Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ 111...

സംസ്ഥാനത്ത്​ 111 പേർക്ക്​ കോവിഡ്​; ​22 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
സംസ്ഥാനത്ത്​ 111 പേർക്ക്​ കോവിഡ്​; ​22 പേർക്ക്​ രോഗമുക്​തി
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ 111 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇതാദ്യമായാണ്​ സംസ്ഥാനത്ത്​ കോവിഡ്​ ബാധ ഒരു ദിവസം മൂന്നക്കം കടക്കുന്നത്​. വിദേശത്ത്​ നിന്നെത്തിയ 50 പേർക്കും മറ്റ്​ സംസ്ഥാനങ്ങളിലെ 48 പേർക്കും രോഗം സ്ഥിരീകരിച്ചു. 10 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. മൂന്ന്​ ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 22 പേർക്ക്​ ഇന്ന്​ രോഗമുക്​തിയുണ്ടായി. 973 പേരാണ്​ സംസ്ഥാനത്ത്​ കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളത്​. മുഖ്യമന്ത്രി പിണറായി വിജയനാണ്​ കോവിഡുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പുറത്ത്​ വിട്ടത്​.

തിരുവനന്തപുരം-5, കൊല്ലം-2, പത്തനംതിട്ട-11, ആലപ്പുഴ-5, കോട്ടയം-1, ഇടുക്കി-3, എറണാകുളം-10, തൃശൂർ-8, പാലക്കാട്​-40, മലപ്പുറം-18, വയനാട്​-3, കോഴിക്കോട്​-4, കാസർകോട്​-1 എന്നിങ്ങനെയാണ്​ കോവിഡ്​ രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്​. സംസ്ഥാനത്തെ ഹോട്ട്​സ്​പോട്ടുകളുടെ എണ്ണം 128 ആയി ഉയർന്നിട്ടുണ്ട്​

​​കോവിഡ്​ രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വെല്ലുവിളിയും ഉത്തരവാദിത്തവും കൂടുകയാണ്​​. രോഗബാധിതർ ഇനിയും കൂടാനാണ്​ സാധ്യത. ഗുരുതരമായ രോഗം ബാധിതിക്കുന്നവർക്ക്​ ചികിൽസക്കായി പ്രത്യേക പ്രോ​ട്ടോകോൾ തയാറാക്കും. പൊതുഗതാഗതം തുടങ്ങു​േമ്പാൾ കുടുതൽ പേർ സംസ്ഥാനത്തെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19lockdown
News Summary - covid 19 case-Kerala news
Next Story