Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേഷ്ഗോപിയുടെ...

സുരേഷ്ഗോപിയുടെ ചട്ടലംഘനം: തെരഞ്ഞെടുപ്പ് ഓഫിസറുമായി ചർച്ച ചെയ്ത് തീരുമാനിക്കും- കലക്ടർ

text_fields
bookmark_border
tv-anupama
cancel

തൃശൂർ: തൃശൂർ ലോക്​​സഭ മണ്ഡലം ബി.ജെ.പി സ്​ഥാനാർഥി സുരേഷ്‌ഗോപിയുടെ ചട്ടലംഘനം സംബന്ധിച്ച്​ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കലക്ടര്‍ ടി.വി. അനുപമ. കലക്ടറുടെ നോട്ടീസിന് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല എന്നത് സ്ഥലത്തി​െൻറ പേരാണെന്നും കാണിച്ച്​ സുരേഷ്ഗോപി മറുപടി നൽകിയിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച നൽകിയ വിശദീകരണത്തിൽ ഒരാഴ്ച പിന്നിടുമ്പോഴും തുടർനടപടികളിലേക്ക് കടന്നിട്ടില്ല. പ്രഥമദൃഷ്​ട്യ ചട്ടലംഘനം ബോധ്യപ്പെട്ടതായി​​​ നോട്ടീസിൽ കലക്ടറും ഇത് സംബന്ധിച്ച വാർത്തയോട് പ്രതികരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയും വ്യക്​തമാക്കിയിരുന്നു.

ശനിയാഴ്ച മാധ്യമങ്ങളെ കണ്ട മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ, സുരേഷ്‌ഗോപി നല്‍കിയ വിശദീകരണം കലക്ടര്‍ പരിശോധിച്ച് ഉചിത നടപടി സ്വീകരിക്കുമെന്നാണ്​ പഞ്ഞത്​. ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും മുഖ്യ തെര​െഞ്ഞടുപ്പ് ഓഫിസറോട് ആലോചിച്ച് തീരുമാനമെടുക്കുമെന്നും കലക്ടർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactor suresh gopimalayalam newsTV Anupama
News Summary - Collector TV Anupama Suresh Gopi-Kerala News
Next Story