ര്യം ഒ​രു​ക്കി​വെ​ക്കാ​നും ഹോ​സ്​​റ് റ​ലി​ലെ അ​ടു​ക്ക​ള സാ​മൂ​ഹി​ക അ​ടു​ക്ക​ള​യാ​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫു​ഡ്​ ബാ​ങ് ക്​ ആ​രം​ഭി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.

പ്രോ ​വൈ​സ്​​ചാ​ൻ​സ​ല​ർ ഡോ.​എ​സ്.​ അ​യൂ​ബി​​െൻറ നേ​തൃ​ത്വ​ത്തി ​ൽ രൂ​പ​വ​ത്​​ക​രി​ച്ച കൊ​റോ​ണ സെ​ൽ 140 കോ​ള​ജു​ക​ളി​ലെ സെ​ല്ലു​ക​ളു​മാ​യും എ​ൻ.​എ​സ്.​എ​സ്​ യൂ​നി​റ്റു​ക​ളു​മാ​യും ചേ​ർ​ന്ന്​ ജി​ല്ല, മേ​ഖ​ല അ​ടി​സ്​​ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കും. രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ മു​ൻ​ക​രു​ത​ൽ സം​വി​ധാ​നം ഒ​രു​ക്കാ​ൻ മു​ഴു​വ​ൻ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്കും സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശം ന​ൽ​കി.

അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക്​ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ കാ​മ്പ​സു​ക​ളി​ലും ഹോ​സ്​​റ്റ​ലു​ക​ളി​ലും സ​ജ്ജീ​ക​രി​ക്കും. രോ​ഗ​ബാ​ധി​ത​രു​ടെ നി​രീ​ക്ഷ​ണം, മ​രു​ന്നു​ക​ളു​ടെ​യും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളു​ടെ​യും വി​ത​ര​ണം, കൗ​ൺ​സ​ലി​ങ്, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ വി​ന്യാ​സം, ടെ​സ്​​റ്റു​ക​ളു​ടെ സ്ക്രീ​നി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ജി​യോ​ഫെ​ൻ​സി​ങ് ആ​പ്പു​ക​ൾ വ​ഴി മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ഹാ​യി​ക്കും. സ​ർ​ക്കാ​ർ/ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ മു​ൻ​കൂ​ർ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ഏ​തു​ത​ര​ത്തി​ലു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​വും ന​ട​ത്താ​വൂ​വെ​ന്നും വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എം.​എ​സ്. രാ​ജ​ശ്രീ നി​ർ​ദേ​ശി​ച്ചു.

സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കി​യ പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ:

  • കോ​ള​ജ്​ ഹോ​സ്​​റ്റ​ൽ കാ​ൻ​റീ​ൻ സാ​മൂ​ഹി​ക അ​ടു​ക്ക​ള​യാ​ക്കി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​ഹാ​യ​ത്തോ​ടെ ഫു​ഡ്​ ബാ​ങ്ക്. ഇ​വി​ടെ​നി​ന്ന്​ രോ​ഗി​ക​ൾ, പൊ​ലീ​സ്, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ ഭ​ക്ഷ​ണ​വും വെ​ള്ള​വും എ​ത്തി​ക്കു​ക.
  • ഫു​ഡ് ബാ​ങ്കി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും ജി​ല്ല ഫു​ഡ് ചെ​യി​ൻ മാ​നേ​ജ്മ​െൻറി​നും വി​ദ്യാ​ർ​ഥി സ​ഹാ​യ​ത്തോ​ടെ ആ​പ്പു​ക​ൾ
  • പൊ​തു​യി​ട​ങ്ങ​ളി​ൽ മ​നു​ഷ്യ​സ്പ​ർ​ശം ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന സാ​നി​റ്റൈ​സ​ർ സം​വി​ധാ​നം ഒ​രു​ക്ക​ൽ
  • കെ​മി​സ്ട്രി, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗ​ങ്ങ​ൾ സാ​നി​റ്റൈ​സ​ർ ലാ​യ​നി ലാ​ബു​ക​ളി​ൽ നി​ർ​മി​ക്കു​ക.
  • ടെ​ക്നി​ക്ക​ൽ ടീം ​ആ​ശു​പ​ത്രി​ക​ളി​ലെ വ​െൻറി​ലേ​റ്റ​ർ, ജ​ന​റേ​റ്റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യു​ടെ കാ​ര്യ​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ക
  • മു​ഖാ​വ​ര​ണം, കൈ​യു​റ​ക​ൾ, അ​ണു​ന​ശീ​ക​ര​ണ ലാ​യ​നി​ക​ൾ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​ന് ചെ​ല​വു​കു​റ​ഞ്ഞ സാ​ങ്കേ​തി​ക​വി​ദ്യ ഒ​രു​ക്കു​ക
  • അ​ടി​യ​ന്ത​ര സേ​വ​ന​ത്തി​നാ​യി എ​ല്ലാ കോ​ള​ജു​ക​ളി​ലും നൂ​റി​ൽ കു​റ​യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്ന​ദ്ധ സേ​ന
  • സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളും ഗൂ​ഗി​ൾ മാ​പ്പു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ൻ​ഫോ​ഗ്രാ​ഫി​ക്സ് അ​ടി​സ്ഥാ​ന​മാ​ക്കി ജി​ല്ല​ത​ല വ്യാ​പ​ന പ്ര​വ​ച​ന മോ​ഡ​ലു​ക​ൾ ത​യാ​റാ​ക്കു​ക
  • നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യ​ൽ ഉ​റ​പ്പാ​ക്കാ​ൻ ക്യു.​ആ​ർ കോ​ഡ്, ജി.​പി.​എ​സ് ട്രാ​ക്കി​ങ്​ സം​വി​ധാ​ന​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ക
Show Full Article
TAGS:covid 19 technical university 
Next Story