Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹവ്യാപനം...

സമൂഹവ്യാപനം നടന്നുകഴിഞ്ഞെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

text_fields
bookmark_border
സമൂഹവ്യാപനം നടന്നുകഴിഞ്ഞെന്ന്​ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ കോ​വി​ഡി​​െൻറ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്നു​ക​ഴി​െഞ്ഞ​ന്ന്​ ​ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(​െഎ.​എം.​എ). ഇ​ക്കാ​ര്യം ജൂ​ൈ​ല ഒ​ന്നി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ൽ ക​ണ്ടും രേ​ഖാ​മൂ​ല​വും അ​റി​യി​ച്ചി​ട്ടു​​ണ്ടെ​ന്ന്​ ​െഎ.​എം.​എ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​ബ്ര​ഹാം വ​ർ​ഗീ​സ്​ വ്യ​ക്ത​മാ​ക്കി. മൂ​ന്നു​ കാ​ര്യ​ങ്ങ​ളാ​ണ്​ ​ സ​മൂ​ഹ​വ്യാ​പ​നം ന​ട​ന്ന​തി​ന്​ കാ​ര​ണ​മാ​യി ​െഎ.​എം.​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്​. ഉ​റ​വി​ട​മ​റി​യാ​ത്ത കേ​സു​ക​ളാ​ണ്​ ഇ​തി​ലൊ​ന്ന്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കാ​തെ​യു​ള്ള രോ​ഗ​വ്യാ​പ​ന​മാ​ണ്​ ര​ണ്ടാ​മ​ത്തേ​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ർ​ച്ച​യാ​യി കോ​വി​ഡ്​ പോ​സി​റ്റി​വാ​കു​ന്ന​താ​ണ്​ മൂ​ന്നാ​മ​ത്തെ സാ​ഹ​ച​ര്യം. കോ​വി​ഡ്​ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​വ​രോ കോ​വി​ഡ്​ വാ​ർ​ഡി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രോ അ​ല്ല സാ​ധാ​ര​ണ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​വ​രാ​ണ്​ രോ​ഗ​ബാ​ധി​ത​രാ​യ​ത്. ഇ​നി​യും ബോ​ധ​വ​ത്​​ക​ര​ണം​കൊ​ണ്ട്​ കാ​ര്യ​മി​ല്ല. ആ​ളു​ക​ൾ എ​വി​ടെ​യും അ​ക​ല​വും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ം പാ​ലി​ക്കു​ന്നി​ല്ല. 

ഇ​ള​വു​ക​ൾ ഗു​ണ​െ​ത്ത​ക്കാ​ളേ​റെ ദോ​ഷ​ക​ര​മാ​യി എ​ന്നാ​ണ്​ വ്യ​ക്ത​മാ​വു​ന്ന​ത്. ത​നി​ക്ക്​ രോ​ഗം വ​രി​ല്ലെ​ന്നാ​ണ്​ ഒാ​രോ​രു​ത്ത​രു​ടെ​യും ധാ​ര​ണ. അ​പ​ക​ട​ത്തി​ലേ​ക്കാ​ണ്​ കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്- സംഘടന ചൂണ്ടിക്കാട്ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19
News Summary - community spread in kerala says ima -malayalam news
Next Story