HOME KERALA

കലക്ടർ ടീച്ചറായി, വോട്ട് ചെയ്യാൻ പഠിച്ച്​ ടൊവിനോ 
04, MAR 2019 - 12:57 PM

കലക്ടറേറ്റിൽ നടൻ ടൊവിനോക്ക് വിവിപാറ്റ് ഉപയോഗിക്കുന്നതിനെ കുറിച്ച് കലക്ടർ ടി.വി.അനുപമ പറഞ്ഞു കൊടുക്കുന്നു

തൃ​​ശൂ​​ർ: ഇ​​ത്ത​​വ​​ണ​​ത്തെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ പു​​തു​​മ വി​​വി​​പാ​​റ്റ് ആ​​ണ്. വി​​വി​​പാ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നെ സം​​ബ​​ന്ധി​​ച്ച് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം ക​​ഴി​​ഞ്ഞു. എ​​ന്നാ​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ളെ ഇ​​ത് ആ​​ര് പ​​ഠി​​പ്പി​​ക്കും. ച​​ർ​​ച്ച​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ അ​​തി​​നൊ​​രു തീ​​രു​​മാ​​ന​​മാ​​യി. സി​​നി​​മ താ​​രം ടൊ​​വി​​നോ തോ​​മ​​സ്. വി​​വ​​രം അ​​റി​​യി​​ച്ച​​പ്പോ​​ൾ സ​​ന്തോ​​ഷ​​മെ​​ന്ന് ടൊ​​വി​​നോ​​യും. 

ഞാ​​യ​​റാ​​ഴ്ച ക​​ല​​ക്ട​​റേ​​റ്റി​​ലെ​​ത്തി​​യ ടൊ​​വി​​നോ വോ​​ട്ട് ചെ​​യ്യു​​ന്ന​​തും വി​​വി​​പാ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തും എ​​ങ്ങ​​നെ​​യെ​​ന്ന് പ‍ഠി​​ച്ചു. പ​​ഠി​​പ്പി​​ച്ച​​താ​​വ​​ട്ടെ ക​​ല​​ക്ട​​ർ ടി.​​വി. അ​​നു​​പ​​മ​​യും. വി​​വി​​പാ​​റ്റ് യ​​ന്ത്ര​​വും വോ​​ട്ടി​​ങ് യ​​ന്ത്ര​​വും മേ​​ശ​​യി​​ൽ വെ​​ച്ച് ടോ​​വി​​നോ വോ​​ട്ട് െച​​യ്തു. ബീ​​പ്പ് ശ​​ബ്​​​ദ​​വും വ​​ന്നു. വി​​വി​​പാ​​റ്റി​​ൽ​​നി​​ന്ന് മ​​റു​​പ​​ടി ര​​സീ​​തു​​മെ​​ത്തി. 

ല​​ളി​​ത​​മാ​​യും സു​​താ​​ര്യ​​മാ​​യും കാ​​ര്യ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ക​​ല​​ക്ട​​റു​​ടെ വി​​ശ​​ദീ​​ക​​ര​​ണം കാ​​ര്യ​​ങ്ങ​​ൾ എ​​ളു​​പ്പ​​ത്തി​​ലാ​​ക്കി. തി​​രി​​ച്ച​​റി​​യ​​ല്‍ കാ​​ര്‍ഡ് ന​​ല്‍കി വി​​വ​​ര​​ങ്ങ​​ള്‍ അ​​പ്ഡേ​​റ്റ് ചെ​​യ്ത ശേ​​ഷ​​മാ​​ണ് ടൊ​​വി​​നോ മ​​ട​​ങ്ങി​​യ​​ത്.