You are here

കോവിഡ്​ വ്യാപനം; എറണാകുളം മാർക്കറ്റ് അടക്കാൻ തീരുമാനം

18:42 PM
30/06/2020

കൊച്ചി: വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാകുളം മാർക്കറ്റ്​ ഭാഗികമായി അടക്കാൻ തീരുമാനം. സ​െൻറ് ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റി​​െൻറ ഭാഗങ്ങളാണ്​ അടച്ചിടുക. 

മുമ്പ്​ രോഗം കണ്ടെത്തിയ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാര​​െൻറ സഹപ്രവർത്തകർക്ക്​ ചൊവ്വാഴ്​ച രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പി​​െൻറ നിർദേശത്തെ തുടർന്ന് അടച്ചതായും ജില്ല കലക്​ടർ അറിയിച്ചു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങളുള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും കലക്​ടർ അറിയിച്ചു.

Loading...
COMMENTS