You are here

കു​ന്നം​കു​ള​ത്ത് നി​ർ​മി​ച്ച ച​കി​രി​നാ​രു​ക​ൾ ആ​ല​പ്പു​ഴ​യി​ലേ​ക്ക്​

  • കൊ​ണ്ടു​പോ​യ​ത് മൂ​ന്ന​ര ട​ൺ 

11:50 AM
05/07/2020
coir-thread
ച​കി​രി​നാ​ര് ആലപ്പുഴയിലേക്ക്​ കൊ​ണ്ടു​പോ​കു​ന്ന​തി​െൻറ ഫ്ലാ​ഗ് ഓ​ഫ് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കു​ന്നു


കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യു​ടെ കു​റു​ക്ക​ൻ​പാ​റ​യി​ലു​ള്ള ഗ്രീ​ൻ പാ​ർ​ക്കി​ൽ​നി​ന്ന്​ മൂ​ന്ന​ര ട​ൺ ച​കി​രി​നാ​ര് ക​യ​ർ ബോ​ർ​ഡി​ന് കൈ​മാ​റി. ആ​ല​പ്പു​ഴ​യി​ലു​ള്ള ക​യ​ർ ഫെ​ഡി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. ച​വി​ട്ടി ഉ​ൾ​പ്പെ​ടെ ക​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണി​ത്. 15 ദി​വ​സം​കൊ​ണ്ടാ​ണ് മൂ​ന്ന​ര ട​ൺ ച​കി​രി​നാ​ര് നി​ർ​മി​ച്ച​ത്. 

കി​ലോ​ക്ക് 20 രൂ​പ​യാ​ണ് കു​ടും​ബ​ശ്രീ​ക്ക് ല​ഭി​ക്കു​ക. ഗ്രീ​ൻ പാ​ർ​ക്കി​ലാ​ണ് ച​കി​രി ഡി​ഫൈ​ബ​റി​ങ്​ യൂ​നി​റ്റു​ള്ള​ത്. ച​കി​രി​യി​ൽ​നി​ന്ന് ഫൈ​ബ​ർ, ബേ​ബി ഫൈ​ബ​ർ, ക​യ​ർ​പി​ത്ത് (ച​കി​രി​പ്പൊ​ടി) എ​ന്നി​വ ഉ​ൽ​പാ​ദി​പ്പി​ച്ചാ​ണ് വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ക​യ​ർ പി​ത്ത് (ച​കി​രി​പ്പൊ​ടി) ഇ​നോ​ക്കു​ലം ചേ​ർ​ത്ത് ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ദു​ർ​ഗ​ന്ധം ഇ​ല്ലാ​തെ വേ​ഗ​ത്തി​ൽ ക​മ്പോ​സ്​​റ്റാ​ക്കി മാ​റ്റാ​നും കോ​ഴി വ​ള​ർ​ത്താ​ൻ ബ​ഡ് ആ​യും കൃ​ഷി ഇ​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാം. 

ബേ​ബി ഫൈ​ബ​ർ ഗ്രോ​ബാ​ഗ് പൂ​ച്ച​ട്ടി​ക​ളി​ലും ജ​ലാം​ശ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ന​ഴ്സ​റി​ക​ളി​ലും ജാ​തി മ​ര​ങ്ങ​ൾ​ക്ക് പൊ​ത​യി​ടാ​നും ഉ​പ​യോ​ഗി​ക്കാം. ന​ഗ​ര​സ​ഭ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ഏ​റ്റ​വും ആ​ധു​നി​ക​മാ​യ മെ​ഷീ​നു​ക​ളാ​ണ് ഇ​തി​നാ​യി സ്ഥാ​പി​ച്ച​ത്.

ച​കി​രി​നാ​ര് ക​യ​റ്റി​വി​ടു​ന്ന വാ​ഹ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ സീ​ത ര​വീ​ന്ദ്ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം. സു​രേ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സു​മ ഗം​ഗാ​ധ​ര​ൻ, കെ.​കെ. ആ​ന​ന്ദ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ദ്യ ര​ഞ്ജി​ത്, സെ​ക്ര​ട്ട​റി ബി. ​അ​നി​ൽ​കു​മാ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ കെ.​എ​സ്. ല​ക്ഷ്മ​ണ​ൻ, ജ​ന​കീ​യാ​സൂ​ത്ര​ണം ഉ​പാ​ധ്യ​ക്ഷ​ൻ വി. ​മ​നോ​ജ്കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എ. സോ​മ​ൻ, പു​ഷ്പ ജോ​ൺ, ഒ.​ജി. ബാ​ജി, പ്രി​യ സ​ജേ​ഷ്, ശ്രീ​ജ പ്ര​ജി, സി.​ഡി.​എ​സ് പ്ര​സി​ഡ​ൻ​റ്​ സൗ​മ്യ അ​നി​ല​ൻ, ഐ.​ആ​ർ.​ടി.​സി ടെ​ക്നി​ഷ​ൻ ശ്രേ​യ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

Loading...
COMMENTS